Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയിൽ കേമനാര്? 2021 ICOTY പുരസ്കാരങ്ങൾ ഫെബ്രുവരി 26 ന് പ്രഖ്യാപിക്കും
ഇന്ത്യൻ കാർ ഓഫ് ദ ഇയർ (ICOTY) 2021 വിജയികളെ ഫെബ്രുവരി 26 ന് പ്രഖ്യാപിക്കും. വാഹന വ്യവസായത്തെ സംബന്ധിച്ച് 2020 ഒരു ഇരുണ്ട വർഷം ആയിരുന്നിട്ടും, ഈ കാലയളവിൽ നിരവധി പുതിയ കാറുകൾ വിപണിയിലെത്തിയിരുന്നു.

മിക്കവാറും എല്ലാ സെഗ്‌മെന്റുകളും പുതിയ മോഡലുകളുടെ പ്രവേശനങ്ങൾക്ക് അല്ലെങ്കിൽ നിലവിലുള്ള മോഡലുകളുടെ അപ്‌ഡേറ്റുകൾക്ക് സാക്ഷ്യം വഹിച്ചു.

പക്ഷേ, കൂട്ടത്തിനിടയിൽ വേറിട്ടുനിന്ന കാർ ഏതാണ്? വാഹന വ്യവസായത്തിലെ ഈ വർഷത്തെ ഏറ്റവും അഭിമാനകരമായ അവാർഡായ ഇന്ത്യൻ കാർ ഓഫ് ദി ഇയർ (ICOTY) പുരസ്കാരത്തിന്റെ പ്രസക്തി ഇവിടെയാണ്.
MOST READ: എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി

കഴിഞ്ഞ വർഷം ഹ്യുണ്ടായി വെന്യു 2020 ICOTY കിരീടമണിഞ്ഞപ്പോൾ ബിഎംഡബ്ല്യു 3 സീരീസ് ആഡംബര സെഡാൻ പ്രീമിയം കാർ വിഭാഗത്തിൽ സിംഹാസനം ഏറ്റെടുത്തു.

എല്ലാ തലമുറകൾക്കും ICOTY അവാർഡ് ലഭിച്ച ഒരേയൊരു കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കാണ്.

ഈ വർഷത്തെ മത്സരത്തിലേക്ക് വരുമ്പോൾ, പോരാട്ടഭൂമിയിൽ പുതിയ ഹോണ്ട സിറ്റി, ഹ്യുണ്ടായി ഓറ, ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി i20, കിയ കാർണിവൽ, കിയ സോനെറ്റ്, മഹീന്ദ്ര ഥാർ, എംജി ഗ്ലോസ്റ്റർ, ടാറ്റ ആൾട്രോസ് എന്നിവ ഉൾപ്പെടുന്നു.

പ്രീമിയം കാർ വിഭാഗത്തിലെ മത്സരാർത്ഥികളിൽ ഔഡി A8, ഔഡി Q2, ഔഡി Q8, ബിഎംഡബ്ല്യു 2 സീരീസ്, ബിഎംഡബ്ല്യു 8 സീരീസ്, ലാൻഡ് റോവർ ഡിഫെൻഡർ, ലെക്സസ് LC 500 h, മെർസിഡീസ്-AMG GT 4-ഡോർ, മെർസിഡീസ് ബെൻസ് GLE, മെർസിഡീസ് ബെൻസ് GLS, പോർഷ കയീൻ കൂപ്പെ എന്നിവയടങ്ങുന്നു.

ഇവികളും ഹൈബ്രിഡുകളും രാജ്യത്ത് വിൽപ്പന വേഗത കൈവരിക്കുന്നതിനാൽ ഒരു പ്രത്യേക ഗ്രീൻ കാർ അവാർഡും ഇക്കുറിയുണ്ടാവും.

ഈ വിഭാഗത്തിൽ ഹ്യുണ്ടായി കോന, എംജി ZS ഇവി, ടാറ്റ നെക്‌സോൺ ഇവി, ടൊയോട്ട ക്യാമ്രി ഹൈബ്രിഡ്, മെർസിഡീസ് ബെൻസ് EQC, ലെക്‌സസ് ES 300 h എന്നിവ മത്സരിക്കുന്നു.

ICOTY ചെയർമാൻ യോഗേന്ദ്ര പ്രതാപ്, ഓട്ടോ ടുഡെയിൽ നിന്ന് രാഹുൽ ഘോഷ്, ഓട്ടോ X -ൽ നിന്നും ധ്രുവ് ബേഹ്ൽ & ഇഷാന് രാഘവ, കാർ ഇന്ത്യയിൽ നിന്നും അസ്പി ഭഥെന & സര്മദ് കദിരി, ഇവോയിൽ നിന്നും സിരിഷ് ചന്ദ്രൻ & അനിരുഢ രന്ഗ്നെകർ, മോട്ടോറിംഗ് വേൾഡിൽ നിന്നും പാബ്ലോ ചാറ്റർജി & കാർത്തിക് വാര്, ഓവർഡ്രൈവിൽ നിന്നും ബെർട്രൻഡ് ഡിസൂസ & ബോബ് രൂപാനി, ദി ഹിന്ദുവിൽ നിന്ന് മുരളീധർ സ്വാമിനാഥൻ, പയനിയറിൽ നിന്നും കുശാൻ മിത്ര, ടൈംസ് ഓട്ടോയിൽ നിന്നും ഗിരീഷ് കർക്കേര, ടൈംസ് ഡ്രൈവിൽ നിന്നും ക്രാന്തി സാംബവ്, കാർവാലെയിൽ നിന്നും വിക്രാന്ത് സിംഗ് എന്നിവരാണ് ഈ വർഷത്തെ ജൂറി അംഗങ്ങൾ.

അതിനാൽ, ഗെയിം സജ്ജമായി കഴിഞ്ഞിരിക്കുന്നു, മത്സരാർഥികളും തയ്യാറാണ്, ഇനി ഇന്ത്യൻ കാർ ഉപഭോക്താക്കളെ മനസ്സിൽ വെച്ച് ഓരോ കാറിനെയും ജഡ്ജുമാർ വിലയിരുത്തും. വിജയികളെ ഫെബ്രുവരി 26 ന് പ്രഖ്യാപിക്കും.