ജോണിന്റെ ജീവിതത്തിലെ 'ഏറ്റവും മികച്ച നിമിഷം'
ബോളിവുഡ് താരം ജോണ്‍ എബ്രഹാം ഒരു എപ്രീലിയ ആര്‍എസ്‌വി4 സൂപ്പര്‍ബൈക്കില്‍ ഹെല്‍മെറ്റിടാതെ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയില്‍ സംഘടിപ്പിച്ച ഒരു പ്രത്യേക ചടങ്ങില്‍ വെച്ച് ജോണിന് ഒരു ആര്‍എസ്‌വി4 സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പ്യാജിയോ നടത്തിയ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളെയും സാക്ഷി നിറുത്തിയാണ് ബൈക്ക് കൈമാറിയത്.
എപ്രീലിയോ ബൈക്ക് കൈയില്‍ കിട്ടിയ നിമിഷത്തെ തന്റെ ജീവിതത്തിലെ 'ഏറ്റവും മികച്ച നിമിഷങ്ങള്‍' എന്നാണ് ജോണ്‍ എബ്രഹാം വിശേഷിപ്പിച്ചത്. ജോണ്‍ എബ്രഹാമിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ആ നിമിഷങ്ങളെ നമുക്ക് താഴെ കാണാം.

ജോണ്‍ അബ്രഹാമിന്റെ ഗാരേജ്
ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രോഡക്ഷന്‍ ബൈക്കുകളിലൊന്നാണ് ജോണ്‍ എബ്രഹാമിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സുസൂക്കി ഹയബൂസ, യമഹ ആര്‍1, യമഹ വിമാക്‌സ് തുടങ്ങിയ കിടിലന്‍ സാധനങ്ങള്‍ നിറഞ്ഞിരിക്കുന്ന ജോണ്‍ അബ്രഹാമിന്റെ ഗാരേജിലേക്കാണ് ഇവന്‍ കൂടി ചെന്നെത്തുന്നത്.

'ജിവിതത്തിലെ ഏറ്റവും മികച്ച നിമിഷം'
വേള്‍ഡ് സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പിലും ഗ്രാന്‍ഡ് പ്രീയിലുമെല്ലാം വന്‍ പ്രകടനങ്ങള്‍ പുറത്തെടുത്ത ബൈക്കാണ് എപ്രീലിയ ആര്‍എസ്‌വി4. ജോണിന്റെ പക്കല്‍ ഇത്രയും മികച്ച പശ്ചാത്തലമുള്ള മറ്റൊരു ബൈക്ക് ഇല്ല എന്നതാണ് സത്യം. ഇതിനെ 'ജിവിതത്തിലെ ഏറ്റവും മികച്ച നിമിഷം' എന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയ ചിത്രങ്ങളിലൊന്നാണിത്. സിനിമാ ഷൂട്ടും മറ്റുമല്ല; ഒരു റിയല്‍ ലൈഫ് ചിത്രം. ഇതില്‍ ജോണ്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ വന്‍ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങള്‍

എപ്രീലിയോ ആര്‍എസ്‌വി4
1000 സിസി ശേഷിയുള്ള എന്‍ജിനാണ് എപ്രീലിയോ ആര്‍എസ്‌വി4ന്റേത്. 184 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ കരുത്തന് കഴിയും. 117 എന്‍എം ആണ് ചക്രവീര്യം. മൂന്നില്‍ താഴെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്ഡ വേഗത പിടിക്കാന്‍ ഇവന് സാധിക്കുന്നു.


Click it and Unblock the Notifications








