"താരം കാറിറങ്ങി വന്നതോ?"

വിപണിയില്‍ നടക്കുന്ന ഏറ്റവും പുതിയ ചലനങ്ങള്‍ നീരീക്ഷിച്ചു വരികയായിരുന്ന പൃഥ്വിരാജിന്‍റെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടു. പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. ബി എം ഡബ്ലിയുവിനെ സഹായിക്കാനായി പൃഥ്വിരാജ് ഉടന്‍ ചാടിവീണു. ബി എം ഡബ്ലിയു ഇസഡ് ഫോര്‍ റോഡ്‍സ്റ്റര്‍ എന്ന ടൂ സീറ്റര്‍ സ്പോര്‍ട്സ് കാര്‍ പൃഥ്വി സ്വന്തമാക്കി.
ഹൈ എന്‍റ് കാര്‍ സെഗ്മെന്‍റില്‍\ തങ്ങളുടെ പൊസിഷന്‍ ഭദ്രമാക്കാന്‍ ഇസ്ഡ് ഫോര്‍ അവതരണം കൊണ്ട് ബി എം ഡബ്ലിയുവിന് സാധിച്ചു. ഇസഡ് ഫോറിന്‍റെ എക്സ്ഷോറൂം വിലനിലനിലവാരം 59 ലക്ഷം രൂപയാണ്.
3 ലിറ്റര്‍ ട്വിന്‍ ടര്‍ബോ 2979 സിസി എന്‍ജിന്‍ 301 എഛ് പിയാണ്. 400 എന്‍ എം ടോര്‍ക്കും. ഡ്യൂവല്‍ ക്ലച്ച് 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിന്‍ ശേഷി ചക്രങ്ങള്‍ക്കു പകരുന്നത്.
ഡൈനമിക് ഡ്രൈവ് നിയന്ത്രണ സംവിധാനമുള്ള ഈ കാറിനെ ഉപയോക്താവിന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സ്വഭാവം മാറ്റിയെടുക്കാം, നോര്‍മല്‍, സ്പോര്‍ട്, സ്പോര്‍ട് പ്ലസ് എന്നിങ്ങനെ ഡ്രൈവറുടെ സ്പിരിറ്റിനനുസരിച്ചും റോഡിന്‍റെ സ്വഭാവമനുസരിച്ചും മാറ്റങ്ങള്‍ വരുത്താം. വര്‍ഷത്തില്‍ 50 കാറുകള്‍ എന്ന നിലയിലാണ് ഇന്ത്യയിലെ ഇസഡ് ഫോര്‍ ടാര്‍ഗറ്റ്.
വെറും 5.2 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിമി സ്പീഡ് കൈവരിക്കാന്‍ ഇസഡ് ഫോറിന് കഴിയും. മണിക്കൂറില്‍ 250 കിമി വേഗമാണ് പരമാവധി.
സുരക്ഷിതമായ ബ്രേക്കിംഗ് പ്രദാനം ചെയ്യുന്ന സി പി സി (കോര്‍ണര്‍ ബ്രേക്കിംഗ് സിസ്റ്റം) ഈ കാറിന്‍റെ സുരക്ഷാ സന്നാഹങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.
ബ്ലാക് സഫയര്‍, ടൈറ്റാനിയം സില്‍വര്‍, ഡീപ് സീ ബ്ലൂ, ആല്‍ഫൈന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഇസഡ് ഫോര്‍ ലഭിക്കുന്നു.
ക്രിക്കറ്റ് താരം ശ്രീശാന്തിന്‍രെ കാറുപയോഗം വളരെ പ്രശസ്തമാണ്. പദംസിയുമൊത്തം കാറില്‍ കണ്ടെന്നു പറഞ്ഞ് രാജ്യമൊട്ടുക്കുമുള്ള പേജ്‍ത്രീ പത്രങ്ങള്‍ വാര്‍ത്തകള്‍ നിര്‍മിച്ചിരുന്നു. ഹോണ്ട സിവിക് എന്ന സെഡാന്‍ കാറാണ് ശ്രീശാന്തിന് സ്വന്തമായുള്ളത്. സുരക്ഷാസംവിധാനങ്ങളുടം കാര്യത്തില്‍ വളരെയേറെ ശ്രദ്ധയുള്ള കമ്പനിയാണ് ഹോണ്ട. ക്രീസിലെ കളി റോഡിലും പുറത്തെടുക്കുമോ എന്ന രക്ഷിതാക്കളുടെ ഭയപ്പാടു മൂലമാണ് ഹോണ്ട സിവിക് തന്നെ വാങ്ങിയത്.


Click it and Unblock the Notifications








