നിസ്സാന്‍ ടെറാനോ സമ്പൂർണ റിവ്യൂ

ഒക്ടോബര്‍ ആദ്യവാരത്തില്‍ നിസ്സാന്‍ ടെറാനോ ലോഞ്ച് ചെയ്യും. ഒരു റീബാഡ്ജ് ചെയ്ത പതിപ്പിന് സാധാരണ ലഭിക്കാറുള്ള തണുത്ത പ്രതികരണമല്ല ടെറാനോയ്ക്ക് ലഭിക്കുന്നത്. ഇതിന് രണ്ട് കാരണങ്ങള്‍ പ്രധാനമായി എടുത്തു പറയാം. ഡസ്റ്റര്‍ എന്ന ലോകവിഖ്യാതമായ വാഹനത്തെയാണ് നിസ്സാന്‍ ടെറാനോ എന്ന പേരില്‍ റീബാഡ്ജ് ചെയ്യുന്നത് എന്നത് ഒന്നാമത്തെ കാരണം. റീബാഡ്ജ്ഡി പതിപ്പുകളില്‍ സാധാരണ സംഭവിക്കാറുളതുപോലെ ഡസ്റ്ററില്‍ എന്തെങ്കിലും ചെയ്‌തെന്നു വരുത്തി സ്വന്തം ബാഡ്ജും തുന്നിച്ചേര്‍ത്ത് പറഞ്ഞയയ്ക്കകയല്ല നിസ്സാന്‍ ചെയ്തിട്ടുള്ളത് എന്നത് രണ്ടാമത്തെ കാരണം. തങ്ങളുടെ ഡിസൈന്‍ ഫിലോസഫിക്കകത്തേക്ക് വാഹനത്തെ എത്തിക്കുന്നതില്‍ നിസ്സാന്‍ വലിയൊരളവ് വിജയം കണ്ടിരിക്കുന്നു.

ഓഗസ്റ്റ് 10ന് അവതരിപ്പിക്കപ്പെട്ട എസ്‌യുവിയുടെ ഉള്ളും പുറവും കുറെയെല്ലാം വെളിപ്പെട്ടിട്ടുണ്ട്. ഡ്രൈവ്‌സ്പാര്‍ക് ഇവിടെ അവതരിപ്പിക്കുന്നത് ൂടുതല്‍ ചിത്രങ്ങളുടെ സഹായത്തോടെയുള്ള ഒരു റിവ്യൂ ആണ്.

ക്ലിക്കിക്ലിക്കി നീങ്ങുക

ക്ലിക്കിക്ലിക്കി നീങ്ങുക

നിസ്സാന്‍-റിനോ കരാറിന്റെ സ്വഭാവമനുസരിച്ച് ടെറാനോ കോംപാക്ട് യൂട്ടിലിറ്റി കൂടിയ വിലയിലായിരിക്കും വിപണിയിലെത്തുക. റിനോയില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനുകളുമായി ഈ വാഹനം വരും; അതായത് പെട്രോളിലും ഡീസലിലും. ചിത്രങ്ങളിലൂടെ ക്ലിക്കിക്ലിക്കി നീങ്ങുക.

അളവ്തൂക്കങ്ങള്‍

അളവ്തൂക്കങ്ങള്‍

നീളം: 4331 എംഎം

വീതി: 1822 എംഎം

ഉയരം: 1671 എംഎം

വീല്‍ബേസ്: 2673 എംഎം

ഗ്രൗണ്ട് ക്ലിയറന്‍സ്: 205 എംഎം

ടേണിംഗ് റേഡിയസ്: 5.2 മീറ്റര്‍

എക്സ്റ്റീരിയര്‍

എക്സ്റ്റീരിയര്‍

വാഹനത്തെ റിനോ ഡസ്റ്ററിന്റെ സൗന്ദര്യം ചോര്‍ന്നുപോകാതെ തന്നെ നിസ്സാനിന്റെ മൗലികമായ ഡിസൈന്‍ സവിശേഷതയിലേക്ക് കൊണ്ടുവരാന്‍ നന്നായി പണിയെടുത്തിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. വാഹനത്തിന്റെ അളവ് തൂക്കങ്ങളിലും സാരമായ വ്യതിയാനം വന്നിട്ടുണ്ട് എന്നറിയുക. ഡസ്റ്ററിനെക്കാള്‍ 16 മില്ലീമീറ്റര്‍ നീളവും 14 മില്ലീമീറ്റര്‍ വീതിയും ഈ വാഹനത്തിനുണ്ട്.

സ്റ്റൈല്‍

സ്റ്റൈല്‍

നിസ്സാനിന്റെ പാട്രോള്‍, ജ്യൂക്ക് തുടങ്ങിയ യൂട്ടിലിറ്റികളുടെ ശില്‍പസവിശേഷതകള്‍ ഈ വാഹനത്തിലേക്ക് സ്വീകരിച്ചിട്ടുണ്ട്. കുറച്ചധികം അഗ്രസീവായ സൗന്ദര്യമാണ് വാഹനത്തിനുള്ളത്.

ഗ്രില്‍

ഗ്രില്‍

നിസ്സാന്‍ യൂട്ടിലിറ്റികളില്‍ ഉപയോഗിക്കുന്ന ഈ ഗ്രില്ലിനെ നിസ്സാന്‍ 'ഹെറിറ്റേജ് ഗ്രില്‍' എന്നു വിളിക്കുന്നു. വിഖ്യാതമായ വാഹനക്കമ്പനികള്‍ക്കെല്ലാമുള്ളതുപോലെ, സ്വന്തം തട്ടകത്തെ വിളിച്ചറിയിക്കുന്ന തനത് ഗ്രില്‍ നിസ്സാനിന്റെ മിക്ക വാഹനങ്ങളിലും കാണാം. പാത്ത്‌ഫൈന്‍ഡര്‍, എക്‌സ്‌ട്രെയില്‍, ക്വാഷ്‌ക്വായി തുടങ്ങിയവയിലെല്ലാം ഈ 'പൈതൃക' ഗ്രില്‍ തന്നെയാണുള്ളത്.

ഹെഡ്‌ലൈറ്റ്

ഹെഡ്‌ലൈറ്റ്

ഡസ്റ്ററില്‍ നിന്ന് വലിയ വ്യത്യാസം കാണാം നിസ്സാന്‍ ടെറാനോയുടെ ഹെഡ്‌ലാമ്പ് ഡിസൈനിന്. ഡസ്റ്ററിന്റെ സ്വഭാവത്തില്‍ വൃത്തത്തിലുള്ള ഹെഡ്‌ലാമ്പ് വാഹനത്തിന് നല്‍കുന്നത് ലാളിത്യമാണ്. ഈ ലാളിത്യത്തെ എടുത്തു മാറ്റുകയാണ് ടെറാനോയില്‍ ചെയ്തിരിക്കുന്നത്. സ്വബാവത്തിലും രൂപത്തിലും ചതുരാകൃതിയാണ് ടെറാനോയുടെ ഹെഡ്‌ലാമ്പിനുള്ളത്. ഈ വാഹനത്തിനും പ്രൊജക്ടര്‍ ലാമ്പ് ഇല്ല. എങ്കിലും ഡിസൈന്‍ ശൈലിയില്‍ പ്രൊജക്ടര്‍ ലാമ്പാണെന്ന തോന്നലുണ്ടാക്കാന്‍ കഴിയുന്നുണ്ട്.

പിന്‍വശം

പിന്‍വശം

വന്‍ തോതിലുള്ള മാറ്റങ്ങള്‍ പിന്‍വശത്ത് വരുത്തിയിട്ടില്ല എന്നുവേണം പറയാന്‍. ടെയ്ല്‍ ലാമ്പ് ക്ലസ്റ്റര്‍ ഡിസൈന്‍ മാത്രമാണ് എടുത്തു പറയാനുള്ള മാറ്റം. പിന്‍ ഡോറിലേക്കു കൂടി പടര്‍ന്നു നില്‍ക്കുകയാണ് ടെറാനോ ടെയ്ല്‍ ലാമ്പ്. ഇവിടെയും ഡസ്റ്ററിന്റെ ലാളിത്യത്തെ വെടിയാനും കൂടുതല്‍ സ്റ്റൈലിഷ് ആകാനുമുള്ള ശ്രമം കാണാം.

വശങ്ങള്‍

വശങ്ങള്‍

വശങ്ങളില്‍ ടെറാനോയും ഡസ്റ്ററും തമ്മില്‍ മിക്കവാറും യോജിക്കുന്നു. ഡസ്റ്ററില്‍ ബോഡി കളറില്‍ വരുന്ന ബി, സി പില്ലാറുകളില്‍ കറുപ്പ് നല്‍കിയതാണ് കാര്യമായ ഒരേയൊരു മാറ്റം. ഇതും ഡിസൈന്‍ മാറ്റമല്ല.

റൂഫ് റെയില്‍

റൂഫ് റെയില്‍

ഡസ്റ്ററില്‍ റൂഫ് റെയില്‍ ഉറപ്പിക്കുന്ന ഭാഗങ്ങള്‍ കറുപ്പ് പ്ലാസ്റ്റിക്കില്‍ വരുന്നു. ടെറാനോയുടെ റൂഫ് റെയില്‍ മൊത്തത്തില്‍ ഒരു നിറമാണ്.

വീലുകള്‍

വീലുകള്‍

രണ്ട് ടോപ് എന്‍ഡ് വേരിയന്റുകളില്‍ 16 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിച്ച് ലഭിക്കും. വീല്‍ ഡിസൈന്‍ ഡസ്റ്ററില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമാണ്.

മിറര്‍

മിറര്‍

രണ്ട് നിറത്തിന്റെ ചേരുവയില്‍ വരുന്ന റിയര്‍വ്യൂ മിറര്‍ കാപ്പുകള്‍ എല്ലാ വേരിയന്റുകളിലും ലഭിക്കും. ഡസ്റ്ററിലുള്ളതു പോലെ ഹാന്‍ഡ് ബ്രേക്ക് ലിവറിന്റെ സമീപത്തായി മിററുകളുടെ കണ്‍ട്രോള്‍ ലിവര്‍ സ്ഥാപിച്ചിരിക്കുന്നു.

ഇന്റീരിയര്‍

ഇന്റീരിയര്‍

വലിയ തോതിലുള്ള ഡിസൈന്‍ മാറ്റങ്ങള്‍ ഉള്ളില്‍ വരുത്തിയിട്ടില്ല. പെട്ടെന്ന് കണ്ണില്‍പെടുന്ന ഒരു മാറ്റം എയര്‍വെന്റ് ഡിസൈനാണ്. രൂപം മാറ്റിയതിനൊപ്പം ക്രോമിയത്തിന്റെ സാന്നിധ്യവും ഇവിടെ കാണാം.

ഇന്റീരിയര്‍

ഇന്റീരിയര്‍

സ്റ്റീയറിംഗ് വീലില്‍ വെള്ളി നിറത്തിലുള്ള പ്ലാസ്റ്റിക് സാന്നിധ്യമുണ്ട്. സ്റ്റീയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍ കാണുന്നില്ല. ഇവ ടോപ് എന്‍ഡ് വേരിയന്റിലും ലഭ്യമല്ല. ഡസ്റ്ററില്‍ ടോപ് എന്‍ഡ് വേരിയന്റുകളില്‍ ക്വിക് അക്‌സസ് ബട്ടണുകള്‍ സ്റ്റീയറിംഗ് വീലിനു താഴെ വലതുവശത്തായി കാണാവുന്നതാണ്.

സ്‌റ്റോറേജ്

സ്‌റ്റോറേജ്

ടെറാനോയില്‍ ഡാഷ്‌ബോര്‍ഡിലെ സ്‌റ്റോറേജ് കംപാര്‍ട്‌മെന്റിന് ലിഡ് ഘടിപ്പിച്ചിട്ടുണ്ട്. ഡസ്റ്ററിന് ഇതില്ല.

Nissan Terrano Review

ബീജ്, കറുപ്പ് നിറങ്ങളുടെ ചേരുവയിലാണ് ഇന്റീരിയര്‍ വരുന്നത് ടെറാനോയില്‍. എന്നാല്‍ ഈ നിറങ്ങള്‍ ടെറാനോയുടെ ബേസ് വേരിയന്റില്‍ ലഭ്യമല്ല. ബേസ് പതിപ്പുകളില്‍ കറുപ്പ് നിറത്തിലായിരിക്കും ഡാഷ്‌ബോര്‍ഡ്. ടെറാനോയുടെ ഓഡിയോ സിസ്റ്റം ഡസ്റ്ററില്‍ നിന്ന് വ്യത്യസ്തമാണ്.

Nissan Terrano Review

ആവശ്യത്തിന് ലെഗ്റൂം മുന്‍ കാബിനിലുണ്ട്. ഡ്രൈവര്‍ സീറ്റ് ഉയരം രണ്ട് തരത്തില്‍ ക്രമീകരിക്കാം. ഡസ്റ്ററിനെ അപേക്ഷിച്ച് ഹെഡ്‌റൂം ഉയരം കുറച്ചിട്ടുണ്ടെങ്കിലും വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല.

Nissan Terrano Review

പിന്‍ സീറ്റുകളില്‍ മൂന്ന് മുതിന്നവര്‍ക്ക് പ്രയാസമില്ലാതെ ഇരിക്കാം. ആവശ്യത്തിന് ലെഗ്‌റൂമും ഇവിടെയുണ്ട്. ഈ സീറ്റുകള്‍ മടക്കിവെച്ച് ബൂട്ട് സ്‌പേസ് കൂട്ടുവാനും കഴിയും.

Nissan Terrano Review

വെള്ളി നിറം പൂശിയ ഡോര്‍ ഹാന്‍ഡിലുകളാണ് വാഹനത്തിനുള്ളത്. പവര്‍ വിന്‍ഡോ നിയന്ത്രണങ്ങളും ഡോര്‍ മൗണ്ടഡ് സ്പീക്കറുകളുമെല്ലാം കാണാം.

Nissan Terrano Review

475 ലിറ്റര്‍ സ്റ്റോറേജ് ഏരിയ പ്രദാനം ചെയ്യുന്നു ബൂട്ട്. ഡസ്റ്ററില്‍ നിന്ന് വ്യത്യാസമൊന്നുമില്ല ഇക്കാര്യത്തില്‍. പിന്‍ സീറ്റുകള്‍ മടക്കിവെച്ച് ബൂട്ട് സ്‌പേസ് 1064 ലിറ്ററാക്കി ഉയര്‍ത്താവുന്നതാണ്.

എന്‍ജിന്‍

എന്‍ജിന്‍

1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ കെ9കെ ടര്‍ബോതചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് ടെരാനോയില്‍ ഘടിപ്പിക്കുന്നത്. രണ്ടും ഡസ്റ്ററില്‍ നിന്നുള്ളവ. ഡീസല്‍ എന്‍ജിന്‍ രണ്ട് തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. 85 പിഎസ് കരുത്ത് പകരുന്ന ഒന്നും 110 പിഎസ് കരുത്ത് പകരുന്ന മറ്റൊന്നും.

Nissan Terrano Review

6, 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനുകളാണ് ഈ എന്‍ജിനുകള്‍ക്കൊപ്പം ഘടിപ്പിക്കുക. മുന്‍വീലുകളിലേക്ക് ഇവ ചക്രവീര്യം പകരുന്നു. ടെറാനോയ്ക്ക് ഒരു ആള്‍ വീല്‍ ഡ്രൈവ് വരാനുള്ള സാധ്യതയും കിടക്കുന്നുണ്ട്.

ഹാന്‍ഡ്‌ലിംഗ്

ഹാന്‍ഡ്‌ലിംഗ്

ഡസ്റ്ററില്‍ നിന്ന് വലിയ സാങ്കേതിക വ്യതിയാനങ്ങളില്ലെന്നതിനാല്‍ ഹാന്‍ഡ്‌ലിംഗിന്റെ കാര്യത്തില്‍ റിനോയുടേതിന് സമാനമായ കാര്യക്ഷമത നിസ്സാന്‍ ടെറാനോയ്ക്കുമുണ്ട്. ഹൈവേകളില്‍ കുറെക്കൂടി കംഫര്‍ട് പ്രദാനം ചെയ്യാന്‍ നിസ്സാന്‍ ടെറാനോയ്ക്ക് കഴിയുന്നുണ്ട് എന്നു പറയാം.

മൈലേജ്

മൈലേജ്

13.2 കിലോമീറ്റര്‍ മൈലേജാണ് പെട്രോള്‍ എന്‍ജിന്‍ നല്‍കുക. ഡീസല്‍ പതിപ്പുകളില്‍ 85 പിഎസ് കുതിരശക്തിയുള്ളത് 20.45 കിലോമീറ്റര്‍ മൈലേജും നല്‍കും. 110 പിഎസ് കുതിരശക്തിയുള്ളതിന് 19.01 കിലോമീറ്ററാണ് മൈലേജ്.

എല്ലാ വേരിയന്റുകളിലും ലഭ്യമാക്കുന്ന ഫീച്ചറുകള്‍

എല്ലാ വേരിയന്റുകളിലും ലഭ്യമാക്കുന്ന ഫീച്ചറുകള്‍

  • അഞ്ച് ട്രിമ്മുകളിലാണ് വാഹനം വരുന്നത്. എക്‌സ്ഇ, എക്‌സ്എല്‍, എക്‌സ്എല്‍ പ്ലസ്, എക്‌സ്‌വി, എക്‌സ്‌വി പ്രീമിയം എന്നിവ
  • ഡ്രൈവര്‍ എയര്‍ബാഗ്
  • എന്‍ജിന്‍ ഇമ്മൊബിലൈസര്‍
  • സെന്‍ട്രല്‍ ലോക്കിംഗ്
  • റിട്രാക്ടറോട് കൂടിയ സീറ്റ് ബെല്‍റ്റ് എല്ലാ സീറ്റുകളും
  • പവര്‍ വിന്‍ഡോകള്‍
  • കീലെസ് എന്‍ട്രി
  • പവര്‍ സ്റ്റീയറിംഗ്
  • ടില്‍റ്റ് സ്റ്റീയറിംഗ്
  • മടക്കാവുന്ന പിന്‍ സീറ്റുകള്‍
  • ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ് ഹെഡ്‌റെസ്റ്റുകള്‍
  • 2 ഡിന്‍ ഓഡിയോ സിസ്റ്റം (സിഡി/എംപി3/എഎം/എഫ്എം, യുഎസ്ബി, ഓക്‌സ് ഇന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി.
  • എക്‌സ്‌വി, എക്‌സ്‌വി പ്രീമിയം കണ്ക്ടിവിറ്റി

    എക്‌സ്‌വി, എക്‌സ്‌വി പ്രീമിയം കണ്ക്ടിവിറ്റി

    16 ഇഞ്ച് അലോയ് വീലുകള്‍

    സില്‍വര്‍ ഫിനിഷുള്ള റൂഫ് റെയിലുകള്‍

    ക്രോമിയം പൂശിയ എക്‌സോസ്റ്റ്

    ലതര്‍ സീറ്റ് കവറുകള്‍

    എക്‌സ്‌വി ട്രിമ്മിന്റെ സ്റ്റീയറിംഗ് വീലില്‍ ലതര്‍ സാന്നിധ്യം

    ലംബര്‍ സപ്പോര്‍ട്, പാസഞ്ചര്‍ സൈഡ് എര്‍ബാഗുകള്‍

    റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍

    പിന്നില്‍ പ്രത്യേകം നിയന്ത്രണ സംവിധാനത്തോടുകൂടിയ എസി വെന്റ് കോളം

    സിഗരറ്റ് ലൈറ്റര്‍

    ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ഇത് ഓപ്ഷണലായി വരുന്നു)

    നിറങ്ങള്‍

    നിറങ്ങള്‍

    • ബ്രോണ്‍സ് ഗ്രേ
    • പേള്‍ വൈറ്റ്
    • ബ്ലേഡ് സില്‍വര്‍
    • സഫയര്‍ ബ്ലാക്
    • സ്റ്റെര്‍ലിംഗ് ഗ്രേ
    • ഫയര്‍ റെഡ്
    • വില

      വില

      ടെറാനോ അവതരണ സമയത്ത് നിസ്സാന്‍ നടത്തിയ പ്രഖ്യാപനം 10 ലക്ഷത്തിന് താഴെയായി വില കാണുമെന്നാണ്. ഊഹങ്ങള്‍ ശരിയാണെങ്കില്‍ ഒക്ടോബര്‍ 9ന് വാഹനം ലോഞ്ച് ചെയ്യും. തല്‍ക്കാലം അതുവരെ കാത്തിരിക്കാം. ബുക്കിംഗ് ഇതിനകം തുടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിരിക്കുമല്ലോ.

      വിധി

      വിധി

      സിറ്റികളില്‍ മികച്ച ഹാന്‍ഡ്‌ലിംഗ് പ്രദാനം ചെയ്യാന്‍ ഈ വാഹനത്തിന് കഴിയുന്നുണ്ട്. സിറ്റി റൈഡുകള്‍ സുഖപ്രദമാണ്. പ്രീമിയം നിലവാരത്തില്‍ വരുന്ന ഈ വാഹനത്തിന് ഡസ്റ്ററിനെക്കാള്‍ ഒരല്‍പം വിലക്കൂടുതലുണ്ടായിരിക്കും. കാഴ്ചയില്‍ അഗ്രസ്സീവായ, ഒരു പ്രീമിയം കോംപാക്ട് യൂട്ടിലിറ്റി ആഗ്രഹിക്കുന്നവര്‍ക്ക് നിസ്സാന്‍ ടെറാനോയെ ധൈര്യപൂര്‍വം തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
We have for you below a detailed look at the Nissan Terrano compact SUV, highlighting the features, specifications, variants, engine performance mileage & more.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X