'കോഫി' കുടിച്ച് ഔഡി A5 സ്വന്തമാക്കി അജയ് ദേവ്ഗണ്‍
ചാറ്റ് ഷോയില്‍ നല്‍കിയ ഉത്തരത്തിന് സമ്മാനമായി ഔഡി കാര്‍ നേടിയെടുത്ത് ബോളിവുഡ് താരം അജയ് ദേവ്ഗൺ. പ്രമുഖ സിനിമ നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയില്‍ നല്‍കിയ ഉത്തരത്തിനാണ് അജയ് ദേവ്ഗണ്‍ ഔഡി A5 സ്‌പോര്‍ട്ബാക്ക് സ്വന്തമാക്കിയത്.

പരിപാടിയില്‍ ' സീസണിലെ ഉത്തരം' (Answer Of The Season) വിഭാഗത്തിലാണ് അജയ് ദേവ്ഗണിനെ വിജയിയായി തിരഞ്ഞെടുത്തത്. നിലവില്‍ ചാറ്റ് ഷോയുടെ ആറാമത്തെ സീസണാണ് നടന്ന് കൊണ്ടിരിക്കുന്നത്.

ഈയാഴ്ച അവസാനത്തോടെ പരിപാടിയുടെ ആറാമത്തെ സീസണിന് തിരശ്ശീല വീഴുന്നതിന് മുന്നോടിയായാണ് സീസണിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഏതായാലും ചാറ്റ് ഷോ അവസാനിക്കുന്നതിന് മുമ്പ് തന്നെ കാര്‍ അജയ് ദേവ്ഗണിന്റെ പക്കലെത്തിക്കഴിഞ്ഞു.

2017 -ല്‍ വിപണിയിലെത്തിയ ഔഡി A5 സ്‌പോര്‍ട്ബാക്കിന് 54 ലക്ഷം രൂപയോളമാണ് വില. വിപണിയില്‍ നാല് പതിപ്പുകളിലാണ് ഔഡി A5 ലഭ്യമാവുന്നത്. A5 സ്‌പോര്‍ട്ബാക്ക്, A5 കാബ്രിയോലെ, S5 സ്‌പോര്‍ട്ബാക്ക്, RS5 എന്നിവയാണീ പതിപ്പുകള്‍.
Most Read:ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

അജയ് ദേവ്ഗണിന് സമ്മാനമായി ലഭിച്ച ഈ മോഡല്‍ പുതിയ 2018 ഔഡി A5 ആണ്. വലിയ പാനരോമിക് സണ്‍റൂഫ്, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, ഔഡി MMI തുടങ്ങി നിരവധി ഫീച്ചറുകളാണ് പുതിയ ഔഡി A5 -ല്‍ ഉള്ളത്.

ഔഡി A5 സ്‌പോര്‍ട്ബാക്കിന്റെ ഡീസല്‍ വകഭേദം മാത്രമെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ളൂ. ഇതിലെ 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് ഡീസല്‍ എഞ്ചിന്‍ പരമാവധി 188 bhp കരുത്തും 400 Nm torque ഉം കുറിക്കും.

ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ട്രിപ്പ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് കാറിലുള്ളത്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്ററിലെത്താന്‍ ഔഡി A5 സ്‌പോര്‍ട്ബാക്കിന് വെറും 7.9 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 235 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം.

ഫ്രണ്ട് വീല്‍ ഡ്രൈവ് സംവിധാനം മാത്രമാണ് ഔഡി A5 -ല്‍ ഉള്ളത്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ലൈറ്റ് & റെയിന്‍ സെന്‍സര്‍, ഡൈനാമിക്ക് ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, പാനരോമിക് ഗ്ലാസ് റൂഫ്,

ഹെഡ്‌ലാമ്പ് വാഷേഴ്‌സ്, വൈദ്യുതമായി ക്രമീകരിക്കാവുന്ന മുന്‍സീറ്റുകള്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറംഗ് വീല്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ലെതര്‍ അപ്പ്‌ഹോള്‍സ്റ്ററി, മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഔഡി വിര്‍ച്വല്‍ കോക്ക്പിറ്റ് എന്നിവയാണ് കാറിലെ പ്രധാന സവിശേഷതകള്‍.

നോച്ച്ബാക്ക് ശൈലിയുള്ള രൂപകല്‍പ്പനയാണ് ഔഡി A5 -ലെ പ്രധാന ഡിസൈന്‍ സവിശേഷത. വളരെ സ്റ്റൈലിഷായ കാര്‍ കൂടിയാണ് ഔഡി A5. ഈയാഴ്ചയാണ് താരത്തിന്റെ വസതിയില്‍ കാറെത്തിയത്.
Most Read:റോള്‍സ് റോയ്‌സ് വിറ്റ് അമിതാഭ് ബച്ചന്‍

സമ്മാനമായി കിട്ടിയ ഔഡി A5 -നെ കൂടാതെ വേറെയും കാറുകള്‍ അജയ് ദേവ്ഗണിന്റെ ഗരാജിലുണ്ട്. മസെരാട്ടി ക്വാത്ത്രോപോര്‍ത്തെ, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ്, മെര്‍സിഡീസ് ബെന്‍സ് S ക്ലാസ്, ബിഎംഡബ്ല്യു Z4, മിനി കൂപ്പര്‍ S, മെര്‍സിഡീസ് ബെന്‍സ് GL ക്ലാസ്, ഔഡി Q7 എന്നിവയാണ് താരത്തിന്റെ ശേഖരത്തിലുള്ള കാറുകള്‍. ഇവയെല്ലാം തന്നെ അജയ് ദേവ്ഗണും ഭാര്യയും ബോളിവുഡ് നടിയുമായ കജോളും സ്ഥിരമായി ഉപയോഗിക്കുന്നവയാണ്.


Click it and Unblock the Notifications








