സുസൂക്കി ഇനസുമയെ ഗോവയില്‍ പിടിച്ചു!
സുസൂക്കി ഇനസുമ ജിഡബ്ല്യു250 ഇന്ട്യയ്ല്‍ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്‍ബുക്കിലെ ഗോവന്‍ എന്‍തൂസിയാസ്റ്റ് ആന്‍ഡ് റൈഡേഴ്സ് (ഗിയേഴ്സ്) ഗ്രൂപ്പ് ഈ ബൈക്കിന്‍റെ ചില ചാരപ്പടങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗോവയില്‍ ഇനസുമയുടെ പരസ്യ ചിത്രീകരണം നടക്കുന്നിടത്തു നിന്നാണ് ഇവര്‍ ബൈക്കിനെ പിടിച്ചത്.
കുറെ ദിവസങ്ങള്‍ക്കു മുമ്പ് ഇനസുമയെ ഇന്ത്യന്‍ ഓട്ടോപ്രാന്തന്മാര്‍ കണ്ടെത്തിയിരുന്നു. ഇത് സല്‍മാന്‍ഖാന്‍ അഭിനയിക്കുന്ന മെന്‍റല്‍ എന്ന പടത്തിന്‍റെ ലൊക്കേഷനില്‍ വെച്ചായിരുന്നു. എന്നാല്‍, ഇത്തവണ, സുസൂക്കിയുടെ നേരിട്ടുള്ള ആവശ്യം പ്രമാണിച്ചാണ് ഇനസുമ ഗോവയില്‍ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ താഴെ കാണാം
ഇനസുമയെക്കുറിച്ച് കൂടുതല്‍ വായിക്കാം

സുസൂക്കി ഇനസുമ ചാരപ്പടങ്ങള്‍

സുസൂക്കി ഇനസുമ ചാരപ്പടങ്ങള്‍
248 സിസി 4 സ്ട്രോക്ക് എന്‍ജിനാണ് ഇനസുമയ്ക്കുള്ളത്.

സുസൂക്കി ഇനസുമ ചാരപ്പടങ്ങള്‍
8500 ആര്‍പിഎമ്മില്‍ 26 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്. പരമാവധി ചക്രവീര്യം 6500 ആര്‍പിഎമ്മില്‍ 24.2 എന്‍എം

സുസൂക്കി ഇനസുമ ചാരപ്പടങ്ങള്‍
ഇന്ത്യന്‍ ലോഞ്ച് അടുത്ത മാസം നടക്കുമെന്നാണ് വിവരം

സുസൂക്കി ഇനസുമ ചാരപ്പടങ്ങള്‍
ഹ്യോസംഗ് ജിടിആര്‍ 250, രകകാവസാക്കി നിഞ്ജ 300, ഹോണ്ട സിബിആര്‍ 250 എന്നിവരാണ് ഇനസുമയെ കാത്ത് വിപണിയിലുള്ളത്

മെന്‍റലില്‍ സല്‍മാനൊപ്പം അഭിനയിക്കുന്ന ഇനസുമ

ബൈക്കിന്‍റെ ഡിസൈനിനെക്കുറിച്ച് എന്തു തോന്നുന്നു?
Source: Facebook page of GEARS - Goan Enthusiasts And RiderS


Click it and Unblock the Notifications








