Just In
- 12 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്ലാസിക് W175 മോട്ടോർസൈക്കിളിന് പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് കവസാക്കി, ഇന്ത്യയിലേക്ക് ഈ വർഷം
വിദേശ വിപണികളിൽ കവസാക്കിയുടെ ക്ലാസിക് സാന്നിധ്യമായ W175 മോട്ടോർസൈക്കിളിന് പുതിയ കളർ ഓപ്ഷൻ സമ്മാനിച്ചു. 2021 മോഡൽ ഇയർ പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് നടപടി.

മുമ്പ് എബോണി, വൈറ്റ് കളർ സ്കീമുകളിൽ മാത്രം ഇത് ലഭ്യമായിരുന്നആധുനിക-റെട്രോ ഓഫറിംഗിന് ഇന്തോനേഷ്യയിലാണ് പുതിയ മെറ്റാലിക് ഓഷ്യൻ ബ്ലൂ ഷേഡ് കൂട്ടിച്ചേർത്തിരിക്കുന്നത്. ടാങ്കിൽ ഗോൾഡൻ പിൻസ്ട്രൈപ്പും സീറ്റ് പാനലുകൾക്ക് കീഴിൽ ഗോൾഡൻ ‘175' ബാഡ്ജും ഇടംപിടിച്ചിരിക്കുന്നു.

അതേസമയം കവസാക്കി W175 ബൈക്കിന് നീല നിറമുള്ള ഫ്യുവൽ ടാങ്കും ഫെൻഡറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ റെട്രോ-ക്ലാസിക് റോഡ്സ്റ്റർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് കണ്ണുവെച്ചിരിക്കുന്ന ജാപ്പനീസ് ബ്രാൻഡ് മോഡലിനെ ഇന്ത്യയിലും ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന.
MOST READ: 2021 CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

റോയൽ എൻഫീൽഡിന്റെ കുത്തകയായ ഈ ശ്രേണി പിടിച്ചെടുക്കാനാണ് പ്രധാന ശ്രമം. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ ബൈക്കിന്റെ പരീക്ഷണയോട്ടവും കമ്പനി നടത്തിയിരുന്നു.

W175 വന്നാൽ രാജ്യത്തെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ കവസാക്കി ഓഫറായിരിക്കും ഇത്. കവസാക്കി ബിഎസ്-IV ബൈക്കുകൾ നിർത്തുന്നത് വരെ നിഞ്ച 300 ആയിരുന്നു ഇന്ത്യയ്ക്കായുള്ള എൻട്രി ലെവൽ ഉൽപ്പന്നം.

ഒരു ടിപ്പിക്കൽ റെട്രോ മോട്ടോർസൈക്കിളായ W175 മോഡലിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പീനട്ട് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, സ്‌പോക്ക് വീലുകൾ എന്നിവയെല്ലാമാണ് ലഭിക്കുന്നത്.

പഴമയുടെ ശൈലിയുള്ള ഡിസൈൻ പോലെ തന്നെ കാര്യമായ സാങ്കേതിക സവിശേഷതകൾ ഒന്നും കവസാക്കി W175-യിൽ ഇല്ല. 177 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.
MOST READ: ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 7,500 rpm-ൽ 12.9 bhp കരുത്തും 6,000 rpm-ൽ 13.2 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് കവസാക്കി സജ്ജീകരിച്ചിരിക്കുന്നത്.

ബ്രേക്കിംഗിനായി ഒരു ഡിസ്ക്-ഡ്രം കോമ്പിനേഷനാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ബോഡി സ്റ്റൈലും മറ്റും പരിഗണിക്കുമ്പോൾ കവസാക്കി W175 റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ ക്ലാസിക്, ബെനലി ഇംപെരിയാലെ 400 എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക. ഇതിന്റെ വില ഏകദേശം രണ്ട് ലക്ഷം രൂപ ആയിരിക്കും.