ഇയോണിന്‍റെ അകമ്പൊരുള്‍

ഡാഷ്‍ബോര്‍ഡിന്‍റെ കിഴ്‍വശം ബീജ് നിറം പുരട്ടിയിരിക്കുന്നു. ബീജ് നിറത്തിന്‍റെ സമ്പന്നമായ ഉപയോഗം സൈഡ് ഡോറുകളിലും റൂഫിലും കാണാം. കാറിന്‍റെ അകത്തിന് ആഡംബരത്തിന്‍റെ സൗന്ദര്യം പകരാന്‍ ഇതിന് സാധിക്കുന്നുണ്ട്.
കാര്യങ്ങള്‍ എളുപ്പം കണ്ണില്‍ പെടുന്ന തരത്തില്‍ വലിയ സ്പീഡോമീറ്ററാണ് ഇയോണിനുള്ളത്. എന്‍ജിന്‍ ടെംപറേച്ചര്‍, ഫ്യൂവല്‍ ഗേജ് എന്നിവയിലും എല്‍ ഇ ഡി തെളിച്ചം പകര്‍ന്നിരിക്കുന്നു.
വലിപ്പമുള്ള എസി നോബ് നല്‍കിയിട്ടുണ്ട്. പ്രത്യേകമായ മറ്റൊരു സവിശേഷത കൂടി ഇയോണ്‍ പേറുന്നു. ഗിയര്‍ ഷിഫ്റ്റിന്‍റെ കൃത്യമായ സമയം ഡ്രൈവര്‍ക്ക് അലര്‍ട്ട് ചെയ്യുന്ന സംവിധാനമാണിത്. ഫ്യുവല്‍ ഗേജിനടുത്തായി ഇത് ഒരുക്കിയിരിക്കുന്നു. കൃത്യസമയത്തുള്ള ഗിയര്‍ഷിഫ്റ്റ് ഇന്ധനത്തിന്‍റെ ഉപയോഗത്തില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.
ഉയര്‍ന്ന പതിപ്പുകളില്‍ ഡോര്‍ പോക്കറ്റുകള്‍ ലഭ്യമാണ്. ഗിയര്‍ലിവറിന് താഴെയായി ഒരു ബോട്ടില്‍ ഹോള്‍ഡറും നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








