മഹീന്ദ്ര എക്സ് യു വി വിശേഷങ്ങള്‍

എക്സ് യു വിയുടെ വിലയിലേക്ക് വാഹനപ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മഹീന്ദ്ര ശ്രമിച്ചിരുന്നു. തന്ത്രപരമായ വിലയിടലാണ് മഹീന്ദ്ര നടത്തിയിരിക്കുന്നത്. 10.8 ലക്ഷമാണ് എക്സ് യു വിയുടെ വില. ഇടത്തരക്കാരനെ പ്രലോഭിപ്പിക്കാന്‍ ഈ വിലയ്ക്ക് സാധിക്കും എന്നതില്‍ സംശയമില്ല. സ്കോര്‍പിയോ വിപണിയില്‍ തീര്‍ത്ത മഹാകാവ്യത്തിന്‍റെ തുടര്‍ക്കഥയാകാന്‍ എക്സ് യു വിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുക.
2.2 ലിറ്റര്‍ സി ആര്‍ ഡി ഐ എന്‍ജിനാണ് എക്സ് യു വിയുടേത്. പരമാവധി 140 കുതിരശക്തി ഇതില്‍ ലഭിക്കും. ടോര്‍ക്ക് 330 എന്‍ എം.
6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍. ഫോര്‍വീല്‍ ഡ്രൈവിലും ത്രീ വീല്‍ ഡ്രൈവിലും ലഭ്യമാണ്. എആര്‍എഐ പറയുന്നതു പ്രകാരം 15 കിമി മൈലേജ് എസ് യു വിക്കുണ്ട്. എ ബി എസ് വിത്ത് ഇ ബി ഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആറ് എയര്‍ബാഗുകള്‍ ക്രൂയിസ് കണ്‍ട്രോള്‍, 17 ഇഞ്ച് ടയറുകള്‍, 5 സ്പോക് അലോയ്‍കള്‍ എന്നിവ മറ്റ് സിശേഷതകളാണ്.
സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍ സംവിധാനം ഗ്ലോബല്‍ എക്സ് യു വിക്കുണ്ട്. ടച്ച് സ്ക്രീന്‍ ഓഡിയോ കണ്‍ട്രോളുമുണ്ട്. ഇന്‍ട്രുമെന്‍റ് ക്ലസ്റ്ററിന് ക്രോം അലങ്കാരമുണ്ട്. ലതര്‍ അപ്‍ഹോള്‍സ്റ്ററിയാണ് സീറ്റുകള്‍ക്ക്.
എക്സ്റ്റീരിയറില്‍ റിയര്‍ സ്പോയ്‍ലര്‍ ലഭ്യം. ഔട്‍ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് പുതിയ ഡിസൈന്‍ സൗന്ദര്യം പകര്‍ന്നിട്ടുണ്ട്. മഹീന്ദ്ര ഗ്രില്ലുകളുടെ മൗലികത നിലനിര്‍ത്തിക്കൊണ്ടു തന്നെ ഗ്രില്ലുകള്‍ക്ക് പുതുമ പകര്‍ന്നിട്ടുണ്ട്. കുറെക്കൂടി വലിയ ഗ്രില്ലുകളാണിതില്‍. കൂടിതല്‍ അഗ്രസീവ് ലുക് തോന്നിക്കുന്നത്. ഡേ ടൈം എല്‍ ഇഡി ഹെഡ്‍ലാമ്പിനൊപ്പം.
മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് സൂക്ഷിക്കുന്നുണ്ട് എക്സ് യു വി. മഴ തിരിച്ചറിയുന്ന വൈപ്പറുകള്‍, ഉള്ളില്‍ നിന്ന് നിയന്ത്രിക്കാവുന്ന റിയര്‍ വ്യൂ മിററുകള്‍.
ഏഴു പേര്‍ക്ക് സുഖമായി എക്സ് യു വിയില്‍ യാത്ര ചെയ്യാം.
മഹീന്ദ്രയുടെ ചീറ്റപ്പുലി വിപണിയില്‍


Click it and Unblock the Notifications








