ഹൈഡ്രജന്‍ കാറുകള്‍ വിപണിസജ്ജമാകുന്നു

Posted By:
mercedes benz
ചാവേറാക്രമണങ്ങള്‍ക്ക് പറ്റിയ കാര്‍ എന്നായിരുന്നു ഹൈഡ്രജന്‍ കാര്‍ എന്ന സങ്കല്‍പത്തിനുള്ള മറുപടി. എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഇന്ധനം നിറച്ച് ആരാണ് കാറോടിക്കുക? അത് എത്രകണ്ട് പരിസ്ഥിതി സൗഹൃദം പുലര്‍ത്തിയിട്ടും കാര്യമില്ല. എന്നിട്ടും ഓട്ടോമൊബൈല്‍ രംഗത്തെ ആല്‍ക്കെമിസ്റ്റുകള്‍ തളര്‍ന്നില്ല. അവരുടെ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നു.

ഹൈഡ്രജന്‍ കാറുമായി രംഗത്തു വരുന്നത് ജര്‍മന്‍ ഓട്ടോ ഭീമനായ മെഴ്സിഡസ് ബെന്‍സ് തന്നെയാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഹൈഡ്രജന്‍ കാറുകള്‍ നിര്‍മിക്കാനുള്ള അടിത്തറ രൂപ്പെടുത്താനാവുമെന്നാണ് മെഴ്സിഡസ്സിന്‍റെ പ്രതീക്ഷ. ഇതിന്‍റെ ഒരു പ്രോട്ടോടൈപ് രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനിയുടെ എന്‍ജിനീയര്‍മാര്‍.

പുകയ്ക്ക് പകരം വെള്ളമാണ് ഹൈഡ്രജന്‍ എന്‍ജിന്‍റെ അവക്ഷിപ്തം. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുമ്പോഴത്തെ അപകടങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഉതകുന്ന സാങ്കേതികത മെഴ്സിഡസ് വികസിപ്പിച്ചിട്ടുണ്ട്. ഇതെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

കാര്‍ ഇനി നിരത്തിലിറക്കിയാലും പ്രതിബന്ധങ്ങള്‍ നിരവധിയാണ്. ഹൈഡ്രജന്‍ ഫില്ലിംഗ് സ്റ്റേഷനുകള്‍ ലഭ്യമല്ല എന്നതാണ് അതില്‍ പ്രധാനമായത്. ഹൈഡ്രജന്‍ വാതകം സൂക്ഷിക്കുന്ന സ്റ്റേഷനുകള്‍ നി‍ര്‍മിക്കണമെങ്കില്‍ അതിനാവശ്യമായ സാങ്കേതികത വേറെ വികസിപ്പിക്കേണ്ടി വരും.

മെഴ്സിഡസ് ഇതിനു മുമ്പും ഹൈഡ്രജന്‍ കാറിന്‍റെ പ്രോട്ടൊടൈപ് നിര്‍മ്മിച്ചിട്ടുണ്ട്. ഒരു ബി ക്ലാസ് ഹാച്ച്ബാക്ക്. ലോകത്തെമ്പാടും കാര്‍ ഓടിക്കുകയും അപകടരഹിതമാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് അവര്‍.

English summary
mercedes benz is all set to launch the production version of cars running on hydrogen fuel cells in next three years
Story first published: Saturday, June 25, 2011, 17:07 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark