തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

നമ്മുടെ നിത്യജീവിതത്തിന്റെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണിന്ന് സ്‌കൂട്ടറുകൾ. മിക്കവീടുകളിലും ഒരു സ്‌കൂട്ടറിന്റെ സാന്നിധ്യമുണ്ടാവുമിപ്പോൾ. ശരിക്കും ബൈക്കുകളേക്കാൾ പ്രായോഗികമാണ് എന്നതാണ് ഇവ ഇത്രയും ജനപ്രിയമാവാൻ കാരണം.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

ഇന്നത്തെ തിരക്കേറിയ നിരത്തുകളിൽ മോട്ടോർസൈക്കിളിന്റേതു പോലെ ഗിയർമാറ്റാനോ ക്ലച്ചുപിടിക്കാതെയോ എളുപ്പത്തിൽ ഓടിച്ചുകൊണ്ടുപോവാൻ സ്‌കൂട്ടറുകളെയാണ് പലരും തെരഞ്ഞെടുക്കുന്നത്. ഭാരം കുറവുള്ളതും ചെറിയ യാത്രകൾക്ക് അനുയോജ്യവുമാണെന്നതും മറ്റൊരു ഹൈലൈറ്റാണ്.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

അതുമാത്രമല്ല മൈലേജിന്റെ കാര്യത്തിലായാലും പലചരക്ക് സാധനങ്ങൾ കൊണ്ടുവരാനായാലും പ്രായോഗികവും സ്‌കൂട്ടറുകളാണ്. വൈവിധ്യമാർന്ന മോഡലുകൾ ഇന്ന് ഇന്ത്യൻ വിപണിയിലുള്ളതും ഉപഭോക്താക്കളെ ഇത്തരം വാഹനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ സഹായിക്കുന്നുമുണ്ട്. തിരക്കേറിയ റോഡുകളിൽ അനായാസം കൊണ്ടുനടക്കാനാവുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 5 സ്കൂട്ടറുകളെ ഒന്നു പരിചയപ്പെട്ടാലോ?

MOST READ: Ninja 650, Z650 മോഡലുകളിലേക്ക് പുതിയ നവീകരണങ്ങള്‍ അവതരിപ്പിച്ച് Kawasaki; മാറ്റങ്ങള്‍ അറിയാം

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

ഹോണ്ട ആക്‌ടിവ

ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂട്ടറുകളുടെ പട്ടികയിലെ ഏറ്റവും ജനപ്രിയമായ ഒന്നാണ് ആക്‌ടിവ. ഏകദേശം 15 വർഷമായി ഇത് വിപണിയിലുണ്ടെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ഇന്നും ഒന്നാമനാണ് ഈ ജാപ്പനീസ് സുന്ദരൻ.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

അതിന്റെ നിഷ്പക്ഷവും ലളിതവുമായ ഡിസൈൻ ആരെയും ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. കൂടാതെ വലിയ അണ്ടർസീറ്റ് സ്റ്റോറേജും ആക്‌ടിവയെ പ്രായോഗികമാക്കുന്നുണ്ട്. ഈ സ്കൂട്ടറിന്റെ ഏറ്റവും മികച്ച ഭാഗം അതിന്റെ വിശ്വാസ്യതയാണ്. ഇന്നും, ഒന്നാം തലമുറ ആക്ടിവ സ്‌കൂട്ടർ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ റോഡുകളിൽ ഓടുന്നത് നാം കണ്ടിട്ടുമുണ്ട്.

MOST READ: Lamborghini Huracan STO-യില്‍ നിന്നും പ്രചേദനം; Streetfighter V4 ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ച് Ducati

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

സുസുക്കി ആക്‌സസ് 125

ആക്‌ടിവയ്ക്ക് ബദലായി ജാപ്പനീസ് എതിരാളികളായ സുസുക്കി അവതരിപ്പിച്ച മോഡലാണ് ആക്‌സസ്. ഹോണ്ടയുടെ മോഡലിനേക്കാൾ കൂടുതൽ മികച്ച പെർഫോമൻസും മൈലേജും വാഗ്‌ദാനം ചെയ്യാൻ ആക്‌സസിനായി. ആദ്യകാലത്ത് എത്തിയതു മുതൽ 125 സിസി എഞ്ചിനാണ് ഉപയോഗിച്ചിരുന്നത്.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

ഉയർന്ന പെർഫോമൻസ് ഉണ്ടായിരുന്നെങ്കിലും ആക്‌സസിന്റെ ഉയർന്ന ഭാരം ഒരുതിരിച്ചടിയായിരുന്നു. എന്നാൽ രണ്ടാം തലമുറ മോഡൽ എത്തിയതോടെ കാര്യങ്ങളെല്ലാം കൂടുതൽ മികച്ചതായി. തുടർന്ന് ആക്‌സസ് വിശ്വസ്തരായ ഉപയോക്താക്കളെ നേടിയെടുത്തു.

MOST READ: വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

സ്‌കൂട്ടർ തിരയുന്ന ഒരാൾക്ക് ഏറ്റവും ജനപ്രിയമായ തെരഞ്ഞെടുപ്പുകളിൽ ഒന്നാണിത്. കുറഞ്ഞ ഭാരവും ഹാൻഡിലിംഗ് മികവും തിരക്കേറിയ റോഡുകളിലെ യാത്രയെ സുസുക്കി ആക്‌സസ് കൂടുതൽ എളുപ്പമാക്കും.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

ടിവിഎസ് എൻടോർഖ്

ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂട്ടറുകളുടെ ഈ ലിസ്റ്റിലെ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ് എൻടോർഖ്. ഇതിന് സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് നോട്ടിനൊപ്പം ഒരു പഞ്ചി 125 സിസി എഞ്ചിനാണ് ലഭിക്കുന്നത്. യുവതലമുറയുടെ ഏറ്റവും പ്രിയങ്കരമായ മോഡലാണ് ഇപ്പോൾ ഇത്.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

അതിമനോഹരമായ ഗ്രാഫിക്സും സ്പോർട്ടി രൂപകൽപ്പനയും ഉപയോഗിച്ച് ഹോണ്ട ഡിയോയുടെ സാധ്യതയുള്ള ഉപഭോക്താക്കളെ പിടിച്ചെടുക്കാൻ എൻടോർഖിന് ഇക്കാലമത്രയും കഴിഞ്ഞു. ഇതോടൊപ്പം സ്കൂട്ടറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ സ്‌ക്രീനും ലഭിക്കുന്നു. ഇത് പുതുതലമുറയ്ക്ക് അത് വളരെ അഭികാമ്യമാക്കുന്നു.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

സുസുക്കി ബർഗ്മാൻ 125

തിരക്കേറിയ റോഡുകളിൽ മികച്ച രീതിയിൽ കൊണ്ടുനടക്കാനാവുന്ന മറ്റൊരു മോഡലാണ് സുസുക്കി ബർഗ്മാൻ 125. ശരിക്കും പറഞ്ഞാൽ മാക്സിസ്കൂട്ടറിന്റെ ബോഡിക്കുള്ളിലെ ആക്‌സസാണ് ബർഗ്മാൻ. വലുതും ധീരവും സൗകര്യപ്രദവുമായ ഈ സ്‌കൂട്ടറിന് വലിയ ആരാധകവൃന്ദമാണുള്ളത്.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

ഇത് ഒരു ശരാശരി സ്‌കൂട്ടറിനേക്കാൾ അൽപ്പം വലുതാണെങ്കിലും ഇത് ഓടിക്കാൻ വളരെ സുഖകരമാണ്. ഒപ്പം കിടിലൻ ഹാൻഡിലിംഗും സ്കൂട്ടറിനെ വേറിട്ടുനിർത്തുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂട്ടറുകളുടെ പട്ടികയിലെ ഏറ്റവും കംഫർട്ടിബിൾ സ്‌കൂട്ടറാണിതെന്ന് ഒന്ന് ഓടിച്ചുനോക്കിയാൽ മനസിലാവുകയും ചെയ്യും.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

ടിവിഎസ് ജുപ്പിറ്റർ

ടിവിഎസ് നിർമിച്ച ആദ്യത്തെ 110 സിസി സ്കൂട്ടറുകളിൽ ഒന്നാണ് ജുപ്പിറ്റർ. ആക്‌ടിവയുടെ പ്രധാന എതിരാളിയായി വിപണിയിൽ സ്ഥാപിക്കപ്പെട്ടതു മുതൽ ഹിറ്റായി മാറാനും മോഡലിന് സാധിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന രണ്ടാമത്തെ മോഡലുമാണ് ജുപ്പിറ്റർ.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

അങ്ങേയറ്റം പ്രായോഗികതയും പെർഫോമൻസ് മികവും അതുപോലെ തന്നെ ഹാൻഡിലിംഗും ജുപ്പിറ്ററിന്റെ ഹൈലൈറ്റാണ്. മുൻ വീലിൽ ടെലിസ്‌കോപ്പിക് സസ്പെൻഷനോട് കൂടിയ എത്തിയ അക്കാലത്തെ ഏക സ്കൂട്ടറുകളിൽ ഒന്നായിരുന്നു ഇത്. മറ്റേതൊരു സ്കൂട്ടറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് യാത്രയെ കൂടുതൽ സുഖകരമാക്കി.

തിരക്കേറിയ റോഡുകളിൽ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകൾ

ആളുകൾ ജുപ്പിറ്റർ വാങ്ങാനെത്തിയതിന്റെ ഏറ്റവും വലിയ കാരണം അതിന് ഒരു എക്സ്റ്റേണൽ ഫ്യുവൽ ലിഡ് ഉണ്ടായിരുന്നു എന്നതാണ്. ഓരോ തവണ ഇന്ധനം നിറയ്ക്കാൻ എത്തുമ്പോഴും സീറ്റിൽ നിന്നും എഴുന്നേക്കാതെ തന്നെ ലിഡ് തുറക്കാനാവും. ഇന്നത് ഇതൊരു ട്രെൻഡായി മാറിയിട്ടുണ്ടെങ്കിലും ഈ ഫീച്ചർ ട്രെൻഡാക്കിയത് ജുപ്പിറ്ററാണ്.

More from DriveSpark

Article Published On: Tuesday, September 6, 2022, 11:51 [IST]
English summary
Activa to burgman the better scooters for busy roads in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X