10 വർഷം വാറണ്ടിയും 71.33KM മൈലേജും! 77,360 രൂപ മാത്രം വിലയുള്ള ഹൈബ്രിഡ് സ്‌കൂട്ടർ വാങ്ങിക്കൂട്ടി ഇന്ത്യക്കാർ

ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയ്ക്കും ടിവിഎസിനും ശക്തമായ മത്സരം നൽകുന്നവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ഹൈബ്രിഡ് സ്‌കൂട്ടറുകളുമായി രംഗത്തിറങ്ങി പണംവാരുന്ന കമ്പനി സ്ത്രീജനങ്ങൾക്കും ഫാമിലി ഉപയോഗങ്ങൾക്ക് സ്‌കൂട്ടർ തേടുന്നവർക്കുമായി ഫാസിനോ എന്ന മിടുക്കിയെ പുറത്തിറക്കിയപ്പോൾ യങ്സ്റ്റേഴ്‌സിനും അൽപം സ്പോർട്ടി സ്റ്റൈൽ മോഡൽ തേടുന്നവർക്കുമായി റേ ZR എന്ന മിടുക്കന് രൂപംകൊടുക്കുകയുണ്ടായി. ഏറെക്കാലമായി വിപണിയിലുള്ളതിനാൽ ഇവരെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ലെന്നറിയാം. വേറെ ഒരു കമ്പനിക്കും കഴിയാത്തൊരു ടെക്‌നോളജിയിലൂടെയാണ് യമഹ ഈ വിഭാഗത്തിൽ മിന്നും വിജയം കൈക്കലാക്കുന്നത്.

മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് യമഹയുടെ സ്‌കൂട്ടറുകളുടെ ഏറ്റവും വലിയ പ്രത്യേകത. സൈലന്റായ, മൈലേജുള്ള എഞ്ചിനും ആകർഷകമായ ഡിസൈനിൽ യമഹ റേ ZR കുതിച്ചുപായുകയാണ്. 2026 മാർച്ച് മാസത്തിൽ യമഹയുടെ ബെസ്റ്റ് സെല്ലർ മോഡലുകളിൽ ഒന്നായി ഇത് മാറുകയും ചെയ്‌തു. കഴിഞ്ഞ മാസം സ്കൂട്ടറിന്റെ 25,798 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. അതായത് കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 77.79 ശതമാനത്തിന്റെ വർധനവാണ് വിൽപ്പനയിലുണ്ടായിരിക്കുന്നതെന്ന് സാരം.

Yamaha Ray ZR 125 Hybrid Scooter Sales Up By 77 79 Per Cent In March 2026

2025 മാർച്ചിൽ യമഹ റേ ZR സ്‌കൂട്ടറിന്റെ 14,510 യൂണിറ്റുകളായിരുന്നു നിരത്തിലെത്തിയത്. ചുരുക്കിപ്പറഞ്ഞാൽ അധികമായി 11,288 യൂണിറ്റുകൾ അധികമായി വിൽക്കാൻ യമഹയ്ക്ക് സാധിച്ചുവെന്ന് ചുരുക്കം. അടുത്തിടെ മോഡലിന്റെ വില കൂട്ടിയെങ്കിലും വിൽപ്പനയെ ഇത് നേരിട്ട് ബാധിക്കാൻ ഇടയില്ല. കാരണം പോക്കറ്റ് കൊള്ളയടിക്കാതെയുള്ള തരത്തിലാണ് കമ്പനി വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ വേരിയന്റുകള്‍ക്കും ഏകദേശം 660 രൂപയാണ് ഉയർത്തിയിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ഡ്രം, ഡിസ്‌ക്, ഡിസ്‌ക് ഡീലക്‌സ് വേരിയന്റുകള്‍ക്കും സ്ട്രീറ്റ് റാലി മോഡലിനും ഈ വില വര്‍ധനവ് ബാധകമാകും. ഇതോടെ റേZR 125 Fi ഹൈബ്രിഡ് മോഡലിന്റെ വില 77,360 രൂപ മുതല്‍ 83,860 രൂപ വരെയായി. യമഹ റേ ZR സ്ട്രീറ്റ് റാലി മോഡലിന്റെ പുതിയ എക്സ്ഷോറൂം വില 87,560 രൂപയായിരിക്കും. ഹൈബ്രിഡ് സ്‌കൂട്ടറിന്റെ വില വർധിപ്പിച്ചെങ്കിലും സ്‌കൂട്ടറിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ മെക്കാനിക്കല്‍ വശങ്ങളിലോ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Yamaha Ray ZR 125 Hybrid Scooter Sales Up By 77 79 Per Cent In March 2026

E20 പെട്രോളുമായി പൊരുത്തപ്പെടുന്ന 125 സിസി ഫ്യുവൽ ഇൻജെക്റ്റഡ് എഞ്ചിനാണ് യമഹ റേ 125 സിസി സ്‌കൂട്ടറിന് തുടിപ്പേകുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8 bhp പവറിൽ പരമാവധി 10.3 Nm ടോർക്ക് വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹൈ പെർഫോമൻസായിട്ടുള്ള ബാറ്ററി ഉപയോഗിച്ച് മികച്ച ടോർക്ക് നൽകുന്നതിനായി എൻഹാൻസ്ഡ് പവർ അസിസ്റ്റ് ഫംഗ്ഷൻ, സ്റ്റാർട്ടർ മോട്ടോർ ജനറേറ്ററും സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും എഞ്ചിനൊപ്പം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

ഭാരം വഹിച്ച് കയറ്റം കയറുമ്പോഴും മറ്റും ആക്‌സിലറേഷനും മെച്ചപ്പെടുത്താൻ എൻഹാൻസ്ഡ് പവർ അസിസ്റ്റ് ഫംഗ്ഷൻ റേയുടെ 2025 മോഡലിലാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. സൈലന്റ് സ്റ്റാര്‍ട്ടപ്പിനും മികച്ച ഇന്ധനക്ഷമതയ്ക്കുമായി സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്ററും ഉപയോഗിച്ചിരിക്കുന്നതിനാൽ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്. ഇതുതന്നെയാണ് വീണ്ടും വീണ്ടും ആളുകൾ റേ ZRA 125 മോഡൽ തേടിവരാൻ കാരണമാവുന്നത്.

Yamaha Ray ZR 125 Hybrid Scooter Sales Up By 77 79 Per Cent In March 2026

10 വര്‍ഷത്തെ വാറണ്ടിയാണ് യമഹ തങ്ങളുടെ ഹൈബ്രിഡ് സ്‌കൂട്ടറിനൊപ്പം വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 8 വര്‍ഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗൂഗിൾ മാപ്പുമായി ഇന്റഗ്രേറ്റ് ചെയ്‌ത ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ ഉൾക്കൊള്ളുന്ന TFT ഡിജിറ്റൽ കൺസോൾ, എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് ഫംഗ്ഷൻ, ആൻസർ ബാക്ക് ഫംഗ്ഷൻ, 21 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് എന്നിവയാണ് റേയിലെ പ്രധാന ഫീച്ചറുകൾ.

മെക്കാനിക്കലുകളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി യമഹ റേ ZR ഹൈബ്രിഡ് സ്‌കൂട്ടറിൻ്റെ മുന്നിൽ ഒരു ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. അതേസമയം സ്‌കൂട്ടറിന്റെ ബ്രേക്കിംഗിനായി മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ 125 സിസി ഗിയർലെസ് സ്കൂട്ടർ സെഗ്മെൻ്റിൽ ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവയുമായാണ് റേയുടെ മത്സരം.

More from DriveSpark

Article Published On: Monday, April 20, 2026, 9:42 [IST]
English summary
Yamaha ray zr 125 hybrid scooter sales up by 77 79 per cent in march 2026
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X