ചില ഹൈഡ്രജന്‍ കണ്‍സെപ്റ്റുകള്‍

ആദ്യത്തെ ഹൈഡ്രജന്‍ കാര്‍ പരീക്ഷണങ്ങളില്‍ പ്രധാനമായത് ഫൈബര്‍ഫോര്‍ജ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത "റെവല്യൂഷന്‍" എന്ന കാറാണ്.
പിന്നീടാണ് ഡൈലറിന്റെ (മെഴ്സിഡസ് ഉടമ) പരീക്ഷണങ്ങള്‍ പുറത്തു വരുന്നത്. അമേരിക്കയിലും യൂറോപ്പിലും ഹൈഡ്രജന് കാറുകള്‍ നിരത്തിലിറക്കും എന്ന പ്രഖ്യാപനവുമായാണ് മെഴ്സിഡസിന്റെ വരവ്. മെഴ്സിഡസ് എഫ് സെല്‍ കാറുകള്‍ എന്ന് ഇവ അറിയപ്പെടുന്നു.
പിന്നാലെ എഫ്600 ഹൈജീനിയസ് എന്ന പേരില്‍ മറ്റൊരു കണ്‍സെപ്റ്റു കൂടി മെഴ്സിഡസ് അവതരിപ്പിച്ചു. ഹൈബ്രിഡ് കാറുകളില്‍ ഉപയോഗിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം ഉപയോഗിച്ച് ചെലവിടുന്ന ഊര്‍ജ്ജത്തെ തിരിച്ചു പിടിക്കുന്ന സങ്കേതം ഈ കാറിലുണ്ട്. 115 കുതിരശക്തിയാണ് ഈ കാര്‍ എന്‍ജിനിന്റെ ശേഷി.
കൊറിയന്‍ വാഹന നിര്‍മാതാവായ ഹോണ്ടയും ഒരു ഹൈഡ്രജന്‍ കാര്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. ടൊയോട്ടയുടെ ഹൈഡ്രജന്‍ കാര്‍ കണ്‍സെപ്റ്റിന് പേര് ഫൈന്‍-എസ് എന്നാണ്. പെട്രോളും ഇലക്ട്രിസിറ്റിയും ഉപയോഗിക്കുന്ന പ്രയസ് ഹൈബ്രിഡ് കാറിന്റെ വിപണി വിജയത്തിനു ശേഷമാണ് ടൊയോട്ട ഈ കണ്‍സെപ്റ്റുമായി രംഗത്തു വരുന്നത്. ഹൈഡ്രജന്‍ ഇന്ധന സെല്‍ - ഹൈബ്രിഡ് ഇലക്ട്രിക് സംയോജനമായിരുന്നു ഈ കണ്‍സെപ്റ്റിന്റെ പ്രത്യേകത.
ലോകത്തിലെ ഏറ്റവും വേഗമേറിയ ഹൈഡ്രജന്‍ കാര്‍ എന്ന അവകാശവാദവുമായാണ് ബി എം ഡബ്ലിയു തങ്ങളുടെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. എഛ് ആര്‍2 എന്ന പേരില്‍. മണിക്കൂറില്‍ 297 കിമി വേഗതയാണ് കാറിന്.
കുറഞ്ഞ ചെലവില്‍ ഹൈഡ്രജന്‍ ഉല്‍പാദനം നടത്തുക എന്നതും ഇന്ധനം നിറയ്ക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നതുമൊക്കെയാണ് ഈ ബദല്‍ ഇന്ധനമാര്‍ഗം നേരിടുന്ന വെല്ലുവിളികള്‍. ഇവ പക്ഷെ പരിഹരിക്കപ്പെടാന്‍ വളരെയൊന്നും സമയമെടുക്കില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകം ഒരു ബദല്‍ ഇന്ധനത്തെ ആവശ്യപ്പെടുന്നു എന്നതു തന്നെയാണ് കാരണം.


Click it and Unblock the Notifications








