പുതിയ ഡിസൈറിന്‍റെ ഡിസൈന്‍

ബൂട്ട് ഡിസൈനില്‍ സംഭവിച്ച മാറ്റത്തിന് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ ലഭ്യമാണ്. മുന്‍പുണ്ടായുരുന്ന മനോഹരമായ ചെരിവ് നഷ്ടപ്പെട്ടതിനാല്‍ സ്വിഫ്റ്റ് ഡിസൈറിന് ആ പഴയ ഗ്ലാമര്‍ നഷ്ടമായെന്ന് ചില ഓട്ടോബുദ്ധിജീവികള്‍ പറഞ്ഞുവെക്കുന്നുണ്ട്.
ഈയുള്ളവന്‍റെ നോട്ടത്തില്‍, സ്വിഫ്റ്റ് ഡിസൈറിന്‍റെ ബൂട്ടിന് ആ പഴയ വൃത്തികേട് ഇല്ല എന്നാണ് തോന്നിയത്. എന്നാല്‍, കാലാവധി കഴിഞ്ഞ ഒരു ശൈലിയല്ലേ ബൂട്ട് ഡിസൈനിന് സ്വീകരിച്ചത് എന്ന തോന്നലുമുണ്ട്. ബൂട്ട് ചെറുതാക്കുമ്പോള്‍ തന്നെ ഒരിത്തിരി ഒഴുക്ക് ഡിസൈനിന് നല്‍കാമായിരുന്നു. സ്വിഫ്റ്റ് ഹാച്ച്ബാക്കിന് ബൂട്ട് ഘടിപ്പിച്ചതിന്‍റെ വൃത്തികേട് ഡിസൈറിനുണ്ട് എന്ന ആരോപണത്തെ കണക്കിലെടുത്താണ് പുതിയ ഡിസൈറിന്‍റെ ഡിസൈന്‍ വരച്ചെടുത്തത് എന്ന് വ്യക്തം.
ഉയര്‍ന്ന ഗുണമേന്‍മയുള്ള പ്ലാസ്റ്റിക്ക് ഉപയോഗം കൊണ്ട് പുതിയ ഡിസൈറിന്‍റെ അകം കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. ഇന്‍റീരിയര്‍ സ്പേസ് ഇത്തിരി കൂടുകയാണ് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications