അഞ്ചു വര്‍ഷത്തെ സ്വപ്‌നം; 'ഡാര്‍ലിങ്' BMW 3 സീരീസ് സ്വന്തമാക്കി റോഷന്‍ മാത്യു
മലയാള സിനിമയിലെ കഴിവുറ്റ യുവനടന്‍മാരില്‍ മുന്‍നിരയിലാണ് റോഷന്‍ മാത്യുവിന്റെ സ്ഥാനം. മലയാളവും തമിഴും കടന്നിപ്പോള്‍ ബോളിവുഡിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് റോഷന്‍. ആലിയ ബട്ടിനൊപ്പം അഭിനയിച്ച 'ഡാര്‍ലിങ്‌സ്' നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ഏറെക്കാലമായി താന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന സ്വപ്‌നം സാക്ഷാത്കാരമായ സന്തോഷത്തിലാണ് റോഷന്‍.

തന്റെ സ്വപ്‌നവാഹനമായ ബിഎംഡബ്ല്യു ത്രീ സീരീസ് 340 ഐ ആണ് താരം സ്വന്തം ഗാരേജിലെത്തിച്ചത്. കൊച്ചി ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. അഞ്ചു വര്‍ഷമായുള്ള ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു എടുക്കുക എന്നുള്ളത് ആ സ്വപ്നമാണ് ഈ വാഹനത്തിലൂടെ സാക്ഷാത്കരിച്ചതെന്ന് ഇവിഎം പുറത്തുവിട്ട വീഡിയോയില്‍ റോഷന്‍ പറയുന്നു.
MOST READ:മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

വാഹനം ഓടിക്കാന്‍ ഇഷ്ടമാണ്, ആറു സിലിണ്ടര്‍ കാര്‍ ഓടിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും റോഷന്‍ വീഡിയോയില്‍ പറയുന്നു. കുടുംബത്തോടൊപ്പം എത്തിയാണ് റേഷന്‍ വാഹനം ഏറ്റുവാങ്ങിയത്. ബിഎംഡബ്ല്യു 3 സീരിസിന്റെ ഏറ്റവും കരുത്തന്‍ മോഡല്‍ M340i ജാഹര്‍ എം എഡിഷനാണ് റോഷന്റെ പുതിയ കാര്‍. മൂന്നു ലിറ്റര്‍ ആറു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. ഈ എഞ്ചിന്‍ 387 bhp കരുത്തും 500 nm ടോര്‍ക്കും ഉല്‍പാദിപ്പിക്കും. വെറും 4.4 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഏകദേശം 68.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

330i സ്പോര്‍ട്ട്, 330i M സ്പോര്‍ട്ട്, 320d ലക്ഷ്വറി എഡിഷന്‍, M340i എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് ബിഎംഡബ്ല്യു ഈ വാഹനം ലഭ്യമാക്കുന്നത്. 330i സ്പോര്‍ട്ട്, 330i M സ്പോര്‍ട്ട് വേരിയന്റുകള്‍ക്ക് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ 2-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ നല്‍കുന്നു. ഇത് 258 bhp കരുത്തും 400 nm ടോർക്കും ഉത്പാദിപ്പിക്കുന്നു

2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനുള്ള 320d ലക്ഷ്വറി എഡിഷനാണ് ഏക ഡീസല്‍ ഓപ്ഷന്‍. ഇത് 190 bhp കരുത്തും 400 nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോഡിയാക്കിയിരിക്കുന്നു.
MOST READ:ലൈസൻസ് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം, മറ്റ് 58 സേവനങ്ങൾ ഇനി ഓൺലൈനിൽ

387 bhp കരുത്തും 500 Nm ടോര്‍ക്കും നല്‍കുന്ന മൂന്ന് ലിറ്റര്‍ സ്ട്രെയിറ്റ്-സിക്സ് ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് M340i വകഭേദത്തിന് ലഭിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, സണ്‍റൂഫ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ഈ ആഡംബര കാറില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യുന്നില്ല. വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് സി ക്ലാസ്, ജാഗ്വാര്‍ XE, വോള്‍വോ S60 , ഔഡി A4 എന്നിവരുമായിട്ടാണ് ബിഎംഡബ്ല്യു ത്രീ സീരിസ് എതിരിടുന്നത്.
MOST READ:പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

അഭിനയസാധ്യതകളുള്ള വേഷങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് ആസ്വാദകരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് റോഷന്‍. ചെന്നൈയിലും മുംബൈയിലും നാടക പ്രവര്‍ത്തനം നടത്തിയ ശേഷമാണ് റോഷന്‍ സിനിമയിലേക്കെത്തിയത്.

'അടി കപ്യാരേ കൂട്ടമണി' എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ 'പുതിയ നിയമം' എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തു. ഗണേഷ് രാജ് സംവിധാനം ചെയ്ത 'ആനന്ദ'ത്തിലെ ഗൗതം എന്ന കഥപാത്രമാണ് ബ്രേക്കായത്.

തൊട്ടപ്പന്‍, മൂത്തോന്‍, കപ്പേള, സി യു സൂണ്‍, കുരുതി, നൈറ്റ്‌ഡ്രൈവ് എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. 2020ല്‍ അനുരാഗ് കശ്യപ് ഒരുക്കിയ 'ചോക്ക്ഡ്' എന്ന ചിത്രത്തിലൂടെയായിരുന്നു ഹിന്ദി അരങ്ങേറ്റം. ജസ്മീത് കെ റീന്‍ സംവിധാനം ചെയ്ത ഡാര്‍ലിങ്‌സിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കുകയാണ്.

ഈ വര്‍ഷം തന്നെ തമിഴില്‍ വിക്രം നായകനായ 'കോബ്ര'യില്‍ ശ്രദ്ധേയ വേഷം ചെയ്തു. രാജീവ് ഋഷിയെന്ന പ്രതിനായക കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിച്ചത്. ഒ 'ഒരു തെക്കന്‍ തല്ലുകേസ്' സിബി മലയില്‍ ചിത്രം 'കൊത്ത്' എന്നിവയാണ് അവസാനം റിലീസായ മലയാള ചിത്രങ്ങള്‍. ഇവ രണ്ടും മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡും സിദ്ധാര്‍ഥ് ഭരതന്റെ ചതുരവുമാണ് റിലീസ് ആകാന്‍ പോകുന്ന ചിത്രങ്ങള്‍.


Click it and Unblock the Notifications








