മാരുതി 800ന് 6500 ബുക്കിംഗ്

ലോഞ്ചിന് രണ്ട് ദിവസം കൂടി ശേഷിക്കെ, മാരുതി ആള്‍ട്ടോ 800ന് 6500 ബുക്കിംഗ് ലഭിച്ചതായി റിപ്പോര്‍ട്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ബുക്കിംഗ് നിരക്ക് കുത്തനെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഈ പാച്ചില്‍ ഒരു പതിനായിരത്തിലെങ്കിലുമെത്തും എന്ന് പ്രതീക്ഷിക്കാം.

ഒക്ടോബര്‍ 16നാണ് മാരുതി ആള്‍ട്ടോ ലോഞ്ച് നടക്കുക. വാഹനത്തിന്‍റെ വിലയെന്തെന്ന് ഇപ്പോഴും പിടിപാടില്ലെങ്കിലും വാങ്ങാന്‍ ആളുകള്‍ റെഡിയായി നില്‍ക്കുകയാണ്.

Maruti Suzuki Alto 800

മാരുതി ആള്‍ട്ടോ 800ന്‍റെ എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് 796 സിസിയാണ്.. ഇന്‍ലൈന്‍ 3 സിലിണ്ടര്‍, 12 വാല്‍വ്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് ആണ് ഘടിപ്പിച്ചിരിക്കുന്നത്. കാറിന്‍റെ നീളം 3395 എംഎം, വീതി 1490 എംഎം.

മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് ഉറപ്പ് വരുത്തിയിട്ടുണ്ട്. 160 എംഎം. 2360 എംഎം ആണ് വീല്‍ബേസ്. ഫ്രണ്ട് സസ്പെന്‍ഷന്‍ - മക്‍പേഴ്സന്‍സ് സ്ട്രറ്റ്, ഗാസ് ഫില്‍ഡ്, ടോര്‍ഷന്‍ റോള്‍ കണ്‍ട്രോള്‍. റിയര്‍ സസ്പെന്‍ഷന്‍ - കോയില്‍ സ്പ്രിങ്, ഗാസ് ഫില്‍ഡ്.

കെര്‍ബ് വെയ്റ്റ് 720 കിലോഗ്രാം. ടയര്‍ സൈസ് 145/80 ആര്‍12. ട്യൂബ്‍ലെസ് ടയറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ബ്രേക്കുകള്‍ പിന്‍വശത്ത് ഡ്രം ബ്രേക്, മുന്‍വശത്ത് സോളിഡ് ഡിസ്കുകള്‍. ഇന്ധനടാങ്ക് ശേഷി 35 ലിറ്റര്‍

വാഹനത്തിന്‍റെ മൈലേജ് 22.70 കിമി

മാരുതി 800 സവിശേഷതകള്‍

മാരുതി ആള്‍ട്ടോ 800: ഇന്‍റീരിയര്‍ ചിത്രങ്ങള്‍!

മാരുതി 800 എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍

More from DriveSpark

Article Published On: Saturday, October 13, 2012, 14:34 [IST]
English summary
Maruti has already received 6500 bookings for the Alto 800 and believes they will reach 10,000 bookings by the time of the launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X