ബങ്കളുരു ട്രാഫിക്കില്‍ സണ്ണിയുടെ യാത്ര

ബംപ് പാസ്സിംഗുകളിലും ഗട്ടറുകള്‍ മറികടക്കുമ്പോളും സസ്പെന്‍ഷന്‍ പ്രവര്‍ത്തനത്തിന്റെ രൂചി അറിയാന്‍ കഴിയുന്നു. സ്ഥിരതയുള്ള മികച്ച പ്രകടനം തന്നെ. സ്റ്റിയറിംഗ് കൈകാര്യത്തിന്‍റെ കംഫര്‍ട്ട് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
ആക്സിലറേഷന്‍ വളരെ സ്മൂത്താണ്. മധ്യ ട്രാന്‍സ്മിഷനില്‍ നിന്നു തന്നെ ഓവര്‍ടേക്കിംഗ് ആക്സിലറേഷന്‍ വളരെ ശാന്തമാണ്. 175 കിമി വേഗത്തില്‍ വരെ പോകാന്‍ സണ്ണി അനുവദിക്കുന്നുണ്ട്. പക്ഷെ തിരക്കേറിയ ഹൈവേ അത് അനുവദിക്കില്ലല്ലോ! 12.77 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിമി വേഗത പിടിക്കാന്‍ സണ്ണിക്ക് കഴിയും. അതായത് ഹ്യൂണ്ടായ് വെര്‍ണയെക്കാള്‍ 0.38 സെക്കന്‍ഡ് നേരത്തെ എന്നു താരതമ്യം ചെയ്യാം. എന്തായാലും ഒരു കാര്യം തീര്‍ത്തു പറയാം. തിരക്കുള്ള സിറ്റി റൈഡില്‍ സണ്ണി ഒരു മികച്ച ഓപ്ഷന്‍ തന്നെയാണ്. ഇതിനുള്ള പിന്തുണ എന്‍ജിന്‍ നല്‍കുന്നുണ്ട്.
ഒരു കാറും പൂര്‍ണതയുള്ള സന്നാഹങ്ങളോടെ നിരത്തിലെത്തുന്നില്ല. പരുക്കന്‍ റോഡുകളില്‍ ഇത്തിരി ഉയര്‍ന്ന വേഗതയില്‍ വളരെ മികച്ച പ്രകടനമാണ് സണ്ണിക്കെന്ന് പറയാന്‍ കഴിയില്ല. മുന്‍ കാബിനില്‍ രണ്ടു പേര്‍ മാത്രമുള്ളപ്പോള്‍ മികച്ച പവര്‍ പ്രദാനം ചെയ്യുന്നുണ്ട്. 134 എന്‍ എം ടോര്‍ക്ക് 4000 ആര്‍ പി എമ്മില്‍ നല്‍കുന്ന 1498 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് സണ്ണിക്കുള്ളത്. 6000 ആര്‍ പി എമ്മില്‍ 99 കുതിരകളുടെ ശക്തി എന്‍ജിനിനുണ്ട്.
നിസ്സാന്‍ സണ്ണി ടെസ്റ്റ് ഡ്രൈവ്


Click it and Unblock the Notifications








