നിസ്സാന്‍ മൈക്ര നിസ്മോ പതിപ്പ് ഇന്ത്യയിലത്തുമോ?

നിസ്സാന്‍ മൈക്രയുടെ പുതുക്കിയ പതിപ്പ് (2014 മോഡല്‍) അവതരിപ്പിക്കപ്പെട്ടത് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്. ഇതിനു പിന്നാലെ മൈക്രയുടെ പെര്‍ഫോമന്‍സ് പതിപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ജപ്പാനിലാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. മാര്‍ച്ച് നിസ്മോ (നമ്മുടെ മൈക്ര ജപ്പാനില്‍ മാര്‍ച്ച് ആണ്), മാര്‍ച്ച് നിസ്മോ എസ് എന്നീ രണ്ട് വേരിയന്‍റുകളിലാണ് പെര്‍ഫോമന്‍സ് പതിപ്പ് എത്തുക.

മൈക്ര നിസ്മോയുടെയും നിസ്മോ എസ്സിന്‍റെയും ബുക്കിംഗ് ജപ്പാനില്‍ തുടങ്ങിക്കഴിഞ്ഞു. ഡിസംബര്‍ മാസം മുതല്‍ ഇവയുടെ ഡെലിവറി നടക്കും. ഈ വാഹനം ഇന്ത്യയിലെത്തുമോ എന്നതാണ് ഇപ്പോളുയരുന്ന ചോദ്യം. നമുക്ക് അതൊന്ന് ചര്‍ച്ചിക്കാം.

Nissan Micra Nismo and Nismo S

ഇന്ത്യയിലേക്ക് ഈ പതിപ്പ് വരുമോ എന്ന കാര്യം ഓട്ടോഉലഹത്തില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്. ചര്‍ച്ചയ്ക്ക് ചൂട് കൂടുതലുണ്ടാവാന്‍ കാരണം, നിസ്സാന്‍ തുടര്‍ന്നുവരുന്ന ഒരു പോളിസിയാണ്. ഈ പോളിസി പ്രകാരം ഇന്ത്യയില്‍ തങ്ങളുടെ മോഡലുകള്‍ക്കൊന്നിനും പെര്‍ഫോമന്‍സ് പതിപ്പ് കൊണ്ടുവരാന്‍ വകുപ്പില്ല.

Nissan Micra Nismo and Nismo S

ടൊയോട്ടയുടെ എട്യോസ് ലിവ, ഫിയറ്റിന്‍റെ പൂന്തോ, ഫോക്സ്‍വാഗണിന്‍റെ പോളോ, ഹ്യൂണ്ടായിയില്‍ നിന്നുള്ള ഐ20 എന്നീവയ്ക്കെല്ലാം പെര്‍ഫോമന്‍സ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട് ഇന്ത്യയില്‍. എന്തിന് മൈക്രമാത്രം പിന്നാക്കം വലിഞ്ഞു നില്‍ക്കണം എന്നതാണ് ചോദ്യം.പുതിയ മൈക്ര പതിപ്പ് ഇന്ത്യയില്‍ എത്തിയാല്‍ ഒരല്‍പം ഇടവേളയ്ക്ക് ശേഷം നിസ്മോ പതിപ്പുകളും വന്നുചേരും എന്ന് വലിയ വിഭാഗം പേര്‍ വിശ്വസിക്കുന്നുണ്ട്.

Nissan Micra Nismo and Nismo S

രണ്ട് വേരിയന്‍റുകളാണ് വാഹനത്തിനുള്ളതെന്ന് പറഞ്ഞുവല്ലൊ. നിസ്മോയും നിസ്മോ എസ്സും. മാര്‍ച്ച് നിസ്മോയില്‍ ഘടിപ്പിച്ചിരിക്കുന്നത് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്.

Nissan Micra Nismo and Nismo S

1.2 ലിറ്ററിന്‍റെ നിസ്മോ എന്‍ജിന്‍ പകരുന്നത് 78.90 കുതിരകളുടെ കരുത്താണ്. 106 എന്‍എം ആണ് ചക്രവീര്യം.

Nissan Micra Nismo and Nismo S

നിസ്മോ എസ് ആണ് കൂടുതല്‍ കരുത്തേറിയത്. 1.5 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

Nissan Micra Nismo and Nismo S

114.02 കുതിരകളുടെ കരുത്താണ് ഈ എന്‍ജിന്‍ പകരുക. 156 എന്‍എം ആണ് ചക്രവീര്യത്തിന്‍റെ നില.

Nissan Micra Nismo and Nismo S

നിസ്മോ എസ് കൂടുതല്‍ പ്രകടനശേഷിയോടെ വരുന്നതിനാല്‍ പ്രത്യേകമായ സവിശേഷതകളാണ് നല്‍കിയിട്ടുള്ളത്. സസ്പെന്‍ഷന്‍ ഒരല്‍പം കടുപ്പമുള്ളതാക്കിയിട്ടുണ്ട്. റേസിംഗ് തല്‍പരര്‍ക്കും ഓഫ് റോഡിംഗ് ഭ്രാന്തന്മാര്‍ക്കും ഈ പതിപ്പ് ഇഷ്ടപ്പെടാതിരിക്കില്ല.

Nissan Micra Nismo and Nismo S

എക്സോസ്റ്റ് സംവിധാനവും ഈ വാഹനത്തിന് പ്രത്യേകമായി ഉരുവപ്പെടുത്തിയതാണ്.

Nissan Micra Nismo and Nismo S

എക്സ്റ്റീയര്‍ ശില്‍പത്തില്‍, ഒരു സ്പോര്‍ടി പതിപ്പിനാവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുറത്തെ റിയര്‍വ്യൂ മിററുകള്‍ക്ക് ചിവപ്പ് നിറം നല്‍കിയത് ആകര്‍ഷകമായിരിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.

Nissan Micra Nismo and Nismo S

മൂന്ന് എക്സ്റ്റീരിയര്‍ നിറങ്ങളിലാണ് നിസ്മോ പതിപ്പുകള്‍ വരിക. പ്യുവര്‍ ബ്ലാക്, ബ്രില്യന്‍റ് സില്‍വര്‍, ബ്രില്യന്‍റ് വൈറ്റ് പേള്‍ എന്നീ നിറങ്ങള്‍.

Nissan Micra Nismo and Nismo S

ജപ്പാനിലെ വിലകളെ വിവര്‍ത്തനം ചെയ്താല്‍ പത്ത് ലക്ഷത്തിന്‍റെ ചുറ്റുപാടിലാണ് വാഹനം വരുന്നത്. ഇവ ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 15 ലക്ഷത്തിനടുത്ത് വില വരും.

More from DriveSpark

Article Published On: Thursday, June 27, 2013, 16:55 [IST]
English summary
Nissan Micra's performance variants, Nismo and Nismo S, has been launched in Japan. Will it come to India?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X