ഇയോണിന്‍റെ പുറക്കാഴ്ചകള്‍

ഷഡ്‍ഭുജ മാതൃകയിലാണ് ഇയോണിന്‍റെ ഗ്രില്ല്. സെഗ്മെന്‍റിലെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇയോണ്‍ ഗ്രില്‍ വേറിട്ടു നില്‍ക്കുന്ന ഒരു സൗന്ദര്യം കാഴ്ചയ്ക്ക് പ്രദാനം ചെയ്യുന്നു.
സെഗ്മെന്‍രില്‍ ഇതുവരെയില്ലാത്ത മറ്റൊരു സവിശേഷത ഹെഡ്‍ലാമ്പുകളുടെ ആധുനിക ഡിസൈന്‍ ആണ്. മുന്‍ ഡോറിലേക്ക് ചാഞ്ഞുകിടക്കുന്ന വലിയ കണ്ണുകളാണ് ഇയോണിനുള്ളത്.
ഉള്ള വലിപ്പം പ്രകടിപ്പിക്കാന്‍ ഇയോമിന്‍റെ ഡിസൈനിന് കഴിഞ്ഞിട്ടുണ്ട്. ബോള്‍ഡ്‍നെസ് പ്രകടിപ്പിക്കുന്ന ഈ സവിശേഷത നഗരങ്ങളിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. റിയര്‍ വിന്‍ഡോയും പിന്‍ ഡോറും റിയര്‍ ലൈറ്റുകളും ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഗ്രില്ലില്‍ നമ്മള്‍ നേരത്തെ കണ്ട ഷഡ്‍ഭുജ സവിശേഷത ഇവിടെയും പ്രവര്‍ത്തിക്കുന്നതായി കാണാം. റിയര്‍ലൈറ്റുകളുടെ ഡിസൈന്‍ വളരെ സവിശേഷമായി ഫിനിഷ് ചെയ്തിരിക്കുന്നു.
ഉയര്‍ന്ന പതിപ്പുകളായ ഇയോണ്‍ മാഗ്ന, ഇയോണ്‍ സ്പോര്‍ട്സ് എന്നിവയില്‍ അലോയ് വീലുകള്‍ ലഭ്യമാണ്.


Click it and Unblock the Notifications








