7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചി ഡിആര്‍ഐയുടെ പിടിച്ചെടുത്ത വാഹന കോമ്പൗണ്ടില്‍ കണ്ട ഒരു ഡ്യുക്കാട്ടി 1098 S ത്രികളറിനെക്കുറിച്ച് ഞങ്ങള്‍ നിങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍, ഓപ്പണ്‍ പാര്‍ക്കിംഗില്‍ 7 വര്‍ഷത്തോളം പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍സൈക്കിള്‍ വീണ്ടെടുത്തിരിക്കുകയാണ്.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

ഡ്യുക്കാട്ടി 'ത്രികളര്‍' മോഡലിന്റെ പാരമ്പര്യം 1985-ല്‍ 750 F1 എന്ന മോഡലിലാണ് ആരംഭിക്കുന്നത്. പിന്നീട് പരിമിത പതിപ്പ് 851 -ല്‍ തുടരുകയും ചെയ്തു. 2007 പുറത്തിറങ്ങിയ ഡ്യുക്കാട്ടി 1098 S -ന്റെ വെറും 1,013 യൂണിറ്റുകള്‍ മാത്രമേ കമ്പനി നിര്‍മ്മിച്ചിരുന്നുള്ളു. അതില്‍ ഒന്നാണ് കഴിഞ്ഞ 7 വര്‍ഷമായി കൊച്ചി കസ്റ്റംസില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

കഴിഞ്ഞ കുറച്ച നാളുകള്‍ക്ക് മുന്നെ ഈ മോട്ടോര്‍സൈക്കിള്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചി ഡിആര്‍ഐ ഈ മോഡല്‍ ലേലത്തിന് വെയ്ക്കുകയായിരുന്നു. എന്നാല്‍ എത്ര പേര്‍ ലേലത്തില്‍ പങ്കെടുത്തു എത്തത് വ്യക്തമല്ല.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

ലേലത്തില്‍ ബൈക്ക് പിടിച്ചെടുത്ത വ്യക്തി അത് കൊച്ചിയിലേ ഡ്യുക്കാട്ടി ഷോറൂമിലേക്ക് കൊണ്ടുപോകുന്നതായും കാണാന്‍ സാധിക്കും. കഴിഞ്ഞ 7 വര്‍ഷത്തോളം ഓപ്പണ്‍ പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍സൈക്കിള്‍ അത്ര നല്ല കണ്ടീഷനിലായിരുന്നില്ല. ബൈക്ക് പൂര്‍ണമായി പുനസ്ഥാപിക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്. കൊച്ചി മച്ചാന്‍ എന്ന യൂട്യൂബ് ചാനലിലാണ് ഇത് സംബന്ധിച്ച വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

എന്തുകൊണ്ടാണ് ഡിആര്‍ഐ മോട്ടോര്‍സൈക്കിള്‍ പിടിച്ചെടുത്തതെന്നും എന്തിനാണ് ഇത്രയും വര്‍ഷങ്ങള്‍ ഓപ്പണ്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്നതെന്നും ഞങ്ങള്‍ക്ക് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവ പൂര്‍ണമായും ഇറക്കുമതി ചെയ്ത മോട്ടോര്‍സൈക്കിളുകളാണ്, ആളുകള്‍ ഇറക്കുമതി നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നു.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

എന്നാല്‍ ഇത്തരം അനധികൃത ഇറക്കുമതിയുടെ കാര്യത്തില്‍ അധികാരികള്‍ വളരെ ജാഗ്രത പുലര്‍ത്തുകയും ഇത്തരം കുറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാറുണ്ട്. കൂടാതെ ഇത് ഉള്‍പ്പെടെ നിരവധി മോട്ടോര്‍സൈക്കിളുകളും കാറുകളും മുമ്പ് പിടിച്ചെടുത്തതും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള കാര്യമാണ്.

ഈ മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകത എന്താണെന്ന് പലരും ചിന്തിച്ചേക്കാം. ലോകമെമ്പാടും ഇത് അപൂര്‍വമാണ്, കാരണം ഈ മോഡലിന്റെ 1013 യൂണിറ്റുകള്‍ മാത്രമാണ് ഡ്യുക്കാട്ടി പുറത്തിറക്കിയത്. 2007-ല്‍ ഡ്യുക്കാട്ടി പുറത്തിറക്കിയ ഈ മോഡല്‍, അതിന്റെ ചെറിയ പ്രൊഡക്ഷന്‍ യൂണിറ്റ് കാരണം അത് ജനപ്രിയമായി.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

ഇറ്റാലിയന്‍ പതാകയുടെ നിറങ്ങളാണ് ഡ്യുക്കാട്ടിക്ക് ത്രിവര്‍ണ്ണ തീം നല്‍കാന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അടിസ്ഥാനമാക്കിയുള്ള പരിമിതമായ ഉല്‍പ്പാദന വേരിയന്റാണ് ഡ്യുക്കാട്ടിയുടെ ത്രിവര്‍ണ്ണ ശ്രേണി. ആദ്യത്തെ ത്രിവര്‍ണ്ണ പതാക 1985-ല്‍ പുറത്തിറങ്ങി, അത് ഒരു ഡ്യുക്കാട്ടി 750 F1 ആയിരുന്നു.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

ഒരു ദശാബ്ദത്തിലേറെ മുമ്പ് പുറത്തിറക്കിയപ്പോള്‍ വളരെ ജനപ്രിയമായ ബൈക്കായിരുന്നു ഡ്യുക്കാട്ടി 1098. ഒരു ട്രാക്ക് ഫോക്കസ്ഡ് റോഡ് ലീഗല്‍ മോട്ടോര്‍സൈക്കിളായാണ് ഡ്യുക്കാട്ടി പുറത്തിറക്കിയത്. ഇത് ടെര്‍മിഗ്‌നോണി റേസ്-സ്‌പെക്ക് എക്സ്ഹോസ്റ്റ് സിസ്റ്റത്തോടൊപ്പമാണ് വന്നത്, ഉയര്‍ന്ന പ്രകടനമുള്ള എക്സ്ഹോസ്റ്റ് കാരണം ECU വീണ്ടും ട്യൂണ്‍ ചെയ്തു.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

മോട്ടോര്‍സൈക്കിള്‍ ഒരു ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. റേസിംഗ് ഗോള്‍ഡ് നിറത്തിലാണ് അലോയ് വീലുകള്‍ പെയിന്റ് ചെയ്തിരിക്കുന്നത്.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

9,750 rpm-ല്‍ പരമാവധി 160 bhp പവറും 8,000 rpm-ല്‍ 123 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന 1098 സിസി, L-ട്വിന്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനാണ് ബൈക്കിന് ലഭിക്കുന്നത്.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

ഡ്യുക്കാട്ടി അതിന്റെ അത്യധികം ആക്രമണാത്മക ടോര്‍ക്ക്-ടു-ഭാരം അനുപാതം പരസ്യപ്പെടുത്തി, ഇത് പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കും താല്‍പ്പര്യക്കാര്‍ക്കും അത് വളരെ അഭികാമ്യമാക്കി. അഗ്രസീവ് ടോര്‍ക്ക്-ടു-പവര്‍ അനുപാതവും ഇതിനെ ഒരു മാരക ട്രാക്ക് ടൂളാക്കി മാറ്റുകയും ചെയ്തു.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

സിംഗിള്‍-സൈഡ് സ്വിംഗാര്‍മും ഡ്യുക്കാട്ടി സ്ഥാപിച്ചു. 43 mm ഓഹ്ലിന്‍സ് ഫോര്‍ക്കും ഓഹ്ലിന്‍സ് 45 PRC മോണോഷോക്കും അടങ്ങുന്നതാണ് സസ്‌പെന്‍ഷന്‍ സംവിധാനം. ഒന്നിലധികം തലങ്ങളില്‍ സസ്‌പെന്‍ഷന്‍ പൂര്‍ണ്ണമായും ക്രമീകരിക്കാവുന്നതാണ്.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ S വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് 1098 S ത്രികളര്‍ നിര്‍മ്മിച്ചത്. ഭാരം കുറഞ്ഞ ബ്രേക്കുകള്‍, ടയറുകള്‍, അലോയ് വീലുകള്‍ തുടങ്ങിയ ഭാരം കുറയ്ക്കുന്നതിനുള്ള ഘടകങ്ങളുമായി ഇത് വിപണിയില്‍ എത്തുകയും ചെയ്യുന്നു.

7 വര്‍ഷത്തെ കൊച്ചി കസ്റ്റംസ് വളപ്പിലെ ഇരുപ്പ് അവസാനിപ്പിച്ച് അപൂര്‍വ മോഡല്‍ ഡ്യുക്കാട്ടി 1098 S

സാധാരണ വീലുകളെ അപേക്ഷിച്ച് അലോയ് വീലുകള്‍ക്ക് ഏകദേശം 1.9 കിലോ ഭാരം കുറവായിരുന്നു. ഫ്രണ്ട് ഫെന്‍ഡറും മുഴുവന്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ട്രാക്ക് ഫോക്കസ്ഡ് ഡ്യുക്കാട്ടി 1098 ത്രികളര്‍ ഡ്യുക്കാട്ടി ഡാറ്റ അനലൈസറുമായി വിപണിയില്‍ എത്തുകയും, റൈഡര്‍ക്ക് വീണ്ടെടുക്കാനും വിശകലനം ചെയ്യാനും ഇത് പെര്‍ഫോമെന്‍സ് ഡേറ്റ സ്‌റ്റോറേജ് ചെയ്യുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
After 7 years spending in kochi customs office limited edition ducati 1098 s tricolore restored
Story first published: Monday, September 19, 2022, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X