ദീപാവലി നാളില്‍ നടന്‍ മാധവന്‍ സ്വന്തമാക്കിയത്, 40 ലക്ഷം രൂപയുടെ മോട്ടോര്‍സൈക്കിളിനെ

By Dijo Jackson

തെന്നിന്ത്യന്‍ നായകന്‍ മാധവന്‍, തികഞ്ഞ ബൈക്ക് പ്രേമിയാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ മാധവന്റെ ബൈക്ക് നിരയിലേക്ക് മറ്റൊരു സൂപ്പര്‍ സ്റ്റൈലിഷ് താരവും വന്ന് ചേര്‍ന്നിരിക്കുകയാണ്.

ദീപാവലി നാളില്‍ നടന്‍ മാധവന്‍ സ്വന്തമാക്കിയത്, 40 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍സൈക്കിളിനെ

ദീപാവലി നാളിൽ ഇന്ത്യന്‍ റോഡ്മാസ്റ്ററിനെയാണ് മാധവന്‍ സ്വന്തമാക്കിയത്. പുതിയ ടൂററിനൊപ്പമുള്ള ചിത്രം, താരം തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും.

അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് ആഢംബര ടൂററാണ് റോഡ്മാസ്റ്റര്‍. 2015 ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ റോഡ്മാസ്റ്ററിനെ, 37 ലക്ഷം രൂപ ബേസ് പ്രൈസ് ടാഗിലാണ് കമ്പനി അവതരിപ്പിച്ചത്.

ദീപാവലി നാളില്‍ നടന്‍ മാധവന്‍ സ്വന്തമാക്കിയത്, 40 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍സൈക്കിളിനെ

138.9 Nm torque ഉത്പാദിപ്പിക്കുന്ന 1811 സിസി തണ്ടര്‍സ്‌ട്രോക്ക് 111 എഞ്ചിനിലാണ് റോഡ്മാസ്റ്റര്‍ ഒരുങ്ങുന്നത്.

Trending On DriveSpark Malaylam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ദീപാവലി നാളില്‍ നടന്‍ മാധവന്‍ സ്വന്തമാക്കിയത്, 40 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍സൈക്കിളിനെ

ബട്ടണ്‍ മുഖേന ക്രമീകരിക്കാവുന്ന വിന്‍ഡ്ഷീല്‍ഡും, ഹീറ്റഡ് സീറ്റുകളും ഗ്രിപ്പുകളും, ക്രമീകരിക്കാവുന്ന ഫ്‌ളോര്‍ബോര്‍ഡുകളും ഉള്‍പ്പെടുന്നതാണ് റോഡ്മാസ്റ്ററിന്റെ വിശേഷങ്ങള്‍.

Recommended Video

Triumph Street Triple RS Launch In India | In Malayalam - DriveSpark മലയാളം
ദീപാവലി നാളില്‍ നടന്‍ മാധവന്‍ സ്വന്തമാക്കിയത്, 40 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍സൈക്കിളിനെ

ഇതിന് പുറമെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ പാത്ത്‌ഫൈന്‍ഡര്‍ എല്‍ഇഡി ലൈറ്റുകളും, റിമോട്ട് ലോക്ക്ഡ് 64.4 ലിറ്റര്‍ സ്‌റ്റോറേജ് ട്രങ്കും, കീലെസ് ഇഗ്നീഷനും, ടാന്‍ ലെതര്‍ സീറ്റുകളും മോഡലിന്റെ ഫീച്ചറുകളാണ്.

ദീപാവലി നാളില്‍ നടന്‍ മാധവന്‍ സ്വന്തമാക്കിയത്, 40 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍സൈക്കിളിനെ

ബൈക്ക് റൈഡിംഗ് എന്നത് തനിക്ക് വിവരിക്കാന്‍ സാധിക്കാത്ത ഒരു അനുഭവമാണെന്നും, അതിനാലാണ് താന്‍ ബൈക്കുകളുടെ ആരാധകനായതെന്നും മുമ്പ് മാധവന്‍ വ്യക്തമാക്കിയിരുന്നു.

ദീപാവലി നാളില്‍ നടന്‍ മാധവന്‍ സ്വന്തമാക്കിയത്, 40 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍സൈക്കിളിനെ

പുതിയ ഇന്ത്യന്‍ റോഡ്മാസ്റ്ററിന് പുറമെ ബിഎംഡബ്ല്യു K1600 GTL മോട്ടോര്‍സൈക്കിളും താരത്തിന് സ്വന്തമായുണ്ട്. റോഡ്മാസ്റ്ററിന് സമാനമായ ടൂറിംഗ് ബൈക്കാണ് ബിഎംഡബ്ല്യു K1600 GTL.

ദീപാവലി നാളില്‍ നടന്‍ മാധവന്‍ സ്വന്തമാക്കിയത്, 40 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍സൈക്കിളിനെ

ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളുടെ ഡയാവേല്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളും മാധവന്റെ ഗരാജിലെ സൂപ്പര്‍താരമാണ്.

More from DriveSpark

Article Published On: Friday, October 20, 2017, 13:15 [IST]
English summary
Actor R Madhavan gifts himself Indian Roadmaster for this Diwali. Read in Malayalam.
കൂടുതല്‍... #off beat #ഓട്ടോ കൗതുകം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X