മാരുതി ആള്‍ട്ടോ 800 ചിത്രങ്ങള്‍ പുറത്ത്!

Posted By:

മാരുതിയില്‍ നിന്ന് അടുത്തു തന്നെ നിരത്തിലെത്താനിരിക്കുന്ന മാരുതി ആള്‍ട്ടോ 800 രാജ്യത്തിന്‍റെ വിവിധ നഗരങ്ങളില്‍ ടെസ്റ്റ് പ്രമാണിച്ച് ചുറ്റാനിറങ്ങിയിട്ടുണ്ട്. ഇതുകളെ കാണുന്ന മാത്രയില്‍ വണ്ടിപ്രാന്തന്മാര്‍ ചിത്രങ്ങളെടുത്ത് ഇന്‍റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നുണ്ട്.

ടീം ബിഎച്ച്പി ഓട്ടോമൊബൈല്‍ ഫോറത്തില്‍ ഇങ്ങനെയൊരു ഓട്ടോമൊബൈല്‍ പപ്പരാസി മാരുതി ആള്‍ട്ടോ 800 ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകള്‍ ഇവിടെ കാണാം.

മാരുതി ആള്‍ട്ടോ 800 മുന്‍വശം

മാരുതി ആള്‍ട്ടോ 800 മുന്‍വശം

മാരുതി 800ന്‍റെ മുന്‍വശത്ത് ചെറിയ ഗ്രില്ലിന് താഴെയായി സ്ഥാനം പിടിച്ച വലിപ്പമേറിയ എയര്‍ ഡാം ആണ് ആദ്യം ശ്രദ്ധയില്‍ പെടുക. മത്സ്യാകൃതിയിലുള്ള മനോഹരമായ ഹെഡ്‍ലാമ്പുകള്‍ വണ്ടിക്കുണ്ട്.സി എന്‍ജി ഓപ്ഷന്‍ കൂടി പുതിയ വാഹനത്തിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ വില കുത്തനെ ഉയരുന്ന കാലത്ത് ഇതൊരു അത്യാവശ്യം തന്നെ.

എയര്‍ബാഗ്

എയര്‍ബാഗ്

സ്റ്റിയറിംഗ് എയര്‍ബാഗോടു കൂടിയാണ് മാരുതി 800 വരുന്നത്. മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ കാറുകളില്‍ ഇതൊരു പുതുമയാണ്. ചിത്രത്തില്‍ സ്പീഡോമീറ്ററില്‍ കാണിക്കുന്ന പരമാവധി വേഗത മണിക്കൂറിന് 180 കിമിയാണ്. 800 സിസി വാഹനത്തിന് ഇതൊരു വലിയ കാര്യമാണ്.

മാരുതി 800 ഇന്‍റീരിയര്‍

മാരുതി 800 ഇന്‍റീരിയര്‍

ചാരനിറത്തിലുള്ള ഡാഷ്‍ബോര്‍ഡ്. ഒരല്‍പം പുറകോട്ട് നീങ്ങിയുള്ള ഗിയര്‍ ലിവറിന്‍റെ സ്ഥാനം മൊബൈല്‍ ഫോണ്‍ വെക്കുവാനുള്ള സ്പേസ് പ്രദാനം ചെയ്യുന്നു.

മാരുതി ആള്‍ട്ടോ 800 റിയര്‍ ഡിസൈന്‍

മാരുതി ആള്‍ട്ടോ 800 റിയര്‍ ഡിസൈന്‍

വലിയ ഹെഡ്‍ലാമ്പുകളാണ് മാരുതി 800നുള്ളത്. വിന്‍ഡോയ്ക്ക് മുകളിലായി മാരുതി സ്റ്റൈലിലുള്ള സ്റ്റോപ് ലൈറ്റ്.

മാരുതി ആള്‍ട്ടോ 800 എക്സ്റ്റീരിയര്‍

മാരുതി ആള്‍ട്ടോ 800 എക്സ്റ്റീരിയര്‍

മൊത്തത്തിലുള്ള ഡിസൈനില്‍ എ-സ്റ്റാറുമായി ചില സാമ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.

English summary
Maruti Suzuki's soon to be launched small car, the Alto 800 has been sighted and here are the images.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark