കീചെയിന്‍ എന്ന ആനച്ചങ്ങല

വളരെ ഭാരം കൂടിയ കീ ചെയിനുകള്‍ ഇഗ്നീഷ്യന്‍ സ്വിച്ച് തകരാറിലാവുന്നതിന് വഴിവെക്കും. കൗതുകമുള്ള വസ്തുക്കള്‍ കീയോടൊപ്പം തൂക്കിയിട്ടാല്‍ കുട്ടികളെ അതി ആകര്‍ഷിക്കാനും ഇടയുണ്ട്. ഇതെല്ലാം പരിഗണിച്ച് കീ ചെയിനിന്‍റെ ഭാരം കുറയ്ക്കാനുള്ള നടപടി ഉടന്‍ തന്നെ എടുക്കുക.
പാര്‍ക്ക് ചെയ്യല്‍
തണലത്ത് പാര്‍ക്ക് ചെയ്യണമെന്നത് പ്രത്യേകം പറയേണ്ടതില്ല. ഗാരേജില്‍ തന്നെ കാര്‍ സൂക്ഷിക്കുക. ഇല്ലെങ്കില്‍ മുറ്റത്തെ മരത്തണലില്‍. മരത്തണലില്‍ സൂക്ഷിച്ചാല്‍ മരത്തിലെ കിളികള്‍ എന്തെല്ലാം ഭക്ഷിച്ചു, എത്രവട്ടം കാഷ്ഠിച്ചു എന്നതിന്‍റെയെല്ലാം കാനേഷുമാരി എടുക്കാന്‍ എളുപ്പമാണ്. വെയില്‍ അകത്തു കയറി കണ്ണില്‍ കണ്ടതെല്ലാം മങ്ങിക്കാന്‍ സാധ്യതയുണ്ട്. ഇതിനെ ചെറുക്കുവാന്‍ വിന്‍ഡ്‍ഷേഡുകള്‍ ധരിപ്പിക്കുക.
ബ്രേക് ഇന്‍ പിരീഡ്
കാറിന്‍രെ ബ്രേക് ഇന്‍ പിരീഡില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഈ സമയത്തേക്കായി കാര്‍ നിര്‍മാതാവ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം അനുസരിക്കുക. ആദ്യത്തെ 1,600 കിലോമീറ്ററില്‍ കാര്‍ നിര്‍മാതാവ് പറഞ്ഞിട്ടുള്ള വേഗതയില്‍ മാത്രം വണ്ടി ഓടിക്കുക. അമിതമായ ലോഡ് ഒഴിവാക്കുക.
പരമാവധി ശ്രദ്ധ
സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വന്‍ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത് ചിലരുടെ ഒരു വിനോദമാണ്. ഇങ്ങനെ അമിതമായ ആക്സിലറേഷന്‍ കൊടുക്കുക വഴി പുതിയ വാഹനത്തെ വളരെ പെട്ടെന്ന് പഴയതാക്കാന്‍ സാധിക്കുന്നതാണ്.
ഡ്രൈവ് ചെയ്ത് തുടങ്ങുമ്പോള്‍ വളരെ ചെറിയ ആക്സിലറേഷന്‍ മാത്രം കൊടുത്ത് നീങ്ങുക ആദ്യത്തെ പത്തിരുപത് മിനുട്ട് വരെ കടുത്ത പണികളൊന്നും കാറിന് നല്‍കാതിരിക്കുന്നതാണ് ഉചിതം.
സ്റ്റിയറിംഗ് വീല്‍ പരമാവധി തിരിച്ച് അധിക നേരം പിടിക്കാതിരിക്കുക. പവര്‍ സ്റ്റിയറിംഗിന് ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ഡ്രൈവ് ചെയ്ത് തുടങ്ങുന്നതിന്‍റെ ആദ്യത്തെ അഞ്ച് മിനിട്ടുകള്‍ വളരെ നിര്‍ണായകമാണെന്നറിയുക. വണ്ടിക്ക് സംഭവിക്കാവുന്ന പ്രധാന തകരാറുകളുടെയെല്ലാം ഉത്ഭവ സമയമാണിത്. ഏറ്റവും കൂടുതല്‍ മലിനീകരണ പ്രവര്‍ത്തനം നടക്കുന്ന സമയവും ഇതാണ്. കുറഞ്ഞ ട്രാഫിക്കുള്ള സമയങ്ങളില്‍ വണ്ടിയോടിക്കുക, നന്നായി ആസൂത്രണം ചെയ്ത് യാത്ര പോവുക തുടങ്ങിയ ഏര്‍പാടുകളിലൂടെ എന്‍ജിന് അമിതക്ഷീണം ഒഴിവാക്കാനാവും.


Click it and Unblock the Notifications








