മഹീന്ദ്ര എക്‌സ്‌യുവി പുതിയ പതിപ്പിന്റെ വില
മഹീന്ദ്ര എക്‌സ്‌യുവി 500യുടെ വിലക്കുറവുള്ള ഒരു പുതിയ ബേസ് വേരിയന്റ് വിപണി പിടിക്കാനൊരുങ്ങുന്നതിനെക്കുറിച്ച് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദീപാവലിക്ക് മുമ്പായി വരാനിരിക്കുന്ന ഈ വാഹനത്തിന്റെ വില 10.99 ലക്ഷമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ കാണുന്നു.
മഹീന്ദ്ര എക്‌സ്‌യുവി 500 സമ്പൂർണ വിവരങ്ങൾ
നിലവില്‍ ഡബ്ല്യൂ8 വേരിയന്റുകളും ഡബ്ല്യൂ6 ബേസ് വേരിയന്റകളുമാണ് മഹീന്ദ്ര എക്‌സ്‌യുവിക്കുള്ളത്. പുതുതായി വരുന്ന ഡബ്ല്യൂ4 വേരിയന്റെ ഡബ്ല്യു6 വേരിയന്റിനെക്കാള്‍ 1 ലക്ഷത്തോളം വിലക്കുറവിലായിരിക്കും വരിക.

ഡബ്ല്യൂ4 വേരിയന്റില്‍ ഇല്ലാത്തത്
- റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍
- ഓട്ടോമാറ്റിക് കോര്‍ണറിംഗ് ഹെഡ്‌ലാമ്പുകള്‍
- ഫോഗ് ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍
- ടെലിസ്‌കോപിക് സ്റ്റീയറിംഗ് അഡ്ജസ്റ്റ്‌മെന്റ്
- ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍
- ഇലക്ട്രികമായി ക്രമീകരിക്കാവുന്ന ഔട്‌സൈഡ് മിറര്‍
- ക്രൂയിസ് കണ്‍ട്രോള്‍
- സ്റ്റീയറിംഗ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍
- 8 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
- ടയര്‍ പ്രഷര്‍ മോണിറ്റര്‍
- പ്രീമിയം അപ്‌ഹോള്‍സ്റ്ററി
- ഒരു ബേസിക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
- സിഡി പ്ലേയര്‍
- 4 സ്പീക്കര്‍ സിസ്റ്റം
- ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍
- 6 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
- റിമോട്ട് ലോക്കിംഗ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍
- എല്‍ഇഡി പാര്‍ക്കിംഗ് ലാമ്പുകള്‍
- ഡ്യുവല്‍ എയര്‍ബാഗുകള്‍
- എബിഎസ്, ഇബിഡി
- ഡിസ്‌ക് ബ്രേക്
- ടില്‍റ്റ് അഡ്ജസ്റ്റബ്ള്‍ സ്റ്റീയറിംഗ്

ഡബ്ല്യൂ4 വേരിയന്റില്‍ ഉള്ളത്

സാങ്കേതികമായി പുതിയ വേരിയന്റില്‍ യാതൊരു മാറ്റവുമില്ല. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ബോണറ്റിനടിയില്‍ ഇടംപിടിക്കും. 140 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ 330 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരും. ഡബ്ല്യൂ6 വേരിയന്റില്‍ നിന്ന് കാഴ്ചയില്‍ യാതൊരു മാറ്റും ഈ പതിപ്പിനുണ്ടാവില്ല എന്ന് മഹീന്ദ്ര ഉറപ്പ് നല്‍കുന്നു.

സെഗ്മെന്റില്‍ കൊടും മത്സരം നടക്കുന്ന സാഹചര്യത്തിലാണ് മഹീന്ദ്ര ഈ നീക്കം നടത്തുന്നത്. നിസ്സാന്‍ ടെറാനോ, ഇക്കോസ്‌പോര്‍ട് തുടങ്ങിയ നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ അവയുടെ അറ്മാദം തുടങ്ങിയിരിക്കുകയാണ്.


Click it and Unblock the Notifications








