ടൊയോട്ട ഇന്നോവ ക്രിസ്റ്റ G പ്ലസ് ഇന്ത്യയില്‍, വില 15.57 ലക്ഷം രൂപ മുതല്‍

ഇന്നോവ ക്രിസ്റ്റയ്ക്ക് പുത്തന്‍ വകഭേദം സമര്‍പ്പിച്ച് ടൊയോട്ട. പുതിയ ഇന്നോവ ക്രിസ്റ്റ G പ്ലസ് മോഡല്‍ വിപണിയില്‍ പുറത്തിറങ്ങി. 15.57 ലക്ഷം രൂപയാണ് ഏഴു സീറ്റര്‍ G പ്ലസ് വകഭേദത്തിന് വില. എട്ടു സീറ്റര്‍ പതിപ്പ് 15.62 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തും. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി. ഇനി മുതല്‍ G പ്ലസാണ് ഇന്നോവ ക്രിസ്റ്റ നിരയിലെ പ്രാരംഭ വകഭേദം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ G പ്ലസ് ഇന്ത്യയില്‍, വില 15.57 ലക്ഷം രൂപ മുതല്‍

സ്വകാര്യ കാര്‍ വിപണിയിലും ടാക്‌സി കാര്‍ വിപണിയിലും പുതിയ G പ്ലസ് മോഡലിനെ കമ്പനി അണിനിരത്തും. ടാക്‌സി വിപണി മാത്രം ലക്ഷ്യമിട്ടാണ് ഇന്നോവ ക്രിസ്റ്റ G മോഡലിനെ ടൊയോട്ട അവതരിപ്പിക്കുന്നത്. നിരയില്‍ ഇന്നോവ ക്രിസ്റ്റ GX മോഡലിന് താഴെയാണ് പുതിയ G പ്ലസ് വകഭേദത്തിന് സ്ഥാനം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ G പ്ലസ് ഇന്ത്യയില്‍, വില 15.57 ലക്ഷം രൂപ മുതല്‍

GX -നെ അപേക്ഷിച്ച് 38,000 രൂപയോളം ഇന്നോവ ക്രിസ്റ്റ G പ്ലസിന് കുറവാണ്. പ്രാരംഭ വകഭേദമായതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും മാത്രമെ G പ്ലസ് മോഡലില്‍ ഒരുങ്ങുന്നുള്ളൂ. മറ്റു ഇന്നോവ വകഭേദങ്ങളില്‍ കണ്ടുവരുന്ന ഓഡിയോ സംവിധാനം, രണ്ടാംനിര സീറ്റുകളിലെ സെന്‍ട്രല്‍ ആംറെസ്റ്റ്, പിന്‍ ഡീഫോഗര്‍ മുതലായ ക്രമീകരണങ്ങളൊന്നും G പ്ലസിലുണ്ടാവില്ല.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ G പ്ലസ് ഇന്ത്യയില്‍, വില 15.57 ലക്ഷം രൂപ മുതല്‍

16 ഇഞ്ചാണ് മോഡലിലെ അലോയ് വീലുകളുടെ വലുപ്പം. ഹാലോജന്‍ യൂണിറ്റ് ഹെഡ്‌ലാമ്പുകള്‍ക്ക് പ്രകാശം പകരും. പിന്‍ സ്‌പോയിലര്‍, മാനുവല്‍ എസി വെന്റുകള്‍, ഫാബ്രിക് നിര്‍മ്മിത അപ്‌ഹോള്‍സ്റ്ററി എന്നിവ ഇന്നോവ ക്രിസ്റ്റ് G പ്ലസിന്റെ സവിശേഷതകളായി ചൂണ്ടിക്കാട്ടാം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ G പ്ലസ് ഇന്ത്യയില്‍, വില 15.57 ലക്ഷം രൂപ മുതല്‍

റെഡ്, പേള്‍ വൈറ്റ് നിറപതിപ്പുകളൊഴികെ മറ്റെല്ലാ നിറങ്ങളും ഇന്നോവ ക്രിസ്റ്റ G വകഭേദത്തില്‍ അണിനിരക്കും. എഞ്ചിനില്‍ മാറ്റങ്ങളില്ല. നിലവിലെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ മോഡലിലും തുടരുന്നു. എഞ്ചിന് 150 bhp കരുത്തും 343 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ G പ്ലസ് ഇന്ത്യയില്‍, വില 15.57 ലക്ഷം രൂപ മുതല്‍

ആറു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. മോഡലിന്റെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. പിന്‍ ക്യാമറ/സെന്‍സര്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം തുടങ്ങിയ സംവിധാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ G പ്ലസ് ഇന്ത്യയില്‍, വില 15.57 ലക്ഷം രൂപ മുതല്‍

പുതിയ വകഭേദം കടന്നുവന്നതോടെ G പ്ലസ്, GX, VX, ZX എന്നിങ്ങനെയാണ് വിപണിയിലെ ഇന്നോവ മോഡല്‍ നിര. ഇവര്‍ക്കു പുറമെ ഏറ്റവും ഉയര്‍ന്ന ടൂറിങ്ങ് സ്‌പോര്‍ട് പതിപ്പിനെയും എംപിവിയില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Most Read: വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ടൊയോട്ട ഇന്നോവ ക്രിസ്റ്റ G പ്ലസ് ഇന്ത്യയില്‍, വില 15.57 ലക്ഷം രൂപ മുതല്‍

ഇന്ത്യയില്‍ മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ മോഡലുകളുമായാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ മത്സരം. അതേസമയം വിലയില്‍ ഇന്നോവയ്ക്ക് പ്രീമിയം പകിട്ടാണുള്ളതെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

Article Published On: Sunday, March 3, 2019, 15:15 [IST]
English summary
Toyota Innova Crysta G+ Variant launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X