ഹ്യൂണ്ടായ് കാറിനെ ചൈന ലംബോര്‍ഗിനിയാക്കി!
കുന്നംകുളം ഡ്യൂപ്ലിക്കേറ്റുകള്‍ ഒരുകാലത്ത് നമ്മുടെ നാട്ടില്‍ വന്‍ പ്രചാരം നേടിയിരുന്നു. അസാധ്യമായ വൈദഗ്ധ്യത്തോടെ വ്യാജന്മാടെ പടച്ചുവിടാന്‍ വന്‍ നാടന്‍ പ്രതിഭകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നുപോലും. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ന് ലോകഭൂപടത്തില്‍ വ്യാജനിര്‍മിതികളുടെ തലസ്ഥാനം എന്ന പേര് ചൈന തട്ടിയെടുത്തിരിക്കുന്നു. പടിഞ്ഞാറന്‍ മുതലാളിത്തം കഷ്ടപ്പെട്ട് നിര്‍മിക്കുന്ന ഏതുല്‍പന്നവും ചൈനയിലെ നാടന്‍ വിദഗ്ധര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചു പഠിക്കുകയും ചെലവ് കുറഞ്ഞ തനത് ഡ്യൂപ്ലിക്കേറ്റ് നിര്‍മിക്കുകയും ചെയ്യും.
ഇത്തവണ ചൈനക്കാരന്‍ മെക്കിട്ടുകേറുന്നത് ലംബോര്‍ഗിനിയുടെ പുറത്തേക്കാണ്. ലംബോര്‍ഗിനി അവന്റഡോര്‍ സൂപ്പര്‍കാറിന്റെ ഒരു 'കോപ്പി' ചൈനീസ് പൊലീസ് റോഡരികില്‍ നിന്ന് പിടിച്ചെടുത്തു. രസകരമായ സംഗതി ഈ അവന്റഡോര്‍ നില്‍ക്കുന്നത് ഒരു ഹ്യൂണ്ടായ് കാറിന്റെ പ്ലാറ്റ്‌ഫോമിലാണ് എന്നതാകുന്നു!

ഒരു ഫൂട്പാത്തില്‍ വെച്ച് വില്‍പന നടത്താന്‍ ശ്രമിക്കുമ്പോളാണ് വ്യാജ ലംബോര്‍ഗിനിയെ പൊലീസ് പിടിച്ചെടുത്തത്. 'വില്‍പനയ്ക്ക്' എന്നെഴുതി ഫൂട്പാത്തില്‍ കാറിടുകയാണ് 'ലംബോര്‍ഗിനി' ഉടമ ചെയ്തത്. താല്‍പര്യമുള്ളവര്‍ക്ക് വിളിക്കുവാന്‍ ഫോണ്‍ നമ്പരും നല്‍കിയിരുന്നു.

പൊലീസ് പിന്നീട് ഈ 'ലംബോര്‍ഗിനി' ഉടമയെ പിടികൂടി. ഒരു ഹ്യൂണ്ടായ് കാറിന്റെ പ്ലാറ്റ്‌ഫോമിലാണ് തന്റെ സൂപ്പര്‍കാര്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. എത്ര വിലവരുമെന്നൊന്നും സൂചന നല്‍കിയിരുന്നില്ല.

വാഹനത്തിന് ലൈസന്‍സ് പ്ലേറ്റോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. ഏത് ഹ്യൂണ്ടായ് കാറിനെ അടിസ്ഥാനമാക്കിയാണ് വ്യാജ ലംബോര്‍ഗിനി നിര്‍മ്മിച്ചതെന്നും പിടിപാടില്ല. പൊലീസ് ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊന്നും മുതിരാന്‍ ഇടയില്ല എന്നാണറിയുന്നത്.

ഇതിനകം തന്നെ വണ്ടിയെയും ഓണറെയും പൊലീസ് വിട്ടയച്ചു കഴിഞ്ഞു. കോപ്പിയടി ഒരു വലിയ തെറ്റല്ല രാജ്യത്ത്. വളരെ ദുര്‍ബലമായ കോപ്പിറൈറ്റ് നിയമങ്ങളാണ് ചൈനയിലുള്ളത്. അമേരിക്കന്‍ മുതലാളിത്തത്തെ ഫലപ്രദമായി നേരിടാന്‍ ഈ അവസ്ഥ ചൈനയെ സഹായിക്കുന്നുണ്ട് എന്നതിനാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ടിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

ചൈനയിലെ വേറൊരു കാര്‍ കമ്പനി കോപ്പിയടിച്ച് നിര്‍മിച്ച 'ബിഎംഡബ്ല്യു' കാറാണിത്. ഇതെക്കുറിച്ച് കൂടുതല്‍ ഇവിടെ വായിക്കാം.

ഈയിടെ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിനെ ഒരു ചൈനീസ് കമ്പനി കോപ്പിയടിക്കുകയുണ്ടായി. കോപ്പിയടിച്ചു എന്നു മാത്രമല്ല വാഹനത്തിന്റെ ഡിസൈന്‍ പേറ്റന്റിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു! കൂടുതല്‍ ഇവിടെ വായിക്കാം...


Click it and Unblock the Notifications








