മഹീന്ദ്രയുടെ ചീറ്റപ്പുലി വിപണിയില്‍

ഏത് ആംഗിളും തന്‍റെ മൗലികസൗന്ദര്യത്തിന്‍റെ പ്രഖ്യാപനങ്ങള്‍ കൊണ്ട് നിറയ്ക്കുന്നു മഹീന്ദ്ര എക്സ് യു വി. സാധാരണ മഹീന്ദ്ര വാഹനങ്ങളുടെ ഗ്രില്ലിന്‍റെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടു തന്നയാണ് എക്സ് യു വിയുടെ ഗ്രില്ലും പണിതീര്‍ത്തിരിക്കുന്നത്. ഗ്രില്ലില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ പക്ഷെ ശ്രദ്ധേയവുമാണ്. ഗ്രില്ലിനു താഴെയും ബമ്പറിനു മുകളിലുമായി വരുന്ന ഡിസൈന്‍ അസാധ്യമെന്നേ പറയേണ്ടൂ. അമറുന്ന ഒരു മൃഗസൗന്ദര്യം നിങ്ങള്‍ക്കവിടെ ദര്‍ശിക്കാം.
എല്‍ ഇ ഡി നിരപ്പുകള്‍ ഹെഡ്‍ലാമ്പുകളുടെ സൗന്ദര്യത്തെ കൂടുതല്‍ തിളക്കമുള്ളതാക്കിയിരിക്കുന്നു. വീല്‍ ആര്‍ച്ചുകള്‍ കൂടുതല്‍ വലിപ്പമുള്ളവയാണ്. ഇത് വാഹനത്തില്‍ അതിന്‍റെ കരുത്തിനെ വിളംബരം ചെയ്യുന്ന ഒന്നായി പ്രവര്‍ത്തിക്കുന്നു.
സാങ്‍യോങ്ങിനെ ഏറ്റെടുത്തതിനു ശേഷമുള്ള മഹീന്ദ്ര ഡിസൈന്‍ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ വളരെ മുന്‍പിലാണെന്നു കാണാം. ആഗോളനിലവാരത്തിലേക്ക് മഹീന്ദ്രയുടെ ഉല്‍പന്നങ്ങള്‍ സൗന്ദര്യശാസ്ത്രപരമായി മുന്നേറുന്നത് ഈ ഏറ്റെടുക്കലിനു ശേഷമാണ്.


Click it and Unblock the Notifications








