എൻഫീൽഡിനെ പൂട്ടണം, യെസ്‌ഡിയുടെ പുത്തൻ 350 സിസി റോഡസ്റ്റർ ബൈക്ക് വരുന്നു; അടുത്തമാസം വിപണി കത്തും

ഇന്ത്യൻ വിപണിയിലെ ഐതിഹാസിക ഇരുചക്ര വാഹന നിർമാതാക്കളാണ് യെസ്‌ഡി. ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയിലൂടെ ഒരു കാലത്ത് നിരത്തുകളെ തരംഗംകൊള്ളിച്ച കമ്പനി ഇപ്പോൾ റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിലെ പ്രധാന ബ്രാൻഡുകളിൽ ഒന്നായി വിലസി നടക്കുകകയാണ്. മുഖ്യ ശത്രുവായ റോയൽ എൻഫീൽഡിനോട് ഇതുവരെ ഇടിച്ചുനിൽക്കാനായിട്ടില്ലെങ്കിലും നാലാളറിയുന്ന തരത്തിൽ വളരാൻ കമ്പനികൾക്കായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. പഴയ ഇതിഹാസങ്ങളെ തിരിച്ചെത്തിച്ചതിനൊപ്പം കാലത്തിനിണങ്ങുന്ന മോഡലുകളെയും രംഗത്തിറക്കി കമ്പനി തരക്കേടില്ലാത്ത രീതിയിൽ മുന്നോട്ട് പോവുകയാണ്.

ഇപ്പോഴിതാ ക്ലാസിക് ലെജൻഡ്‌സ് യെസ്ഡി റോഡ്‌സ്റ്ററിൻ്റെ സ്പെഷ്യൽ എഡിഷനെ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. 2026 മാർച്ച് മൂന്നിന് അരങ്ങേറ്റം കുറിക്കാനിരിക്കുന്ന മോഡലിൻ്റെ ടീസർ ചിത്രങ്ങൾ കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വരാനിരിക്കുന്ന ബൈക്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിയോ റെട്രോ മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രത്യേക പതിപ്പ് എന്ന് സ്ഥിരീകരിക്കുന്ന ഹാഷ്‌ടാഗ് കാണാനാവും.

Yezdi Roadster Special Edition Teaser Out Launching On March 3

ഒരു കറുത്ത ഫുൾ-ഫേസ് ഹെൽമെറ്റിൻ്റെ വൈസറിൽ ബ്ലഡ് റെഡ് നിറത്തിലുള്ള ചന്ദ്രനെ പ്രതിഫലിപ്പിക്കുന്ന ചിത്രം ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ "ഇത് ഒരു പ്രതിഫലനമല്ല. ഇതൊരു അടയാളമാണ്" എന്ന വാക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് കൌതുകം ജനിപ്പിക്കുന്നുണ്ട്. അടിക്കുറിപ്പിലെ മറ്റൊരു ഹാഷ്‌ടാഗ് റോഡ്‌സ്റ്ററിന്റെ സ്‌പെഷ്യൽ എഡിഷനെ 'ബ്ലഡ് മൂൺ' എന്ന് വിളിക്കാമെന്ന സൂചനയും പങ്കുവെക്കുന്നുണ്ട്.

സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി ചില കോസ്‌മെറ്റിക് നവീകരണങ്ങളും യുണീക്കായ കളർ ഓപ്ഷനും വരാനിരിക്കുന്ന യെസ്ഡി റോഡ്‌സ്റ്റർ ബ്ലഡ് മൂൺ എഡിഷനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കൃത്യമായ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ സ്പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിൽ ഓപ്ഷണൽ ആക്‌സസറികൾ പോലും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയേക്കാം. 2025 ഓഗസ്റ്റിൽ യെസ്ഡി റോഡ്‌സ്റ്ററിൻ്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങിയിരുന്നു.

Yezdi Roadster Special Edition Teaser Out Launching On March 3

അതിൽ കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും മെക്കാനിക്കൽ അപ്‌ഗ്രേഡുകളും ഉൾപ്പെടുത്തിയാണ് കമ്പനി കൊണ്ടുവന്നത്. പരുക്കനായിട്ടുള്ള റിയർ ഫെൻഡർ, മെച്ചപ്പെട്ട എർഗണോമിക്‌സിനായി അപ്‌ഡേറ്റ് ചെയ്‌ത ഹാൻഡിൽബാറുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ, പുതിയ ലൈറ്റിംഗ് ഘടകങ്ങൾ, പുതിയ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം കമ്പനി ഉൾപ്പെടുത്തിയിരുന്നു. ഇതെല്ലാം നിലനിർത്തിക്കൊണ്ടാവും റോഡ്സ്റ്ററിൻ്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങുക.

ഇതുകൂടാതെ ക്രോം ബെസലുള്ള ഡിജിറ്റൽ സിംഗിൾ പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും യെസ്‌ഡി റോസ്റ്ററിലുണ്ടാവും. അതേസമയം ഹാൻഡിൽബാറിൽ യുഎസ്ബി ടൈപ്പ് എ, ടൈപ്പ് സി ചാർജിംഗ് പോർട്ടുകളും കമ്പനി വാഗ്ദാനം ചെയ്യുന്നത് തുടരും. ട്യൂബ്‌ലെസ് ടയറുകൾ, അലോയ് വീലുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ ഫീച്ചറുകളും യെസ്‌ഡി റോഡ്സ്റ്ററിൽ തുടർന്നും വാഗ്ദാനം ചെയ്യുന്നതായിരിക്കും.

Yezdi Roadster Special Edition Teaser Out Launching On March 3

മോട്ടോർസൈക്കിളിൻ്റെ 2025 പതിപ്പിൽ എത്തിയ ഏറ്റവും വലിയ മാറ്റം പുതിയ ആൽഫ2 334 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനായിരുന്നു. 29 bhp കരുത്തിൽ പരമാവധി 29.8 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഈ എഞ്ചിൻ മെച്ചപ്പെട്ട റിഫൈൻമെൻ്റിനും പെർഫോമൻസിനുമായി കമ്പനി നവീകരിച്ചു. സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റബിലിറ്റിയുള്ള ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, February 14, 2026, 12:31 [IST]
English summary
Yezdi roadster special edition teaser out launching on march 3 details inside
കൂടുതല്‍... #yezdi #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X