കൗണ്ട്ഡൗണ്‍ മിഡിപ്പ് ഒടുങ്ങി; സൂപ്പര്‍ഡ്യൂക്കിന് "സോഫ്റ്റ് ലോഞ്ച്"

ലോകത്തെമ്പാടുമുള്ള ബൈക്കിംഗ് ഭ്രാന്തന്മാരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് കെടിഎം സൂപ്പര്‍ ഡ്യൂക്ക് 1290 ആര്‍ വിപണിയിലേക്കുള്ള റൈഡ് തുടങ്ങി. കുറച്ചു മണിക്കൂറുകള്‍ക്കു മുമ്പ് സൂപ്പര്‍ഡ്യൂക്ക് വെബ്‌സൈറ്റിലെ കൗണ്ട്ഡൗണ്‍ അവസാനിക്കുകയും എല്ലാ വിവരങ്ങളും വെളിപ്പെടുകയും ചെയ്തതോടെയാണ് ബൈക്കിന്റെ 'സോഫ്റ്റ് ലോഞ്ച്' നടന്നതായി ലോകമാധ്യമങ്ങള്‍ പ്രഖ്യാപിച്ചത്. ടീസര്‍ഷ ഇമേജുകളിലൂടെ മാത്രം കണ്ടുപരിചയിച്ച സൂപ്പര്‍ഡ്യൂക്കിന്റെ മിഴിവുള്ള ചിത്രങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വാഹനത്തെ സംബന്ധിച്ച് നിങ്ങള്‍ അറിയാന്‍ കാത്തിരുന്നതെല്ലാം വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ ആ വിവരങ്ങളെല്ലാം ക്രമീകരിച്ചിരിക്കുന്നു; ചിത്രങ്ങള്‍ സഹിതം.

KTM Super Duke 1290 R Revealed

കഴിഞ്ഞ മിലന്‍ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പ്രോട്ടോടൈപ്പില്‍ നിന്ന് വലിയ തോതില്‍ വ്യത്യാസമുണ്ട് ഈ വാഹനത്തിന് എന്നു കാണാം.

KTM Super Duke 1290 R Revealed

ഹെഡ്‌ലൈറ്റിന്റെ ഡിസൈന്‍ പ്രോട്ടൊടൈപ്പില്‍ കണ്ടിരുന്ന അതേ ശൈലിയില്‍ തന്നെയാണ് ഈ ഉല്‍പാദന മോഡലിലും നല്‍കിയിരിക്കുന്നത്. സൈഡ് ക്രൗളുകളും സമാനമാണ്.

KTM Super Duke 1290 R Revealed

ഹെഡ്‌ലാമ്പിന് മുകളിലായി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നത് കാണാം.

KTM Super Duke 1290 R Revealed

1300 സിസി ശേഷിയുള്ള വി ട്വിന്‍ എന്‍ജിനാണ് സൂപ്പര്‍ഡ്യൂക്കിനുള്ളത്. 8870 ആര്‍പിഎമ്മില്‍ 180 കുതിരശക്തി പകരുന്നു ഇത്. 2500 ആര്‍പിഎമ്മില്‍ 100 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുല്‍പാദിപ്പിക്കും.

KTM Super Duke 1290 R Revealed

പ്രകടനത്തിന്റെ കാര്യത്തില്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കിടിലന്‍ പ്രകടനമാണ് കെടിഎം ഡ്യൂക്ക് നടത്തുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ 7.2 സെക്കന്‍ഡുകള്‍ മാത്രമേ എടുക്കൂ.

KTM Super Duke 1290 R Revealed

റേസിംഗ് നിലവാരത്തിലുള്ള ബ്രേക്കിംഗ് സന്നാഹങ്ങള്‍ സൂപ്പര്‍ഡ്യൂക്ക് പേറുന്നു. 320എംഎം ഇരട്ട ഡിസ്‌ക് മുന്‍വശത്ത് ഘടിപ്പിച്ചിട്ടുണ്ട്. നാല് പിസ്റ്റണുകളുള്ള ബ്രേമ്പോ കാലിപ്പറുകളാണ് ഡിസ്‌കുകളില്‍ അമരുക.

KTM Super Duke 1290 R Revealed

പിന്‍ശത്ത് രണ്ട് പിസ്റ്റണുകളുള്ള സിംഗിള്‍ ബ്രേമ്പോ കാലിപ്പര്‍ ആണ് 320 എംഎം ഡിസ്‌കിനെ നിയന്ത്രിക്കുക.

KTM Super Duke 1290 R Revealed

ബോഷ് നിര്‍മിച്ചെടുത്ത എംഎസ്‌സി ഈ വാഹനത്തിലുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകലുണ്ടായിരുന്നു. എന്നാല്‍, വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. ഇത് പിന്നീട് കൂട്ടിച്ചേര്‍ക്കുവാന്‍ കെടിഎം തയ്യാറായേക്കും എന്നാണ് കരുതേണ്ടത്.

KTM Super Duke 1290 R Revealed

ബോഷ് തന്നെ നിര്‍മിച്ചു നല്‍കിയതും കെടിഎം സാധാരണമായി ഉപയോഗിച്ചുവരാറുള്ളതുമായ 9 എംഇ കമ്പൈന്‍ഡ് എബിഎസ് സംവിധാനമാണ് സൂപ്പര്‍ഡ്യൂക്കിന് നല്‍കിയിരിക്കുന്നത്.

KTM Super Duke 1290 R Revealed

ഡണ്‍ലപ് സ്‌പോര്‍ട്‌സ്മാര്‍ട് ടയറുകളാണ് വാഹനത്തിനോട് ഘടിപ്പിച്ചിരിക്കുന്നത്. മികച്ച ഗ്രിപ്പും സ്ഥിരതയും നല്‍കുന്ന ഗുണനിലവാരമേറിയ ടയറുകളാണിത്.

KTM Super Duke 1290 R Revealed

നാല് മോഡുകളില്‍ സൂപ്പര്‍ഡ്യൂക്ക് റൈഡ് ചെയ്യാന്‍ കഴിയും. ഇവ ഏതെന്ന് ഇപ്പോഴും വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

More from DriveSpark

Article Published On: Thursday, October 3, 2013, 8:23 [IST]
English summary
KTM Super Duke 1290 R has been revealed in their website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X