ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

ഹോണ്ട SP125 വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍. മോഡലില്‍ ഇപ്പോള്‍ കൈ നിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

ഈ ഓഫര്‍ ഒരു നിശ്ചിത കാലയളവിലേക്ക് സാധുവായി തുടരാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഒരുപക്ഷേ, മോഡല്‍ വാങ്ങല്‍ തീരുമാനം എടുക്കുന്നതിനുള്ള നല്ല സമയമാണിതെന്നും കമ്പനി പറയുന്നു.

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

ഒരു പുതിയ SP 125 വാങ്ങുമ്പോള്‍ ഹോണ്ട 5000 രൂപ വരെ 5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഇഎംഐകളില്‍ മാത്രമേ ഈ ഓഫര്‍ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി ജീപ്പ്; 2021 റാങ്‌ലർ മാര്‍ച്ച് 15 -ന് പുറത്തിറക്കും

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

100 ശതമാനം വരെ ഫിനാന്‍സും 6.5 ശതമാനം കുറഞ്ഞ ROI യും ഹോണ്ട SP 125-ല്‍ ലഭ്യമാണ്. ലോ ഡൗണ്‍ പേയ്മെന്റ് (INR 2499) സ്‌കീമില്‍ നിന്നും വാങ്ങുന്നവര്‍ക്ക് പ്രയോജനം നേടാമെന്നും കമ്പനി അറിയിച്ചു.

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

മേല്‍പ്പറഞ്ഞ എല്ലാ ഓഫറുകളും നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമാണ്. അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങളുടെ അടുത്തുള്ള ഹോണ്ട ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാനും കമ്പനി അറിയിച്ചു.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി കുഷാഖിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് സ്‌കോഡ

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഹോണ്ട SP 125 ലഭ്യമാണ്. ഇതില്‍ ഡ്രം പതിപ്പിന് 76,074 രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ രണ്ടാമത്തേത് വാങ്ങാന്‍ നിങ്ങള്‍ 80,369 രൂപ എക്‌സ്‌ഷോറും വിലയായി ചെലവഴിക്കേണ്ടതുണ്ട്.

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

സ്‌ട്രൈക്കിംഗ് ഗ്രീന്‍, ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ രണ്ട് വേരിയന്റുകളും ലഭ്യമാണ്.

MOST READ: ടാറ്റയുടെ നേട്ടങ്ങളിൽ ഒരു പൊൻ തൂവൽ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ആൾട്രോസ്

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട SP125-ന് കരുത്ത് നല്‍കുന്നത്. അതില്‍ ഹോണ്ടയുടെ പ്രോഗ്രാംഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ (PGM-FI), മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ (eSP) ഉള്ള HET (ഹോണ്ട ഇക്കോ ടെക്‌നോളജി) എന്നിവ ഉള്‍പ്പെടുന്നു.

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

7,500 rpm-ല്‍ 10.88 bhp കരുത്തും 6,000 rpm-ല്‍ 10.9 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് മോട്ടോര്‍സൈക്കിളില്‍ വരുന്നത്.

MOST READ: എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

ശരാശരി മൈലേജ്, ദൂരം, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്ന ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിലെ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഹോണ്ട SP125 ഇപ്പോള്‍ വാങ്ങാം; ഓഫറും ആനുകൂല്യങ്ങളും അവതരിപ്പിച്ചു

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, സ്പോര്‍ടി അലോയ് വീലുകള്‍, ക്രോം എക്സ്ഹോസ്റ്റ് മഫ്‌ലര്‍ കവര്‍ എന്നിവയും മോട്ടോര്‍സൈക്കിളില്‍ ഉണ്ട്.

Most Read Articles

Malayalam
English summary
Honda Announced Cashback, Finance Offers For New SP 125, Find Out More Details Here. Read in Malayalam.
Story first published: Thursday, February 18, 2021, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X