സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് നാമെല്ലാവര്‍ക്കുമറിയാം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സൈക്കിള്‍ യാത്രികള്‍ക്കും കഴിഞ്ഞ ദിവസദം മേട്ടോര്‍ വാഹന വകുപ്പ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇന്ത്യയില്‍ വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നതും ഇരുചക്രവാഹന യാത്രക്കാരാണ്.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

ചിലര്‍ ഹെല്‍മെറ്റ് ധരിക്കുന്നത് ശീലമാക്കിയെടുക്കുന്നുണെങ്കില്‍ ചിലര്‍ ഇത് വളരെ ഗൗരവമാക്കി എടുക്കാറില്ല. ഇന്നും ഹെല്‍മെറ്റ് ധരിക്കാതെ നിരത്തിലിറങ്ങുന്ന നിരവധിയാളുകളെ നിങ്ങള്‍ക്ക് കാണാനാകും. എന്നാല്‍ ഹെല്‍മെറ്റ് ധരിക്കേണ്ടത് എത്ര അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

ഒരു യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നതു കൊണ്ടു മാത്രം സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ട് വന്‍ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് 16 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ ലഘു വിഡിയോയിലുള്ളത്. 'ഹെല്‍മറ്റ് ധരിക്കുന്നവരെ ദൈവം രക്ഷിക്കുന്നു' എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ ഡല്‍ഹി പൊലീസ് പങ്കുവച്ചിരിക്കുന്നത്.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

ഒരു ഫിയറ്റ് പുന്തോ കാര്‍ വളക്കാന്‍ ശ്രമിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളെന്നു തോന്നിക്കുന്ന വീഡിയോയില്‍ ആദ്യം കാണാനാവുന്നത്. വാഹനം മെല്ലെയാണ് എടുക്കുന്നത്. പെട്ടെന്ന് ഇടതുവശത്തുകൂടി കുതിച്ചെത്തുന്ന ബൈക്ക് കാറില്‍ തട്ടി സമീപത്തെ പോസ്റ്റില്‍ ഇടിക്കുന്നു. തൊട്ടുപിന്നാലെ ബൈക്കിലെത്തിയയാള്‍ തെറിച്ച് റോഡിലേക്ക് വീഴുന്നു. ഇയാള്‍ അമിതവേഗത്തിലായിരുന്നതിനാല്‍ സമയത്ത് ബ്രേക്ക് ചവിട്ടാന്‍ സാധിച്ചില്ലെന്നാണ് തോന്നുന്നത്.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

ഹെല്‍മറ്റ് ധരിച്ചിരുന്ന യുവാവ് പതുക്കെ എഴുന്നോല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നുഅടുത്ത അപകടം. ആദ്യത്തെ വീഴ്ചയില്‍ യുവാവിന് തലക്ക് പരിക്കേറ്റില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാറില്‍ തട്ടിയതിന് പിന്നാലെ ബൈക്ക് റോഡരികിലെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റില്‍ ഇടിച്ച് കയറിയിരുന്നു. ആദ്യത്തെ അപകടത്തില്‍ നിന്ന് രക്ഷപെട്ട് എഴുന്നേല്‍ക്കുമ്പോള്‍ ആ പോസ്റ്റ് മറിഞ്ഞ് യുവാവിന്റെ തലയിലേക്ക് വീഴുകയായിരുന്നു.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് ഇത്തവണയും രക്ഷപ്പെട്ടു. പോസ്റ്റ് ഇയാളുടെ തലയിലേക്കാണ് പതിച്ചത്. ഹെല്‍മെറ്റ് ധരിച്ചില്ലായിരുന്നെങ്കില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയോ അല്ലെങ്കില്‍ ജീവന്‍ നഷ്ടമാകുകയോ ചെയ്യുമായിരുന്നു. 'ഹെല്‍മറ്റ് ധരിച്ചാല്‍ നിങ്ങള്‍ക്ക് അപകടങ്ങളില്‍നിന്ന് ഒന്നും രണ്ടും മൂന്നും അതിലേറെത്തവണയും രക്ഷിപ്പെടാം' എന്ന സന്ദേശം എഴുതിക്കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ഡല്‍ഹി പൊലീസ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധിയാളുകള്‍ പ്രതികരണവുമായെത്തി. ചില സന്ദര്‍ഭങ്ങളില്‍ ഒരു ഹെല്‍മെറ്റ് നല്‍കുന്ന സുരക്ഷയെ കുറിച്ച് ട്വിറ്റാറ്റികള്‍ ആശ്ചര്യപ്പെടുന്നുണ്ട്. ഡല്‍ഹി പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത ഈ വീഡിയോക്ക് ഇതിനകം ആയിരക്കണക്കിന് റീട്വീറ്റുകളും ലൈക്കുകളും ലഭിച്ചു.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

ഈ വീഡിയോ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാന്‍ കൂടുതല്‍ ആളുകള്‍ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷ. മുന്‍സീറ്റില്‍ മാത്രമല്ല പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും തലയിടിച്ച് മരിക്കുകയും ചെയ്യുന്നത് പിന്‍സീറ്റ് യാത്രക്കാരായതിനാല്‍ അധികൃതര്‍ അവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

ഇന്ത്യയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണ്. പലരും ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ അതിന്റെ സ്ട്രാപ്പ് കുടുക്കാത്തതിനാല്‍ അത് കൊണ്ട് കാര്യമില്ലാതായി മാറും. ഹെല്‍മെറ്റ് തലയില്‍ ഉറപ്പിക്കാന്‍ സ്ട്രാപ്പുകള്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് എല്ലായ്‌പ്പോഴും ഉറപ്പ് വരുത്തണം. എന്നിരുന്നാലും ഹെല്‍മെറ്റുകള്‍ നമ്മളെ വലിയ അപകടങ്ങളില്‍ നിന്നും മറ്റും നിങ്ങളെ രക്ഷിക്കില്ല. എങ്കിലും മുകളിലെ വീഡിയോയില്‍ കണ്ട പോലെ മറ്റ് പല സാഹചര്യങ്ങളിലും അവ നിങ്ങളെ രക്ഷിക്കും.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

സമീപകാലത്തായി റോഡ് സുരക്ഷ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഹെല്‍മെറ്റ്, സീറ്റ്്‌ബെല്‍റ്റ് എന്നിവ ധരിക്കാത്തവരെ കണ്ടെത്താന്‍ ട്രാഫിക് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഹെല്‍മെറ്റ് ഇല്ലാത്തവരെയും ശരിയായ രീതിയില്‍ ധരിക്കാത്തവരെയും പിടികൂടി ശിക്ഷിക്കുന്നു. 1000 രൂപയാണ് ഇത്തരം നിയമലംഘകര്‍ക്കുള്ള ശിക്ഷ.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

കഴിഞ്ഞ ദിവസം സൈക്കിള്‍ യാത്രക്കാരെ ബാധിക്കുന്ന ഒരു സുപ്രധാന ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയിരുന്നു. സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മെറ്റും റിഫ്‌ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമായി ധരിക്കണമെന്നാണ് ഉത്തരവ്. സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് എംവിഡിയുടെ നിര്‍ദേശം.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

രാത്രി സവാരി നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്ലക്റ്ററുകള്‍ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. സൈക്കിള്‍ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അമിത വേഗത്തില്‍ ഓടിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സമീപകാലത്തായി സൈക്കിള്‍ യാത്രക്കാര്‍ കൂടുതലായി അപകടത്തില്‍ പെടുന്നതിനാലാണ് അധികൃതര്‍ ഇത്തരം ഒരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

സൈക്കിള്‍ യാത്രക്കാരായ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് അടുത്തിടെയാണ് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നത്. ജോലി കഴിഞ്ഞ് സമാധാനമായി സൈക്കിള്‍ സവാരി നടത്താനാണ് ചിലര്‍ രാത്രി സമയം തെരഞ്ഞെടുക്കാറുളളത്. രാത്രിയില്‍ റോഡില്‍ വാഹനം കുറവായിരിക്കുന്നതിനാല്‍ യാത്ര കുറച്ച് ആയാസകരമാകും. എന്നാല്‍ സൈക്കിളുകള്‍ രാത്രി മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് അപകടങ്ങള്‍ കൂട്ടുന്നുണ്ട്. റിഫ്ലക്ടീവ് ജാക്കറ്റുകള്‍ ധരിക്കുന്നത് ഇത്തരം അപകടങ്ങള്‍ കുറക്കുമെന്നാണ് നിഗമനം.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

ബാറ്ററിയുപയോഗിച്ച് ഓടുന്ന വേഗംകൂടിയ ഇലക്ട്രിക് ബൈക്കുകളും മോപ്പഡുകളും അടുത്ത കാലത്തായി ധാരാളം ഇറങ്ങുന്നുണ്ട്. ലൈസന്‍സും ഹെല്‍മെറ്റും വേണ്ടാത്ത ഇത്തരം ഇ ബൈക്കുകളില്‍ ചില വിദ്വാന്‍മാര്‍ പറപറക്കാറുണ്ട്. ഇലക്ട്രിക് ബൈക്കുകളില്‍ അമിത വേഗത്തില്‍ പോകുന്നത് കാരണം അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്.

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളില്‍ നിന്ന്; മറക്കല്ലേ ഹെല്‍മെറ്റ് നല്ലതിന്

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 1,55,622 പേര്‍ റോഡ് അപകടങ്ങളില്‍ മരിച്ചുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് മരിക്കുന്നവരില്‍ ഏറെയും. 69,240 ഇരുചക്ര വാഹന യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്.

Most Read Articles

Malayalam
English summary
All credit to helmet motorcycle rider escaped from two accidents with a difference of seconds
Story first published: Monday, September 19, 2022, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X