Just In
- 11 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 11 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 12 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
റോള്‍സ് റോയ്സ് വിറ്റ് അമിതാഭ് ബച്ചന്
ബോളിവുഡ് താരങ്ങളുടെ വാഹനപ്രേമം മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ച ഒന്നാണ്. പല ബോളിവുഡ് താരങ്ങളും ഇതിനോടകം തന്നെ ലോകത്തിലെ മികച്ച കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ ആവേശമായ അമിതാഭ് ബച്ചന്, ഒരുപിടി മികച്ച കാറുകളുടെ ശേഖരമുള്ള ചുരുക്കം ചില ബോളിവുഡ് താരങ്ങളില്‍ ഒരാളാണ്.
തന്റെ ഗരാജിലെ ഒരു കാര്‍ 'ബിഗ് ബി' വിറ്റിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സാധാരണ കാറൊന്നുമല്ല കേട്ടോ വിറ്റരിക്കുന്നത്, ബച്ചന്റെ ശേഖരത്തിലെ മികച്ച കാറുകളിലൊന്നായ സാക്ഷാല്‍ റോള്‍സ് റോയ്സ് ഫാന്റമാണ് വിറ്റത്.
ബെംഗളൂരുവിലെ ഉമ്ര ഡെവലപ്പേഴസ് ആണ് ഈ ആഢംബര സെഡാനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനകം തന്നെ ബച്ചന്റെ റോള്‍സ് റോയ്സ് ഫാന്റം, പുതിയ വസതിയില്‍ എത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Most Read:ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V
ബോളിവുഡിലെ തന്നെ ഏറ്റവും വില കൂടിയ കാറുകളിലൊന്നാണ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെ സ്വന്തമായിരുന്ന ഈ റോള്‍സ് റോയ്സ് ഫാന്റം. ഏകലവ്യ എന്ന സിനിമയുടെ വിജയിച്ചതിന്റെ ഭാഗമായി സംവിധായകന് വിധു വിനോദ് ചോപ്രയാണ് ബച്ചന് കാര്‍ സമ്മാനിച്ചത്.
സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അമിതാഭിന് 2007 -ലാണ് സംവിധായകന് കാര്‍ സമ്മാനിക്കുന്നത്. അന്ന് 3.5 കോടി രൂപയായിരുന്നു റോള്‍സ് റോയ്സ് ഫാന്റത്തിന് വില. ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള ഫാന്റത്തിന്റെ തൊട്ട് മുന്‍തലമുറയിലെ കാറാണ് ബിഗ് ബിയുടെ പക്കലുണ്ടായിരുന്ന ഈ കാര്‍.
എന്നിരുന്നാലും ആഢംബരത്തില്‍ ഒട്ടും കുറവ് കാണിക്കുന്നില്ല ഈ മുന്‍തലമുറ റോള്‍സ് റോയ്സ് ഫാന്റം. 6.75 ലിറ്റര്‍ ശേഷിയുള്ള V12 പെട്രോള്‍ എഞ്ചിനാണ് കാറിലുള്ളത്. ഇത് 460 bhp കരുത്തും 720 Nm torque ഉം പരമാവധി കുറിക്കും. ലോകോത്തര ഫീറുകള്‍ ഒരുക്കിയിരിക്കുന്ന കാര്‍ കൂടിയാണ് റോള്‍സ് റോയ്സ് ഫാന്റം.
പിന് യാത്രക്കാര്‍ക്കായി ഒരുക്കിയ എന്റര്‍ടെയിന്‍മെന്റ് സംവിധാനം, വിവിധ വര്ണങ്ങളാല് അലങ്കരിച്ച മേല്‍ക്കൂര എന്നിവ റോള്‍സ് റോയ്സ് ഫാന്റത്തിലെ സവിശേഷതകളാണ്. പുറമെ നിന്നുള്ള ശബ്ദങ്ങളും മറ്റും കേള്‍ക്കാത്ത രീതിയിലുള്ള ക്യാബിനാണ് റോള്‍സ് റോയ്സ് ഫാന്റത്തിലുള്ളത്. ഇത് മറ്റു ശല്യങ്ങളൊന്നും കാൂടാതെ സ്വസ്ഥമായി യാത്ര ചെയ്യാന്‍ സഹായിക്കും.
മുമ്പും കുടുംബത്തോടൊപ്പവും തനിച്ചും അമിതാഭ് ബച്ചന് ഈ അത്യാഢംബര കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചാരം നേടിയിട്ടുണ്ട്.
മോഡലിന്റെ എട്ടാം തലമുറ കാര്‍ റോള്‍സ് റോയ്സ് വിപണിയിലെത്തിച്ച ഈ വേളയില്‍ വൈകാതെ തന്നെ ബിഗ് ബി പുത്തന്‍ ഫാന്റം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.
റോള്‍സ് റോയ്സ് കൂടാതെ വേറെയും ലോകോത്തര കാറുകള്‍ ബച്ചന്റെ ഗരാജിലുണ്ട്. ബെന്റ്ലി കോണ്ടിനെന്റല് ജിടി, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC200, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ഔഡി A8L, മെര്‍സിഡീസ് മെയ്ബാക്ക് S500, മെര്‍സിഡീസ് ബെന്‍സ് S350, പോര്‍ഷെ കെയ്മാന്‍, ടൊയോട്ട കാമ്രി, മിനി കൂപ്പര്‍ എന്നിവയാണ് ബച്ചന്റെ ഗരാജിലുള്ള സൂപ്പര്‍സ്റ്റാറുകള്‍.
Most Read:ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ
അടുത്തിടെ ലെക്സസ് LX 570 എസ്യുവിയും അമിതാഭ് ബച്ചന് സ്വന്തമാക്കിയിരുന്നു. അക്രമണോത്സുക ഭാവത്തോടെയുള്ള ലെക്സസ് എസ്യുവിയ്ക്ക് 2.32 കോടി രൂപയാണ് വിപണിയില്‍ വില.
Source: Kaustav jaiswal