ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പുത്തന്‍ ഹോണ്ട CR-V എസ്‌യുവി ഇന്ത്യയില്‍ എത്തിയത്. പ്രീമിയം പകിട്ടുള്ള ഏഴു സീറ്റര്‍ CR-V എസ്‌യുവി, ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി നോട്ടമിടുന്നു. വലിയ എസ്‌യുവികളുടെ അടര്‍ക്കളത്തില്‍ പതിയെയാണ് CR-V നിലയുറപ്പിക്കുന്നത്. എതിരാളികള്‍ ശക്തരാണ്. എന്നാല്‍ പുതിയ യൂറോ NCAP ക്രാഷ് ടെസ്റ്റ് ഫലം ഹോണ്ട CR-V -യ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും.

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V

ഇടി പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കമുള്ള സുരക്ഷയാണ് ഹോണ്ട എസ്‌യുവി കുറിച്ചത്. ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ടെസ്റ്റില്‍ ക്യാബിന്‍ ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്തി. ഡ്രൈവറുടെയും യാത്രക്കാരുടെയും കാലുകള്‍ക്കും തുടയെല്ലുകള്‍ക്കും പൂര്‍ണ്ണ സംരക്ഷണമേകാന്‍ എസ്‌യുവിക്ക് കഴിഞ്ഞു.

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V

തല, കഴുത്ത്, നെഞ്ച് തുടങ്ങിയ നിര്‍ണായക ശരീര ഭാഗങ്ങള്‍ക്കും സമാനമായ സുരക്ഷയാണ് മോഡല്‍ കാഴ്ച്ചവെച്ചത്. ഹോണ്ടയുടെ പുതുതലമുറ ACE ബോഡി ഘടന ഉപയോഗിക്കുന്ന CR-V, അപകടവേളയില്‍ ഇടിയുടെ ആഘാതം ഏറ്റുവാങ്ങി തുല്യമായി പങ്കിടും. ഇക്കാരണത്താല്‍ ക്യാബിനകത്ത് ഇരിക്കുന്ന യാത്രക്കാരിലേക്ക് പരിമിതമായി മാത്രമെ ആഘാതം കടന്നുചെല്ലുകയുള്ളൂ.

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V

മൂന്നു വകഭേദങ്ങള്‍ ഹോണ്ട CR-V -യിലുണ്ട്. ടൂ വീല്‍ ഡ്രൈവ് പെട്രോള്‍, ടൂ വീല്‍ ഡ്രൈവ് ഡീസല്‍, ഓള്‍ വീല്‍ ഡ്രൈവ് ഡീസല്‍ മോഡലുകള്‍ നിരയില്‍ ഉള്‍പ്പെടുന്നു. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ i-VTEC എഞ്ചിനാണ് ഹോണ്ട CR-V പെട്രോള്‍ വകഭേദത്തില്‍. 151 bhp കരുത്തും 189 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V

സിവിടി ഗിയര്‍ബോക്സ് മുഖേനയാണ് കരുത്ത് ചക്രങ്ങളിലെത്തുക. ഡീസല്‍ മോഡലുകളില്‍ പുതിയ 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ i-DTEC എഞ്ചിന്‍ യൂണിറ്റാണ് കമ്പനി ഉപയോഗിക്കുന്നത്. എഞ്ചിന് 118 bhp കരുത്തും 300 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്.

Most Read: ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V

ഒമ്പത് സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ആവശ്യമെങ്കില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനാവും ഡീസല്‍ മോഡലില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് CR-V -യ്ക്കുണ്ടെന്നാണ് ഹോണ്ടയുടെ അവകാശവാദം.

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V

പെട്രോള്‍ മോഡല്‍ 14.4 കിലോമീറ്ററും ഡീസല്‍ മോഡല്‍ 19.5 കിലോമീറ്ററും മൈലേജ് കുറിക്കും. വൈറ്റ് ഓര്‍ക്കിഡ് പേള്‍, റേഡിയന്റ് റെഡ്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലുണാര്‍ സില്‍വര്‍ മെറ്റാലിക് എന്നീ അഞ്ചു നിറങ്ങളിലാണ് മോഡല്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V

ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സ്റ്റബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ നിരവധി ക്രമീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്‌യുവിയിലുണ്ട്.

Most Read: ടൊയോട്ട ഇന്നോവ ക്രിസ്റ്റ G പ്ലസ് ഇന്ത്യയില്‍, വില 15.57 ലക്ഷം രൂപ മുതല്‍

യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ മോഡല്‍ അഞ്ചു സ്റ്റാര്‍ നേട്ടം കുറിച്ചതില്‍ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം നിര്‍ണായകമായി. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ എബിഎസ്, എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ കാറുകളില്‍ മുഴുവന്‍ നിര്‍ബന്ധമായും ഒരുങ്ങണം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda CR-V Scores A 5-Star Safety Rating. Read in Malayalam.
Story first published: Monday, March 4, 2019, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X