കെടിഎം ഡ്യൂക്ക് 390 ലോഞ്ച് ഉറപ്പായി
കെടിഎം ഡ്യൂക്ക് 390യുടെ ഇന്ത്യന്‍ പ്രവേശം ഉറപ്പായി. ഈ ഓസ്ട്രിയന്‍ ബ്രാന്‍ഡില്‍ നിര്‍ണായകമായ ഓഹരികളുള്ള ഇന്ത്യന്‍ വാഹനനിര്‍മാതാവ് ബജാജില്‍ നിന്നാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വരുന്ന മാര്‍ച്ചില്‍ തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് അറിയുന്നത്.
2012ലെ മിലന്‍ ഓട്ടോഷോയിലാണ് ഡ്യൂക്ക് 390 ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. കിടിലന്‍ പ്രകടനം കാഴ്ച വെക്കുന്ന ഈ എന്‍ജിന്‍ ഡ്യൂക്ക് 200ന്‍റെ അപ്‍ഗ്രേഡ് ചെയ്ത പതിപ്പാണ്. ഡ്യൂക്ക് 200 നിലവില്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

4 സ്ട്രോക്, സിംഗിള്‍ സിലിണ്ടര്‍, ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് ഡ്യൂക്ക് 390ക്കുള്ളത്. 373.2 സിസിയാണ് എ്വ്‍ജിന്‍ ശേഷി.
9500 ആര്‍പിഎമ്മില്‍ 43.40 കുതിരകളുടെ കരുത്ത് പകരുന്നതാണ് ഈ എന്‍ജിന്‍. 7250 ആര്‍പിഎമ്മില്‍ 35 എന്‍എം ചക്രവീര്യം പകരുന്നു. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.
കെടിഎം 390 ഡ്യൂക്ക് കിടു ചിത്രങ്ങള്‍
ഊാരക്രമീകരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതും ഭാരം കുറയ്ക്കാനുള്ള ജാഗ്രത കാണിക്കുന്നതും ഈ ഓസ്ട്രിയന്‍ ബ്രാന്‍ഡിന്‍റെ പ്രത്യേകതയാണ്. ലൈറ്റ് വെയ്റ്റായ അസംസ്കൃത വസ്തുക്കളാണ് നിര്‍മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. ക്രോം മോളിബ്‍ഡിനം സ്റ്റീലിലാണ് ഫ്രയിം നിര്‍മിച്ചിരിക്കുന്നത്. 150 കിലോഗ്രാം മാത്രമാണ് ബൈക്കിന്‍റെ മൊത്തം ഭാരം.
ബജാജിന്‍റെ ഛക്കന്‍ പ്ലാന്‍റിലാണ് കെടിഎം ഡ്യൂക്ക് 390 അസംബ്ള്‍ ചെയ്യുക. നിലവില്‍ ഡ്യൂക്ക് 200 ഇവിടെ അസംബ്ള്‍ ചെയ്യുന്നുണ്ട്. ഇതേ ബൈക്കിന്‍റെ നിരവധി ഘടകഭാഗങ്ങള്‍ 390യിലും ഉപയോഗിക്കുന്നുണ്ട്. ഇത് ഉല്‍പാദനച്ചെലവ് കുറയ്ക്കാന്‍ ഉപകരിക്കും.
200 ഡ്യൂക്കിന്‍റെ ഇന്ത്യന്‍ വില 1.30 ലക്ഷം രൂപയാണ്. 390 ഡ്യൂക്കിന് 2 ലക്ഷത്തിന്‍റെ പരിസരത്ത് വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








