'വെന്‍റോ കുപ്പ്യാണെങ്കി സിറ്റി കുപ്പിച്ചില്ലാണ്'

സെഡാന്‍ വിഭാഗത്തില്‍ ഫോക്സ്‍വാഗണ്‍ വെന്‍റോ കുപ്പിയാണെങ്കില്‍ ഹോണ്ട സിറ്റി കുപ്പിച്ചില്ലാണ്. സെഗ്മെന്‍റിലെ സിറ്റിയുടെ ആധിപത്യത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ വെന്‍റോയ്ക്ക് കഴിഞ്ഞുവെങ്കിലും സിറ്റി തന്നെയാണ് രാജാവ്. എന്‍ജിന്‍ പ്രകടനത്തിന്‍റെ കാര്യത്തില്‍ സെഡാന്‍ വിഭാഗത്തിലെ മറ്റ് താരങ്ങളെ എന്തുകൊണ്ടും കവച്ചു വെക്കും ഹോണ്ടയുടെ ഐവിടിഇസി എന്‍ജിന്‍.
ഹോണ്ടയ്ക്ക് ഈയിടെ സംഭവിച്ച വീഴ്ചയുടെ കാരണം പെട്രോള്‍ വിലവര്‍ധനയാണ്. ഡീസല്‍ വേരിയന്‍റില്ലാത്തതിന്‍റെ കഷ്ടപ്പാട് മറ്റ് ഹോണ്ട മോഡലുകളെപ്പോലെ സിറ്റിയും അനുഭവിക്കുന്നു. വിലക്കയറ്റത്തെ നേരിടാന്‍ കാറിന് വിലകുറയ്ക്കുക എന്ന ലളിതമായ തന്ത്രമാണ് ഹോണ്ട പയറ്റുന്നത്. ഹോണ്ടയോട് നേരിട്ടുള്ള പോരാട്ടം ഏതായാലും ഫിയസ്റ്റയ്ക്ക് ഉണ്ടാവില്ല.
ഇന്ത്യയില്‍ ഗ്രേറ്റര്‍ നോയ്ഡയിലാണ് സിറ്റിയുടെ അസംബ്ലി പ്ലാന്‍റുള്ളത്. ഹോണ്ട സിറ്റി എന്ന പേരില്‍ 1981 മുതല്‍ യൂറോപ്പ്, ആസ്ത്രേലിയ വിപണികളില്‍ ഇറക്കിയിരുന്ന സെഡാന്‍ കാറിന്‍റെ അഞ്ചാം തലമുറയാണ് ഇന്ന് ഏഷ്യന്‍ വിപണിയില്‍ സജീവമായുള്ളത്. 1.3 ലിറ്റര്‍ ഇന്‍ലൈന്‍ ഫോര്‍, 1.5 ലിറ്റര്‍ ഇന്‍ലൈന്‍ ഫോര്‍ എന്‍ജിന്‍ വേരിയന്‍റുകളില്‍ വിപണിയില്‍ ഇറങ്ങുന്നു. 5 സ്പീഡ് മാന്വല്‍-5 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ ഗിയര്‍ സവിശേഷതകള്‍.
അടുത്ത താളില്‍
വെന്‍റോ-ഫിയസ്റ്റ, നേര്‍ക്കുനേര്‍ പോര്


Click it and Unblock the Notifications








