മിഡ്സൈസ് സെഡാന്‍ കാറുകളില്‍ ഏത് വാങ്ങണം?
ഹാച്ച്ബാക്ക് കാറിലാണ് നമ്മുടെ തുടക്കം. വിവാഹശേഷമോ അതിനു മുമ്പോ ആകാം. ഇന്ത്യന്‍ ഇടത്തരക്കാരന്റെ ഒരു ചിട്ടവട്ടമനുസരിച്ച് വിവാഹശേഷമാണ് ഹാച്ച്ബാക്കിലേക്ക് കയറുന്നത്. പിന്നീടുള്ള ജീവിതം കൃത്യമായ അളവുതൂക്കങ്ങള്‍ക്കുള്ളിലാണ്. അടുത്തതായി അയാള്‍ വാങ്ങാന്‍ പോകുന്ന കാര്‍ ഒരു മിഡ്‌സൈസ് സെഡാനാണ്. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളിലേ ഇത് തെറ്റാറുള്ളൂ. ie. ബിസിനസ് ശരിയായി നടക്കുന്നില്ലെങ്കില്‍, സമയത്തിന് ശമ്പളവര്‍ധന കിട്ടിയില്ലെങ്കില്‍, അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിലാണെങ്കില്‍.... എന്നിങ്ങനെ.
നമ്മുടെ നാട്ടിലിന്ന് തരക്കേടില്ലാത്ത തെരഞ്ഞെടുപ്പുകള്‍ക്ക് വഴിയുണ്ട് സി സെഗ്മെന്റ് സെഡാന്‍ വിഭാഗത്തില്‍. സണ്ണി പോലുള്ള സ്‌പേസ് അധികമുള്ള കാറുകളും വെന്റോ പോലത്തെ ക്വാളിറ്റിക്ക് പ്രാധാന്യം നല്‍കി നിര്‍മിച്ച കാറുകളുമെല്ലാം ഇതിലുണ്ട്. അവനവന്റെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-കുടുംബ സാഹചര്യങ്ങളെ വിലയിരുത്തി ഒരു തീരുമാനമെടുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.

അടുത്ത താളുകളില്‍ ഇന്ത്യയിലെ സി സെഗ്മെന്റ് സെഡാനുകളും അവയെക്കുറിച്ചുള്ള അത്യാവശ്യ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങളാവശ്യമുള്ളവര്‍ ഓരോന്നിനും ചുവടെയുള്ള ലിങ്കങ്ങളില്‍ ക്ലിക്കി ഞങ്ങളുടെ ഡാറ്റാബേസിലേക്ക് ചെന്നാല്‍ മതി.

ഹ്യൂണ്ടായ് ഫ്ലൂയിഡിക് വെര്‍ണ
ഹ്യൂണ്ടായിയുടെ ഫ്ലൂയിഡിക് ശില്‍പത്തില്‍ നിര്‍മിക്കപ്പെട്ട ഈ സെഡാന്‍ കാഴ്ചയില്‍ സുന്ദരനാണ്. കൊച്ചി അങ്ങാടിയില്‍ വെര്‍ണയുടെ വില തുടങ്ങുന്നത് 7.41 ലക്ഷത്തിലാണ്. 11.68 ലക്ഷത്തില്‍ വില അവസാനിക്കുകയും ചെയ്യുന്നു.
എന്‍ജിനുകള്‍
- 1.4 ലിറ്റര്‍ പെട്രോള്‍ - മൈലേജ് 17.43 കിലോമീറ്റര്‍
- 1.6 ലിറ്റര്‍ പെട്രോള്‍ - മൈലേജ് 17.01 കിലോമീറ്റര്‍
- 1.6 ലിറ്റര്‍ എന്‍ജിനോട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് ലഭ്യമാണ്. ഈ പതിപ്പില്‍ 15.74 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
- 1.4 ലിറ്റര്‍ ഡീസല്‍ - മൈലേജ് 23.5 കിലോമീറ്റര്‍
- 1.6 ലിറ്റര്‍ ഡീസല്‍ - മൈലേജ് 22.32 കിലോമീറ്റര്‍
- 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പിനോട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് ലഭിക്കും. ഇതിന് മൈലേജ് 19.08 ആണ് വാഗ്ദാനം ചെയ്യുന്നത്.
കൂടുതല്‍
- 1.6 ലിറ്റര്‍ പെട്രോള്‍ - മൈലേജ് 15.04 കിലോമീറ്റര്‍
- പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പിന് മൈലേജ് 14.4 കിലോമീറ്റര്‍
- 1.6 ലിറ്റര്‍ ഡീസല്‍ - മൈലേജ് 20.54 കിലോമീറ്റര്‍
- 1.6 ലിറ്റര്‍ പെട്രോള്‍ - മൈലേജ് 15.0 കിലോമീറ്റര്‍
- പെട്രോള്‍ ഓട്ടോമാറ്റിക്കിന് മൈലേജ് 14.3 കിലോമീറ്റര്‍
- 1.6 ലിറ്റര്‍ ഡീസല്‍ - മൈലേജ് 20.5 കിലോമീറ്റര്‍
- 1.5 ലിറ്റര്‍ പെട്രോള്‍ - മൈലേജ് 16.8 കിലോമീറ്റര്‍
- പെട്രോള്‍ ഓട്ടോമാറ്റിക് മൈലേജ് 15.6 കിലോമീറ്റര്‍
- സിഎന്‍ജി - പെട്രോള്‍ പതിപ്പ് - മൈലേജ് 16.8 കിലോമീറ്റര്‍
- 1.4 ലിറ്റര്‍ പെട്രോള്‍ - മൈലേജ് 14.6 കിലോമീറ്റര്‍
- 1.4 ലിറ്റര്‍ പെട്രോള്‍ ടി ജെറ്റ് - മൈലേജ് 15.7 കിലോമീറ്റര്‍
- 1.3 ലിറ്റര്‍ ഡീസല്‍ - മൈലേജ് 20.4 കിലോമീറ്റര്‍
- 1.5 ലിറ്റര്‍ പെട്രോള്‍ - മൈലേജ് 17.0 കിലോമീറ്റര്‍
- പെട്രോള്‍ ഓട്ടോമാറ്റിക്ക് മൈലേജ് 16.97 ലിറ്റര്‍
- 1.5 ലിറ്റര്‍ ഡീസല്‍ - മൈലേജ് 13.5 ലിറ്റര്‍
- 1.5 ലിറ്റര്‍ പെട്രോള്‍ - മൈലേജ് 16.95 കിലോമീറ്റര്‍
- പെട്രോള്‍ ഓട്ടോമാറ്റിക് മൈലേജ് - 17.97 കിലോമീറ്റര്‍
- 1.5 ലിറ്റര്‍ ഡീസല്‍ - മൈലേജ് 21.64 കിലോമീറ്റര്‍
- 1.6 ലിറ്റര്‍ പെട്രോള്‍ - 15.5 കിലോമീറ്റര്‍
- സിഎന്‍ജി - മൈലേജ് 21.4 കിലോമീറ്റര്‍
- 1.3 ലിറ്റര്‍ ഡീസല്‍ - 21.5 കിലോമീറ്റര്‍
- 1.5 ലിറ്റര്‍ പെട്രോള്‍ - മൈലേജ് 16.95 കിലോമീറ്റര്‍
- പെട്രോള്‍ ഓട്ടോമാറ്റിക് - മൈലേജ് 17.97 കിലോമീറ്റര്‍
- 1.5 ലിറ്റര്‍ ഡീസല്‍ - മൈലേജ് 21.64 കിലോമീറ്റര്‍

ഫോക്‌സ്‌വാഗണ്‍ വെന്റോ
സി സെഗ്മെന്റില്‍ ബില്‍ഡ് ക്വാളിറ്റിയില്‍ ഇത്രയേറെ മികവുള്ള വാഹനങ്ങള്‍ അധികമില്ല. അത്യാധുനികമായ യൂറോപ്യന്‍ സ്റ്റൈലിലുള്ള ഒരു കാറാണ് നോക്കുന്നതെങ്കില്‍ വെന്റോ ഒരു നല്ല ഓപ്ഷനാണ്. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7.19 ലക്ഷത്തില്‍ വില തുടങ്ങുന്നു. 9.99 ലക്ഷത്തിലാണ് വില അവസാനിക്കുന്നത്.
എന്‍ജിനുകള്‍

സ്‌കോഡ റാപിഡ്
ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തില്‍ സ്‌കോഡയും മുമ്പിലാണെന്നറിയാമല്ലോ. ഫോക്‌സ്‌വാഗന്‍ വെന്റോയുടെ അതേ പ്ലാറ്റ്‌ഫോമില്‍ അതേ എന്‍ജിന്‍ ഘടിപ്പിച്ച് വരുന്ന ഈ വാഹനം സ്‌കോഡയുടെ തനതായ ഡിസൈന്‍ പേറുന്നു എന്നേയുള്ളൂ. ഗുണനിസലവാരത്തിന്റെ കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ലാതെ ഇവനെ സമീപിക്കാം. കൊച്ചിയില്‍ 7.19 ലക്ഷത്തില്‍ വിലതുടങ്ങുന്നു ഈ സെഡാന്‍. 9.85 ലക്ഷത്തില്‍ വില അവസാനിക്കുന്നു.
എന്‍ജിനുകള്‍

ഹോണ്ട സിറ്റി
ഒരു രണ്ടു വര്‍ഷം മുമ്പ് ഹോണ്ട സിറ്റി സെഡാന്‍ വിപണിയിലെ രാജാവായിരുന്നു. ഇടക്കാലത്ത് ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തില്‍ സിറ്റി വില്‍പനയില്‍ പിന്നാക്കം പോകുകയായിരുന്നു. ഇന്നും വിശ്വാസ്യതയ്ക്കും സ്റ്റൈലിനുമെല്ലാം മുന്‍തൂക്കം നല്‍കുന്നവര്‍ സിറ്റിയെ തെരഞ്ഞ് പോകുന്നത് കാണാം. വില തുടങ്ങുന്നത് 7.43 ലക്ഷത്തില്‍. അവസാനിക്കുന്നത് 10.82 ലക്ഷത്തില്‍.
എന്‍ജിന്‍

ഫിയറ്റ് ലീനിയ
ഫിയറ്റ് ലീനിയ മധ്യനിര സെഡാനുകളിലെ മികവുള്ള ഒരു വാഹനമാണ്. കൊച്ചിയിലെ നിരക്ക് പ്രകാരം വില തുടങ്ങുന്നത് 7.23 ലക്ഷത്തില്‍. അവസാനിക്കുന്നത് 9.68 ലക്ഷത്തില്‍. കഴിഞ്ഞ ജൂണില്‍ ഫിയറ്റ് ലീനിയ ടി ജെറ്റ് പതിപ്പ് വിപണിയിലെത്തിയിരുന്നു. പെട്രോള്‍ എന്‍ജിനോട് ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിച്ചാണ് വാഹനം വരുന്നത്.
എന്‍ജിനുകള്‍

ഫോഡ് ഫിയസ്റ്റ
വന്‍ വിപണിവിജയമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഫിയസ്റ്റ ഒരു സ്റ്റൈലന്‍ വാഹനമാണെന്ന് ആരും സമ്മതിക്കും. ഈയിടെ അവതരിപ്പിക്കപ്പെട്ട 2014 മോഡല്‍ ഫിയസ്റ്റ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളുടെ സ്‌പോര്‍ടി സൗന്ദര്യത്തെ തന്നിലേക്ക് ആവാഹിച്ചിട്ടുണ്ട്. ഈ വാഹനം ലോഞ്ച് ചെയ്യുന്നതോടെ വില്‍പനയില്‍ മാറ്റമുണ്ടാക്കാന്‍ കഴിയേണ്ടതാണ് ഫോഡിന്. കൊച്ചി നിലവാരത്തില്‍ ഫിയസ്റ്റയുടെ വില 7.60 ലക്ഷത്തില്‍ തുടങ്ങുന്നു. 10.50 ലക്ഷത്തിലാണ് വില അവസാനിക്കുന്നത്.
എന്‍ജിനുകള്‍

നിസ്സാന്‍ സണ്ണി
ഉയര്‍ന്ന സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നു എന്നതാണ് സണ്ണിയുടെ പ്രധാന ഗുണം. ഇന്ത്യയുടെ നടപ്പ് സാഹചര്യത്തില്‍ ഈ ഗുണം സണ്ണിക്ക് വല്ലാതെ ഗുണം ചെയ്യുന്നുണ്ട്. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില തുടങ്ങുന്നത് 1.19 ലക്ഷത്തിലും അവസാനിക്കുന്നത് 9.86 ലക്ഷത്തിലുമാണ്.
എന്‍ജിനുകള്‍

മാരുതി എസ്എക്‌സ്4
മികച്ച വാഹനമായിട്ടും വില്‍പനയില്ലാതെ പോകുന്നതാണ് എസ്എക്‌സ്4 സെഡാനിന്റെ ദുര്യോഗം. 7.62 ലക്ഷമാണ് കൊച്ചിയില്‍ വാഹനത്തിന്റെ തുടക്കവില. അവസാനിക്കുന്നത് 10.25 ലക്ഷത്തിലും.
എന്‍ജിനുകള്‍

റിനോ സ്‌കാല
നിസ്സാന്‍ സണ്ണിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് റിനോ സ്‌കാല. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7.33 ലക്ഷം രൂപ വിലമതിക്കുന്നു ഈ വാഹനം. വിലകള്‍ അവസാനിക്കുന്നത് 10.18 ലക്ഷത്തിലാണ്.
എൻജിനുകള്‍


Click it and Unblock the Notifications








