ഹൈഡ്രജന്‍ എന്ന ബദല്‍ ഇന്ധനം

പുകയ്ക്ക് പകരം വെള്ളമാണ് ഹൈഡ്രജന്‍ എന്‍ജിന്‍റെ അവക്ഷിപ്തം. നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് അപകടരഹിതമായ രീതിയില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കാവുന്ന സാങ്കേതികത മെഴ്സിഡസ് വികസിപ്പിച്ചെടുത്ത്. ഇലക്ട്രിക് മോട്ടോരിനെ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ഹൈഡ്രജന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം വഴി സൃഷ്ടിക്കുക എന്നതാണ് ഈ സാങ്കേതികതയുടെ അടിസ്ഥാന പരികല്‍പന. അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ മെഴ്സിഡസിന്‍റെ 2012 ബി ക്ലാസ് ഹൈഡ്രജന്‍ കാറുകള്‍ ലഭ്യമാണെന്ന് വാര്‍ത്തകള്‍ പറയുന്നു.
ജലത്തെ ഇലക്ട്രോലൈസ് ചെയ്ത് ഹൈഡ്രജന്‍ ശേഖരിക്കുക എന്നതാണ് ഇന്ധനശേഖരണത്തിനുള്ള വഴി. ഇത് വളരെ ചെലവേറിയ ഏര്‍പ്പാടാണ്. ഇന്ധനം കൂടുതല്‍ മൈലേജ് തരുന്നതും ഒട്ടും കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്തതുമൊക്കെയാണെങ്കിലും വില വളരെ കൂടും എന്നതാണ് ഇതിന്‍റെ ഫലം.
കാര്യങ്ങള്‍ ഇത്രടം വരെയൊക്കെ എത്തിയെങ്കിലും വിപണിയില്‍ ഹൈഡ്രജന്‍ കാറുകള്‍ വ്യാപകമാകണമെങ്കില്‍ സാങ്കേതികമായും അടിസ്ഥാന സൗകര്യത്തിന്‍റെ കാര്യത്തിലും ലോകം ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്.
ചില ഹൈഡ്രജന്‍ കണ്‍സെപ്റ്റുകള്‍


Click it and Unblock the Notifications








