2013 നിസ്സാന്‍ മൈക്ര നാളെ ഇന്ത്യയിലെത്തും

നിസ്സാന്‍ മൈക്രയുടെ പുതുക്കി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ നാളെ വന്നിറങ്ങും. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ മികച്ച പ്രകടനം നടത്തുന്ന ഈ വാഹനത്തിന്റെ പുതുക്കലിനെ ഇന്ത്യന്‍ ഓട്ടോലോകം അംഗീകരിച്ചു കഴിഞ്ഞതായാണ് മനസ്സിലാക്കാനാവുന്നത്. നിസ്സാന്‍ ജ്യൂക്കിന്റെ സ്‌റ്റൈലിനെ ഓര്‍മിപ്പിക്കുന്നുണ്ട് പുതിയ നിസ്സാന്‍ മൈക്ര. (2013 നിസ്സാന്‍ മൈക്ര ചിത്രങ്ങള്‍ പുറത്തു വിട്ടു)

നിസ്സാന്റെ പുതിയ ഡിസൈന്‍ തീമിലാണ് ഈ മൈക്ര വരുന്നത്. ഗ്രില്ലില്‍ 'വി' ആകൃതിയില്‍ കാണുന്ന ക്രോം പട്ടയ്ക്കുള്ളിലാണ് നിസ്സാന്‍ ലോഗോ സ്ഥാപിച്ചിട്ടുള്ളത്. നിലവിലുള്ള മൈക്രയില്‍ നിന്ന് മൗലികമായ വ്യത്യാസം കൊണ്ടുവരുന്ന നിരവധി ശില്‍പമാറ്റങ്ങള്‍ വാഹനത്തിനുണ്ട്.

Nissan Micra Facelift Launch Tomorrow

ആധുനികമായ ഡിസൈന്‍ ത്വങ്ങളെ സ്വീകരിക്കുകയും മിസ്സാന്‍ ജ്യൂക്ക് പോലുള്ള വാഹനങ്ങളുടെ മസിലന്‍ ശില്‍പശരീരത്തെ ആവഹിക്കുകയും ചെയ്യുന്നതിലൂടെയാണ് പുതിയ മൈക്ര മൗലികമായ സൗന്ദര്യം കൈവരിക്കുന്നത്.

Nissan Micra Facelift Launch Tomorrow

മുമ്പില്‍ നിന്നുള്ള കാഴ്ചയില്‍ നിസ്സാന്‍ മൈക്ര പൂര്‍ണമായും പുതിയ നിസ്സാന്‍ ഡിസൈന്‍ തീമില്‍ നിര്‍മിക്കപ്പെട്ടതാണെന്നു കാണാം. വീല്‍ ആര്‍ച്ചുകള്‍ക്ക് നല്‍കിയിരിക്കുന്ന മസില്‍, ഇന്ന് പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ മറ്റൊരു വാഹനത്തിനുമില്ലാത്ത റോഡ് പ്രസന്‍സ് പ്രദാനം ചെയ്യും. ബോണറ്റ് ഇന്നുള്ള മൈക്രയെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതും വാഹനത്തിന്റെ 'എടുപ്പ്' കൂട്ടുന്ന ഘടകമാണ്.

Nissan Micra Facelift Launch Tomorrow

കോണാകൃതിയിലുള്ള ഡിസൈനാണ് പുതിയ ഹെഡ്‌ലാമ്പിനുള്ളത്. ഫോഗ് ലാമ്പുകളും ഇത്തരമൊരു ശില്‍പശൈലിയില്‍ തന്നെയാണ് വരുന്നത്.

Nissan Micra Facelift Launch Tomorrow

ബംപറിന് നല്‍കിയ ഡിസൈന്‍ ആര്‍നോള്‍ഡ് ഷ്വെസനെഗറുടെ മസില്‍ പിടിച്ച മോന്തായത്തെ ഓര്‍മിപ്പിക്കുന്നു. ഇത് ജ്യൂക്കിലും മറ്റ് ചില നിസ്സാന്‍ എസ്‌യുവികളിലും കാണാവുന്നതാണ്. വലിയ എയര്‍ ഇന്‍ടേക്ക് വാഹനത്തിന്റെ 'ക്രൗര്യം' വര്‍ധിപ്പിക്കുന്നു.

Nissan Micra Facelift Launch Tomorrow

1.25 ലിറ്ററിന്റെ 73.97 കുതിരശക്തിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 64.11 കുതിരശക്തി പകരുന്ന 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിക്കും.

(നിസ്സാന്‍ മൈക്രയുടെ സ്പോര്‍ട്സ് പതിപ്പ്)

More from DriveSpark

Article Published On: Tuesday, July 2, 2013, 12:39 [IST]
English summary
The new Nissan Micra, which had earlier been launched in the European market will be arrived in India tomorrow.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X