കോപ്പിയടിച്ച ടൈഗൂണിന് ചൈന പേറ്റന്റ് അപേക്ഷ നല്‍കി!

Posted By:

കാര്യങ്ങളെ എങ്ങനെ നേരിടണമെന്ന് ചൈനയ്ക്കറിയാം. വിദേശമുതലാളിത്തം കഷ്ടപ്പെട്ട് നിര്‍മിച്ചെടുത്ത ഡിസൈനുകള്‍ വളരെ എളുപ്പത്തില്‍ കോപ്പിയടിക്കുവാനുള്ള അനുവാദം ചൈന തദ്ദേശീയര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ ആവശ്യത്തിനായി രാജ്യത്തിന്റെ പകര്‍പ്പവകാശ നിയമങ്ങള്‍ വളരെ നേര്‍ത്തതാക്ക് സൂക്ഷിക്കുകയാണ് ചൈന. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവന ചെയ്യുന്നുമുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. തങ്ങള്‍ എതിര്‍ക്കുന്ന മുതലാളിത്തത്തെ ചൈനയെന്തിന് ബഹുമാനിക്കണം?

ചൈനയുടെ ഈ നയത്തിന് നിരവധി കമ്പനികള്‍ ബലിയാടുകളായിട്ടുണ്ട്. റോള്‍സ് റോയ്‌സ്, ബീമര്‍ തുടങ്ങിയ നിരവധി കമ്പനികളുടെ മോഡലുകള്‍ വികലമായ രീതിയില്‍ അനുകരിക്കപ്പെട്ട് രാജ്യത്തിന്റെ നിരത്തുകളിലെമ്പാടും കാണാവുന്നതാണ്. ഇത്തവണ ഇരയ്ക്കപ്പെട്ടിരിക്കുന്നത് ഫോക്‌സ്‌വാഗണ്‍ ടൈഗൂണാണ്.

To Follow DriveSpark On Facebook, Click The Like Button

ഫോഡ് ഇക്കോസ്‌പോര്‍ടിനെ എതിരിടാന്‍ താക്കത്തുള്ളതെന്ന് കരുതപ്പെടുന്ന ഈ വാഹനത്തെ അതേപടി കോപ്പിയടിക്കുക മാത്രമല്ല ചൈനീസ് കമ്പനിയായ ജിയാംഗ്‌സു ലേക്ക് മോട്ടോഴ്‌സ് ചെയ്തിരിക്കുന്നത്. പ്രസ്തുത ഡിസൈനിന്റെ പേറ്റന്റിനായി ചൈനയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു!

ഇതൊരു പരസ്യമായ മോഷണം തന്നെയാണെങ്കിലും ആര്‍ക്കും ഇക്കാര്യത്തില്‍ പരാതിപ്പെടാനാകില്ല. ചൈന ഒരു മികച്ച വിപണിയായി മാറിയിട്ടുള്ളതിനാല്‍ അധികാരികളെ പിണക്കി, പണ്ട് ഗൂഗിളിന് സംഭവിച്ചത് തങ്ങള്‍ക്കും സംഭവിക്കണമെന്ന് ആരും ആഗ്രഹിക്കുന്നുമില്ല. ആയതിനാല്‍ ചൈനീസ് മോഷണം തുടര്‍ന്നുകൊണ്ടിരിക്കും. മുതലാളിത്തം ഇതില്‍ മുട്ടുമടക്കില്ല എന്നാരും പറയരുത്! :)

English summary
A Chinese company named Jiangsu Lake Motors has applied for a patent for its SUV which is exactly a copy of Volkswagen Taigun.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark