മഹീന്ദ്ര XUV300

മഹീന്ദ്ര XUV300
Style: എസ്‍യുവി
7.96 - 13.46 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

16 വകഭേദങ്ങളിലും 5 നിറങ്ങളിലുമാണ് മഹീന്ദ്ര XUV300 ലഭ്യമാകുന്നത്. മഹീന്ദ്ര XUV300 മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. മഹീന്ദ്ര XUV300 മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു എസ്‍യുവി മോഡലുകളുമായി മഹീന്ദ്ര XUV300 മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

മഹീന്ദ്ര XUV300 പെട്രോള്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Gearbox
7,95,960
എസ്‍യുവി | Gearbox
9,87,490
എസ്‍യുവി | Gearbox
9,99,989
എസ്‍യുവി | Gearbox
10,63,777
എസ്‍യുവി | Gearbox
11,82,391
എസ്‍യുവി | Gearbox
11,97,386
എസ്‍യുവി | Gearbox
12,48,829
എസ്‍യുവി | Gearbox
12,63,829

മഹീന്ദ്ര XUV300 ഡീസല്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Gearbox
9,09,747
എസ്‍യുവി | Gearbox
9,99,886
എസ്‍യുവി | Gearbox
11,13,938
എസ്‍യുവി | Gearbox
11,83,737
എസ്‍യുവി | Gearbox
12,63,785
എസ്‍യുവി | Gearbox
12,78,779
എസ്‍യുവി | Gearbox
13,30,831
എസ്‍യുവി | Gearbox
13,46,184

മഹീന്ദ്ര XUV300 മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
പെട്രോള്‍ 17
ഡീസല്‍ 0

മഹീന്ദ്ര XUV300 റിവ്യൂ

മഹീന്ദ്ര XUV300 Exterior And Interior Design

മഹീന്ദ്ര XUV300 പുറം ഡിസൈനും അകം ഡിസൈനും

കോമ്പാക്ട് എസ്‌യുവികളിലെ പുതിയ അവതാരങ്ങളിലൊന്നാണ് മഹീന്ദ്ര XUV300. ആള്‍ട്യുറാസ് G4 -ന് ശേഷം സാങ്‌യോങ് മോഡലിനെ അടിസ്ഥാനപ്പെടുത്തി മഹീന്ദ്ര പുറത്തിറക്കുന്ന രണ്ടാമത്തെ കാര്‍. ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ സാങ്‌യോങിന്റെ ടിവോലി എസ്‌യുവിയാണ് XUV300 -യ്ക്ക് ആധാരം. മുതിര്‍ന്ന XUV500 -യുടെ പ്രഭാവം XUV300 -യുടെ ഡിസൈനിന് പകിട്ടേകുന്നു. സമകാലിക എസ്‌യുവികളുടെ ബോക്‌സി ഘടനയാണ് XUV300 -യ്ക്ക്. മുന്നില്‍ ഹെഡ്‌ലാമ്പുകള്‍ക്കും ഗ്രില്ലിനും മൂര്‍ച്ചയേറിയ ശൈലിയാണ്. ക്രോം തിളക്കം ഗ്രില്ലിന് ചന്തം ചാര്‍ത്തുന്നു. ഗ്രില്ലിന് മുകളിലൂടെ കടന്നുപോകുന്ന നേര്‍ത്ത ക്രോം വര ഇരുവശത്തുമുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ തമ്മില്‍ ബന്ധപ്പിക്കുന്നത് കാണാം. ഹെഡ്‌ലാമ്പുകള്‍ക്ക് വലയം തീര്‍ക്കുന്ന ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ താഴെ ഫോഗ്‌ലാമ്പുകള്‍ വരെ എത്തിനില്‍ക്കുന്നുണ്ട്. ബമ്പര്‍ കൈയ്യേറുന്ന വലിയ എയര്‍ ഇന്‍ടെയ്ക്ക് ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. പാര്‍ശ്വങ്ങളിലാണ് എസ്‌യുവിയുടെ മസ്‌കുലീന്‍ പ്രതിച്ഛായ കൂടുതല്‍ അനുഭവപ്പെടുക. മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും പിന്നിലേക്ക് ഒഴുകുന്ന ക്യാരക്ടര്‍ ലൈനും XUV300 -യ്ക്ക് തനത് വ്യക്തിത്വം സമര്‍പ്പിക്കും. 17 ഇഞ്ചാണ് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ക്ക് വലുപ്പം. സില്‍വര്‍ റൂഫ് റെയിലുകള്‍, പ്ലാസ്റ്റിക് ക്ലാഡിങ്, കറുപ്പഴകുള്ള C പില്ലര്‍ എന്നിവയും ഡിസൈന്‍ സവിശേഷതകളാണ്. സ്‌പോര്‍ടി ഭാവത്തെ എസ്‌യുവിയുടെ പിന്‍ ഭാഗത്തും വിജയകരമായി പകര്‍ത്താന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇരട്ടനിറമാണ് പിറകില്‍ ബമ്പറിന്. റിഫ്‌ളക്ടറുകളും സ്‌കിഡ് പ്ലേറ്റും ബമ്പറിനോട് ചേര്‍ന്ന് നിലകൊള്ളുന്നു.

എസ്‌യുവിയുടെ ക്യാബിനും ഇരട്ടനിറമാണ്. ഡാഷ്‌ബോര്‍ഡില്‍ കറുപ്പും തവിട്ടും ചാരുത പകരും. സെന്റര്‍ കണ്‍സോളില്‍ സില്‍വര്‍ പാനലുകളാണ് ഒരുങ്ങുന്നത്. എസി വെന്റുകളിലും സ്റ്റീയറിങ് വീലിലും സില്‍വര്‍ ഘടനകള്‍ കാണാം. ഡാഷ്‌ബോര്‍ഡിന് ഒത്ത നടുവില്‍ 7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മഹീന്ദ്ര നല്‍കിയിട്ടുണ്ട്.

മഹീന്ദ്ര XUV300 എഞ്ചിനും പ്രകടനവും

മഹീന്ദ്ര XUV300 Engine And Performance

രണ്ടു എഞ്ചിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര XUV300 വില്‍പ്പനയ്ക്ക് വരുന്നത്. XUV300 -യിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്തും 200 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. 115 bhp കരുത്തും 300 Nm torque ഉം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വരിക്കും. മറാസോ എംപിവിയില്‍ നിന്നും കടമെടുത്ത ഡീസല്‍ യൂണിറ്റാണിത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. ശ്രേണിയില്‍ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവിയെന്ന വിശേഷണം XUV300 -യ്ക്കുണ്ട്. ഇടത്തരം ആര്‍പിഎമ്മിലാണ് XUV300 പൂര്‍ണ്ണ മികവ് പുറത്തെടുക്കുക. രണ്ടായിരം ആര്‍പിഎമ്മിന് താഴെ ചെറിയ പമ്മലുണ്ടെങ്കിലും (ടര്‍ബ്ബോ ലാഗ്) ആര്‍പിഎം നില ഉയരുന്നതോടെ XUV300 പ്രസരിപ്പ് വീണ്ടെടുക്കും. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്‌യുവിയിലെ സസ്‌പെന്‍ഷന്‍ കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്. നാലു ടയറുകളിലും ഡിസ്‌ക്ക് യൂണിറ്റുകള്‍ ബ്രേക്കിങ് നിറവേറ്റും. ഡ്രൈവിങ് സുഖകരമാക്കാന്‍ വിവിധ സ്റ്റീയറിങ് മോഡുകളും XUV300 -യ്ക്ക് മഹീന്ദ്ര നല്‍കുന്നുണ്ട്.

മഹീന്ദ്ര XUV300 ഇന്ധനക്ഷമത

മഹീന്ദ്ര XUV300 Fuel Efficiency

42 ലിറ്ററാണ് മഹീന്ദ്ര XUV300 -യുടെ ഇന്ധനടാങ്ക് ശേഷി. 16 മുതല്‍ 18 കിലോമീറ്റര്‍ വരെ മൈലേജ് XUV300 പെട്രോളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 22 കിലോമീറ്ററാണ് ഡീസല്‍ പതിപ്പ് അവകാശപ്പെടുന്ന ഇന്ധനക്ഷമത.

മഹീന്ദ്ര XUV300 പ്രധാന ഫീച്ചറുകൾ

മഹീന്ദ്ര XUV300 Important Features

ശ്രേണിയില്‍ ഏറ്റവും വിശിഷ്ടമായ ഒരുപിടി ഫീച്ചറുകള്‍ മഹീന്ദ്ര XUV300 -യില്‍ ഒരുങ്ങുന്നുണ്ട്. പ്രാരംഭ വകഭേദങ്ങളില്‍ പോലും കാണാം ഫീച്ചറുകളുടെ ധാരാളിത്തം. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, മിററുകളിലുള്ള എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്‌പോയിലര്‍, ഫോളോ മീ ഹെഡ്‌ലാമ്പുകള്‍, വൈദ്യുത സണ്‍റൂഫ്, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കീലെസ് എന്‍ട്രി, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് XUV300 -യില്‍. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും എസ്‌യുവിയൊട്ടും പിന്നിലല്ല. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഏഴു എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ആന്റി - തെഫ്റ്റ് അലാറം, ഇമൊബിലൈസര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ഇലക്ട്രോണിക് സ്റ്റിബിലിറ്റി പ്രോഗ്രാം, വേഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ ലോക്കുകള്‍ മുതലായ സജ്ജീകരണങ്ങള്‍ XUV300 -യില്‍ സുരക്ഷ ഉറപ്പുവരുത്തും.

മഹീന്ദ്ര XUV300 അഭിപ്രായം

മഹീന്ദ്ര XUV300 Verdict

പ്രീമിയം പകിട്ടുള്ള ചെറു എസ്‌യുവി ആഗ്രഹിക്കുന്നവരെ മഹീന്ദ്ര XUV300 നിരാശപ്പെടുത്തില്ല. സൗകര്യങ്ങളും സംവിധാനങ്ങളും നിറഞ്ഞ ക്യാബിന്‍, കരുത്തുറ്റ എഞ്ചിന്‍, ഭേദപ്പെട്ട മൈലേജ് എന്നീ ഘടകങ്ങള്‍ XUV300 -യുടെ പ്രചാരത്തില്‍ നിര്‍ണായകമാവുന്നു.

മഹീന്ദ്ര XUV300 നിറങ്ങൾ


Napoli Black
Aqua Marine
Dsat Silver
Red Rage
Pearl White

മഹീന്ദ്ര XUV300 ചിത്രങ്ങൾ

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X