മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ XUV400 എന്ന മോഡലിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിച്ചത് അടുത്തിടെയായിരുന്നു. ടാറ്റ നെക്സോൺ ഇവി ശ്രേണിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മഹീന്ദ്ര ഇലക്‌ട്രിക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ വിൽപ്പന അടുത്ത വർഷമായിരിക്കും കമ്പനി ആരംഭിക്കുക.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

ഭാവിയിൽ നിരവധി പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ അവതരിപ്പിക്കുന്നതിന്റെ ആദ്യഘട്ടം മാത്രമാണ് XUV400-യുടെ വരവ്. XUV300 കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പാണ് ശരിക്കും XUV400 എന്നു തന്നെ പറയാം.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

എങ്കിലും XUV400 നിർമിക്കുന്നതിനായി മഹീന്ദ്ര XUV300 ഇവിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചില ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ട് എസ്‌യുവികളും തമ്മിലുള്ള വ്യത്യാസങ്ങൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

MOST READ: Hero Destini 125 മുതൽ TVS Ntorq 125; ദീപാവലിക്ക് വാങ്ങാൻ കഴിയുന്ന മികച്ച 125 സിസി സ്‌കൂട്ടറുകൾ

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

ഡിസൈൻ

ഒറ്റനോട്ടത്തിൽ രണ്ട് എസ്‌യുവികളും വളരെ സാമ്യമുള്ളതായി തോന്നുമെങ്കിലും മഹീന്ദ്ര XUV400 ഇലക്‌ട്രിക് എസ്‌യുവിയിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. XUV300 കോംപാക്‌ട് എസ്‌യുവിയുടെ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്ന വെർട്ടിക്കൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് XUV400 ഒഴിവാക്കിയതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

XUV400 ഇവിയിലെ ബമ്പർ ഡിസൈനും വ്യത്യസ്‌തമാണ്. കൂടാതെ കോപ്പർ നിറത്തിൽ പൂർത്തിയാക്കിയ ട്വിൻസ്-പീക്ക് ലോഗോയ്‌ക്കൊപ്പം 'X' ഘടകങ്ങളും ഇതിന് ലഭിക്കുന്നു. വാസ്തവത്തിൽ കോപ്പർ നിറം XUV400, XUV300 എന്നിവയെ എളുപ്പത്തിൽ വേർതിരിച്ചറിയാൻ സഹായിക്കും.

MOST READ: പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

മഹീന്ദ്രയുടെ വരാനിരിക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഇത്തരത്തിൽ കോപ്പർ നിറം കാണാനായേക്കും. എന്നാൽ XUV400 ഇവിയുടെ ടെയിൽ ലാമ്പ് ഡിസൈൻ XUV30 എസ്‌യുവിക്ക് സമാനമാണ്. എങ്കിലും അവയുടെ ഉള്ളിലെ ഘടകങ്ങൾ വ്യത്യസ്തമാണ്.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

ഇന്റീരിയർ

XUV400 ഇലക്ട്രിക്കിന് ഇവി-നിർദ്ദിഷ്ട ഗേജുകളും മറ്റൊരു ഗിയർ ലിവറുമാണ് മഹീന്ദ്ര സമ്മാനിച്ചിരിക്കുന്നത്. ക്യാബിൻ ഇപ്പോൾ പൂർണമായും കറുപ്പ് നിറത്തിലാണ് കമ്പനി ഒരുക്കിയിരിക്കുന്നതും.

MOST READ: ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

അതേസമയം XUV300 എസ്‌യുവിക്ക് ബ്ലാക്ക്, ബീജ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനാണ് അകത്തളത്തിൽ ലഭിക്കുന്നത്. കോപ്പർ ആക്‌സന്റുകൾ ഇന്റീരിയറിലും കാണാം. അതോടൊപ്പം ചില ബ്ലൂ ഹൈലൈറ്റുകളും വാഹനത്തിലുണ്ട്.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

വലിപ്പം

XUV400, XUV300 എന്നിവയിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് വലിപ്പമാണ്. 4.2 മീറ്റർ വലിപ്പമുള്ള സാങ്‌യോങ് ടിവോളിയെ അടിസ്ഥാനമാക്കിയാണ് XUV300 നിർമിച്ചിരിക്കുന്നത്. നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ XUV300 കോംപാക്‌ട് എസ്‌യുവിയുടെ നീളം 4 മീറ്ററിൽ താഴെയായി മഹീന്ദ്ര കുറച്ചു.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

എന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 4 മീറ്ററിൽ താഴെയുള്ളതിനാൽ നികുതി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. അതിനാൽ പ്ലാറ്റ്‌ഫോമിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താനും നീളം 4.2 മീറ്ററായി ഉയർത്താനും മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

XUV300 എസ്‌യുവിയേക്കാൾ 205 mm നീളമാണ് XUV400 ഇലക്ട്രിക്കിനുള്ളത്. ബൂട്ട് സ്പേസ് 257 ലിറ്ററിൽ നിന്ന് 378 ലിറ്ററായി ഉയർത്താൻ ഇത് സഹായിച്ചു. അതായത് 121 ലിറ്ററിന്റെ വർധനവാണ് ഇവി പതിപ്പിൽ കമ്പനി കൊണ്ടുവന്നിരിക്കുന്നതെന്ന് ചുരുക്കം. XUV300 വിമർശനം ഏറ്റുവാങ്ങുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അതിന്റെ ബൂട്ട് സ്പേസ്.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

ഇനി കൃത്യമായ വലിപ്പത്തിലേക്ക് നോക്കിയാൽ XUV400 ഇലക്‌ട്രിക്കിന് 4,200 mm നീളവും 1,634 mm ഉയരവും 1,821 mm വീതിയും 2,600 mm വീൽബേസും 378 ലിറ്റർ ബൂട്ട് സ്പേസുമാണുള്ളത്. അതേസമയം XUV300 സബ്-4 മീറ്റർ എസ്‌യുവിക്ക് 3,995 mm നീളം, 1,627 mm ഉയരം, 1,821 mm വീതി, 2,600 mm വീൽബേസ് 257 ലിറ്റർ ബൂട്ട്സ്പേസ് എന്നിവയാണുള്ളത്.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

ഇനി പവർ കണക്കുകൾ

XUV400 ഇലക്ട്രിക്കിന്റെ ഒരു സ്പെസിഫിക്കേഷൻ മാത്രമാണ് മഹീന്ദ്ര വെളിപ്പെടുത്തിയിരിക്കുന്നത്. 150 bhp പരമാവധി പവറിൽ 310 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിനുണ്ടാകും. ബാറ്ററി പായ്ക്കിന് 39.2 kWh ശേഷിയുണ്ട്. ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിൾ മാനദണ്ഡങ്ങൾ അനുസരിച്ച് ഡ്രൈവിംഗ് റേഞ്ച് 456 കിലോമീറ്ററാണ്.

മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനുമായാണ് മഹീന്ദ്ര XUV300 വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ പതിപ്പ് 110 bhp കരുത്തിൽ 200 Nm torque വികസിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque നൽകും. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമായി ജോടിയാക്കാം.

More from DriveSpark

Article Published On: Monday, September 19, 2022, 18:15 [IST]
English summary
Top differences between mahindra xuv400 and xuv300 suv models
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X