സ്വിഫ്റ്റ് ഡിസൈര്‍ 3.99 - എക്സ്പര്‍ട് റിവ്യൂ

വിപണിയില്‍ സ്വിഫ്റ്റ് ഡിസൈര്‍ പക്ഷെ, മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഈ പ്രകടനത്തിന്‍റെ സാന്ദ്രത വര്‍ധിപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിന്‍റെ ഉദ്ദേശ്യം. പുതിയ കാറിന് നിലവിലെ പതിപ്പില്‍ നിന്നുള്ള പ്രധാന വ്യത്യാസം നീളത്തിന്‍റെ കാര്യത്തിലാണ്. 3.99 മീറ്റര്‍ നീളത്തിലാണ് പുതിയ സ്വിഫ്റ്റ് ഡിസൈര്‍ നിരത്തിലെത്തുക.
ഈ വലിപ്പക്കുറവ് വിലയില്‍ വലിയ മാറ്റമുണ്ടാക്കും. എന്നുവെച്ചാല്‍ നിലവിലെ വിലയില്‍ നിന്ന് കിറവ് വരണമെന്ന് അര്‍ത്ഥമില്ല. ഏതൊരു കാറിന്‍റെയും പുതിയ പതിപ്പിറങ്ങുമ്പോള്‍ വിലയില്‍ വരാറുള്ള വര്‍ധന പുതിയ സ്വിഫ്റ്റ് ഡിസൈറിന് ഉണ്ടായിരിക്കില്ല. കൂടുതല്‍ സവിശേഷതകള്‍ കുത്തിനിറച്ചാണ് ഈ വാഹനം വരുന്നതെന്നും ഓര്‍ക്കണം.
നീളത്തില്‍ വരുന്ന കുറവ് ബൂട്ടിന്‍റെ ശേഷിയെ മാത്രമാണ് ബാധിക്കുക. എതാണ്ട് 100 ലിറ്റര്‍ സ്പേസ് കുറവ് ബൂട്ടില്‍ വരും. എന്നാല്‍ ഉള്ളിലെ സ്ഥലസൗകര്യം നിലവിലെ പതിപ്പിന് ലഭിക്കുന്ന അത്രതന്നെയുണ്ടായിരിക്കും.


Click it and Unblock the Notifications








