ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ സിവിക്

ഇത്തിരി മിടുക്കു കാണിക്കുന്നവരോട് മലയാളിക്കുള്ള കുശുമ്പാണ് ഇത്രയും നേരം വിളമ്പിയത്. ഇനി കാര്യത്തിലേക്ക് കടക്കാം. സുരക്ഷയുടെ കാര്യത്തില്‍ ഹോണ്ടയ്ക്കുള്ള പ്രത്യേക ശ്രദ്ധ വളരെ പ്രശസ്തമാണ്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങളില്ലാതെ ഏറ്റവും വിലകുറഞ്ഞ ഹോണ്ട ബ്രാന്‍ഡു പോലും വിപണിയില്‍ ഇറങ്ങാറില്ല. ഈയിടെ ഹോണ്ടയ്ക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്ന കാര്യം മറക്കുന്നില്ല. ബ്രയോയില്‍ സുരക്ഷ ഒരു ഓപ്ഷന്‍ മാത്രമാക്കി മാറ്റേണ്ടി വന്നത് ഇന്ത്യന്‍ വിപണിയിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്താണ്. വിദേശ കാര്‍ കമ്പനികളെ ഇന്ത്യ എങ്ങനെയെല്ലാം മാറ്റിത്തീര്‍ക്കുന്നു!
നമ്മുടെ ശാന്തകുമാരന്‍റെ പക്കലുമുണ്ട് ഒരു ഹോണ്ട. ഹോണ്ട സിവിക്. 1.8 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ 16 വാള്‍വ് എന്‍ജിനുള്ള ഒരു സുന്ദരി. ഇന്ധുനക്ഷമത 14.8 കിമി. 6300 ആര്‍ പി എമ്മില്‍ പരമാവധി കുതിരശക്തി ഇവന്‍ പ്രകടിപ്പിക്കും. 4300 ആര്‍ പി എമ്മില്‍ 171.605 എന്‍ എം പരമാവധി ടോര്‍ക്കും ലഭിക്കും.
5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ശ്രീശാന്തിന്‍റെ വണ്ടിക്കുള്ളത്.


Click it and Unblock the Notifications








