ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ, രാജ്യത്തെ തങ്ങളുടെ ജനപ്രീയ മോഡലായ XC40, XC90 എന്നീ മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. മോഡലുകളുടെ വില സെപ്റ്റംബര്‍ 21-ന് രാജ്യത്ത് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍, ലോഞ്ചിന് മുന്നോടിയായി, XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫീച്ചര്‍ ലിസ്റ്റ് വെബില്‍ ചോര്‍ന്നിരിക്കുകയാണ്. നിലവില്‍ ബ്രാന്‍ഡിന്റെ രാജ്യത്തെ വില കുറഞ്ഞ മോഡലുകളില്‍ ഒന്നാണ് XC40. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയും വാഹനത്തിന് ലഭിക്കുന്നുണ്ട്.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, പുതിയ വോള്‍വോ XC40 ഫെയ്‌സ്‌ലിഫ്റ്റിന് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 12.3 ഇഞ്ച് രണ്ടാം തലമുറ ഡ്രൈവര്‍ ഡിസ്പ്ലേ, ഒരു ക്രിസ്റ്റല്‍ ഗിയര്‍ നോബ്, മുന്‍ നിരയില്‍ രണ്ട് ടൈപ്പ്-സി പോര്‍ട്ടുകള്‍, പുതിയ ഇന്റീരിയര്‍ തീം & ഇന്‍സെര്‍ട്ടുകള്‍, ക്രോസ്-ട്രാഫിക് അലേര്‍ട്ട് സഹിതമുള്ള BLIS എന്നിവ ലഭിക്കും.

MOST READ: വരുന്നത് ക്രൂയിസ് കൺട്രോളും മൾട്ടി-മോഡ് റീജൻ ഫംഗ്ഷനുമായി, Tiago ഇവിയെ ആകാംക്ഷയോടെ കാത്തിരുന്ന് വിപണി

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആക്റ്റീവ് നോയ്സ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫയര്‍, AQI മീറ്ററുള്ള മള്‍ട്ടി-ഫില്‍ട്ടര്‍, ഓട്ടോ-ഡിമ്മിംഗ് ORVM-കള്‍, ഷാസിക്കുള്ള ടൂറിംഗ് ട്യൂണ്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ കൊളിഷന്‍ മിറ്റിഗേഷന്‍ സപ്പോര്‍ട്ട്, വയര്‍ഡ് ആപ്പിള്‍ കാര്‍പ്ലേ എന്നിവയാണ് ലഭിക്കുന്ന മറ്റ് ഫീച്ചറുകള്‍.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതിനൊപ്പം തന്നെ കാര്‍ സ്വിച്ച് ഓഫ് ചെയ്തതിനുശേഷവും പ്രീ-വെന്റിലേഷനും ദീര്‍ഘനേരം ഹീറ്റിഗും സാധ്യമാക്കുന്ന പാര്‍ക്കിംഗ് ക്ലൈമറ്റ് ഫംഗ്ഷനും ഓഫറിലുണ്ട്. ഈ ഫീച്ചര്‍ ബ്രാന്‍ഡിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

MOST READ: 7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡ്രൈവ് മോഡ് സ്വിച്ചുകള്‍, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍, റോഡ് സൈന്‍ ഇന്‍ഫര്‍മേഷന്‍ (RSI), ഹെഡ്‌ലാമ്പുകള്‍ക്കായുള്ള സ്റ്റാറ്റിക് ബെന്‍ഡിംഗ് ഫംഗ്ഷന്‍ എന്നിവ വോള്‍വോ XC40 ഫെയ്‌സ്‌ലിഫ്റ്റില്‍ നിന്നും നഷ്ടപ്പെടും. പുതുക്കിയ മോഡല്‍ ക്രിസ്റ്റല്‍ വൈറ്റ്, ഫ്ജോര്‍ഡ് ബ്ലൂ, ഫ്യൂഷന്‍ റെഡ്, ഓനിക്‌സ് ബ്ലാക്ക്, സേജ് ഗ്രീന്‍ എന്നിവയുള്‍പ്പെടെ അഞ്ച് നിറങ്ങളില്‍ ലഭിക്കും.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍. 2022 വോള്‍വോ XC40-ന് നിലവിലെ മോഡലില്‍ ലഭിക്കുന്ന എഞ്ചിന്‍ തന്നെയാകും കരുത്ത് നല്‍കുക.

MOST READ: Mahindra XUV400 Vs Tata Nexon EV Max; ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍, ബാറ്ററി തമ്മിലുള്ള താരതമ്യം ഇതാ

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ യൂണിറ്റ് 197 bhp പവര്‍ ഔട്ട്പുട്ടും 300 Nm ടോര്‍ക്കും നല്‍കുന്ന അതേ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനായിരിക്കും. ഇത് മുന്‍ ആവര്‍ത്തനത്തേക്കാള്‍ 7 bhp വര്‍ദ്ധനവോടെയാണ് വരുന്നത്. ഈ മോട്ടോര്‍ 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കും, കൂടാതെ എസ്‌യുവി XC40 അള്‍ട്ടിമേറ്റ് B4 മൈല്‍ഡ്-ഹൈബ്രിഡ് എന്ന ഒറ്റ വേരിയന്റില്‍ മാത്രമാകും ലഭ്യമാകുക.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ സെപ്റ്റംബര്‍ 21-ന് വോള്‍വോ അതിന്റെ ലോഞ്ച് ഇവന്റില്‍ മാത്രമാകും പ്രഖ്യാപിക്കുക.

MOST READ: വണ്ടിക്ക് ബുക്കും പേപ്പറുമുണ്ടെങ്കിലും ചെക്കിങ്ങില്‍ 2000 രൂപ പിഴ ലഭിക്കാം; എങ്ങനെ എന്നല്ലേ?

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവിലെ മോഡല്‍ 44.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വില്‍ക്കുന്നത്. ഔട്ട്ഗോയിംഗ് മോഡലിനെക്കാള്‍ പ്രീമിയം വിലയിലാകും പുതിയ പതിപ്പ് എത്തുകയെന്ന് വേണം കരുതാന്‍.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ XC40 ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം, വോള്‍വോയുടെ മുഴുവന്‍ ICE-പവര്‍ വോള്‍വോ ശ്രേണിക്കും മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും, S60 സെഡാന്‍ ഒഴികെ. പുതിയ XC40 ന് പുറമേ, ഈ മാസം അവസാനം അപ്ഡേറ്റ് ചെയ്ത XC90 എസ്‌യുവിയുടെ വില പ്രഖ്യാപനവും കമ്പനി നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരഞ്ഞെടുത്ത വോള്‍വോ ഇന്ത്യയിലെ ഡീലര്‍മാര്‍ ഈ മോഡലുകളുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്, അതേസമയം ലോഞ്ച് കഴിഞ്ഞ് ഉടന്‍ തന്നെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, മറ്റ് പ്രീമിയം എന്‍ട്രി ലെവല്‍ എസ്‌യുവികളായ മെര്‍സിഡീസ് ബെന്‍സ് GLA, പുതുതായി ലോഞ്ച് ചെയ്ത ഔഡി Q3 എന്നിവയുമായിട്ടാകും പുതിയ XC40 മത്സരിക്കുക. കൂടാതെ, ഇത് ബിഎംഡബ്ല്യു X1 എസ്‌യുവിയ്‌ക്കെതിരെയും മത്സരിക്കും.

ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കി; Volvo XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പെട്രോള്‍ മോഡലിനൊപ്പം തന്നെ XC40 റീചാര്‍ജ് എന്ന പേരില്‍ ഇതിന്റെ ഇലക്ട്രിക് വേര്‍ഷനും കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. വലിയ സ്വീകാര്യതയാണ് ഈ മോഡലിനും ലഭിക്കുന്നത്. വില കുറവായതുകൊണ്ട് തന്നെ ഈ വര്‍ഷത്തേക്കുള്ള യൂണിറ്റ് ഇതിനോടകം തന്നെ കമ്പനി വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo xc40 facelift feature details leaked ahead of launch read here to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X