ഷെവര്‍ലെയുടെ തീപ്പൊരി

Chevrolet Spark
മൈലേജുള്ള വാഹനങ്ങളില്‍ രണ്ടാമത് പരാമര്‍ശിക്കാന്‍ തെരഞ്ഞെടുക്കുന്നത് ജനറല്‍ മോട്ടോഴ്സില്‍ നിന്നുള്ള വാഹനത്തെയാണ്. ഷെവര്‍ലെ സ്പാര്‍ക്!

സ്പാര്‍ക് കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി പിടിച്ചു പറ്റിയ മോഡലാണ്. വിലകുറഞ്ഞ ചെറുകാര്‍ എന്ന പദവിയില്‍ കൂടുതല്‍ അഭിരമിക്കാന്‍ ഷെവര്‍ലെ സ്പാര്‍ക്ക് തയ്യാറായിട്ടില്ല. മികച്ച ഗുണനിലവാരമുള്ള ഇന്‍റീരിയര്‍-എക്സ്റ്റീരിയര്‍ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സ്പാര്‍ക്കിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. 3.1 ലക്ഷമാണ് ബേസ് പതിപ്പിന് വില. ഉയര്‍ന്ന പതിപ്പിന് 4.2 ലക്ഷം.

എ ആര്‍ എ ഐയുടെ കണക്കു പ്രകാരം 18.8 കിലോമീറ്റര്‍ മൈലേജ് സ്പാര്‍ക്കിന് ലഭിക്കുന്നുണ്ട്. റോഡ് റിവ്യൂകള്‍ പരിശോധിക്കുമ്പോള്‍ നഗരങ്ങളില്‍ 13 കിമിയും ഹൈവേകളില്‍ 16 കിമിയും മൈലേജ് ലഭിക്കുന്നുണ്ട്. 1.0 ലിറ്ററാണ്‍ എന്‍ജിന്‍ ഡിസ്പ്ലേസ്മെന്‍റ്. പരമാവധി കുതിരശക്തി 62.14. ടോര്‍ക്ക് 68 എന്‍ എം. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ ശക്തിയെ ചക്രങ്ങളില്‍ ആവാഹിക്കുക.

ടിന്‍റഡ് ഗ്സാസ്സുകള്‍, ബോഡി കളര്‍ ബംബറുകള്‍, റിയര്‍ സ്പോയ്‍ലര്‍, റൂഫ് റെയിലുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ട്യൂബ്‍ലെസ് ടയറുകള്‍, അലോയ് വീലുകള്‍, എന്നിങ്ങനെ നിരവധി സവിശേഷതകള്‍ സ്പാര്‍ക്കിന്‍റെ വിവിധ പതിപ്പുകളുടെ എക്സ്റ്റീരിയറില്‍ നല്‍കുന്നു.

ഡിജിറ്റല്‍ ക്ലോക്ക്, ടെക്കോമീറ്റര്‍, ഡിജിറ്റല്‍ ട്രിപ് മീറ്റര്‍, ഡിജിറ്റല്‍ ഫ്യുവല്‍ ഗേജ്, ഡിജിറ്റല്‍ ടെംപറേച്ചര്‍ ഗേജ് എന്നിവ മിക്ക പതിപ്പിന്‍റെയും ഇന്‍റീരിയര്‍ സവിശേഷതകളാണ്. എല്ലാ പതിപ്പിലും എസിയുണ്ട്. രണ്ട് പതിപ്പുകളില്‍ പവര്‍ സ്റ്റിയറിംഗ് ലഭ്യമാണ്.

അവരുടെ ആള്‍ട്ടോ നമ്മുടെ എ സ്റ്റാര്‍

More from DriveSpark

Article Published On: Saturday, September 24, 2011, 16:59 [IST]
English summary
Considering India , people are careful in buying the cheapest car since they feel that their hard-earned money should not be wasted. They are also very particular about the performance and fuel efficiency of cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X