ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

സാധാരണ മാതാപിതാക്കള്‍ സ്‌നേഹത്തോടെ മക്കള്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ എല്ലാരും തന്നെ നിധി പോലെ സൂക്ഷിച്ച് വെയ്ക്കുകയാണ് ചെയ്യാറുള്ളത്. ചിലപ്പോള്‍ അതിന് വലിയ വിലയോ, അല്ലെങ്കിലും വലിയ മതിപ്പോ ഒന്നും തന്നെ ഇല്ലെങ്കിലും അത് സൂക്ഷിച്ച് വെയ്ക്കും.

ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നൊരു വീഡിയോ ഇതില്‍ നിന്നെല്ലാം നേര്‍ വിപരീതമാണ്. സംഭവം എന്താണെന്ന് അറിയേണ്ടോ?. ആഗ്രഹിച്ച് കാര്‍ ലഭിക്കാത്തതിന്റെ പേരില്‍ മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയ കാര്‍ നദിയില്‍ തള്ളിയിട്ടൊരു യുവാവിന്റെ വീഡിയോയാണ്.

ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

യുവാവിന്റെ ആഗ്രഹം ഒരു ജാഗ്വര്‍ കാര്‍ സമ്മാനമായി ലഭിക്കണമെന്നായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ സമ്മാനിച്ചത് ഒരു ബിഎംഡബ്യു കാര്‍. ഇതാണ് ആ യുവാവിനെ ചൊടിപ്പിച്ചതും, കാര്‍ നദിയില്‍ തള്ളിയതും. ഹരിയാനയിലെ യമുനാ നഗറില്‍ നിന്നുള്ള ചെറുപ്പക്കാരനാണ് ഇതോടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

എന്നാല്‍ ബിഎംഡബ്ല്യുവിന്റെ ഏത് മോഡലാണ് മാതാപിതാക്കള്‍ സമ്മാനിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. കാഴ്ചയില്‍ ബിഎംഡബ്യു 3 സീരിസ്, 5 സീരിസിന് സമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇരു മോഡലുകള്‍ക്കും വിപണിയില്‍ 50 ലക്ഷത്തിലധികം രൂപയാണ് വില. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതിന് പിന്നാലെ യുവാവിനെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിട്ടുണ്ട്. യുവാവ് തന്നെയാണ് സംഭവത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ചത്.

ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

മഴ പെയ്തതിനാല്‍ നദിയില്‍ നല്ല ഒഴുക്ക് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ നദിയുടെ നടുവില്‍ ഉണ്ടായിരുന്ന പുല്‍തിട്ടയില്‍ ഇടിച്ച് നിന്നതോടെയാണ് കാര്‍ കരയ്ക്ക് എത്തിക്കാന്‍ സാധിച്ചതെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പേര് സംബന്ധമായ വിവരങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. യുവാവിന്റെ പേരോ, വയസ്സോ ഒന്നും തന്നെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല, കേസ് എടുത്തിട്ടുണ്ടെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. യുവാവിന്റെ പിതാവ് ഹരിയാനയിലെ ഒരു ഭുവുടമയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Read: പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

കാര്‍ നദിയിലേക്ക് തള്ളിയിട്ടതിന് ശേഷം അടുത്തുള്ള ആളുകളെ സഹായത്തിനായി വിളിക്കുന്ന വീഡിയോയും ഇതിനൊപ്പം തന്നെ പ്രചരിക്കുന്നുണ്ട്. രണ്ട് വീഡിയോയും ഈ യുവാവ് തന്നെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Most Read: ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

ബിഎംഡബ്ല്യു, ഔഡി, മെര്‍സിഡീസ് ബെന്‍സ് തുടങ്ങി ആഡംബര കാറുകള്‍ എല്ലാം തന്നെ ഇന്ന് ഹരിയാനയിലെ ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്. പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും, അടിസ്ഥാന വികസന പദ്ധതികള്‍ വികസിപ്പിക്കുന്നതിനുമായി ഭൂവുടമകളില്‍ നിന്നും കര്‍ഷകരിലും നിന്നും സര്‍ക്കാര്‍ ഭൂമി വാങ്ങും.

Most Read: കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

മിക്കപ്പോഴും വലിയ വില കൊടുത്താകും ഇത്തരത്തില്‍ ഭൂമി സര്‍ക്കാര്‍ വാങ്ങുക. സര്‍ക്കാരില്‍ നിന്ന് ഇത്രയും വലിയ തുക ലഭിക്കുമ്പോള്‍ പല കുടുംബങ്ങളും ആ പണം ഉപയോഗിച്ച് അത്തരം ആഡംബര കാറുകള്‍ വാങ്ങുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇത്തരം ആഡംബര കാറുകള്‍ ഹരിയാനയിലെ മിക്ക ഇടങ്ങളിലും ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നത്.

മുന്‍കാലങ്ങളില്‍, ഇത്തരതത്തിലുള്ള വാഹനങ്ങള്‍ ആളുകള്‍ എടുത്തിരുന്നെങ്കിലും അറ്റകുറ്റപ്പണികളുടെ ചിലവ് വളരെ കൂടുതലായതിനാല്‍ പിന്നീട് അവ ഉപേക്ഷിച്ച സംഭവങ്ങളും ഹരിയാനയില്‍ ഉണ്ടായിട്ടുണ്ട്. ആഡംബര കാര്‍ ബ്രാന്‍ഡുകളായ ഔഡി, ജാഗ്വര്‍, ബിഎംഡബ്ല്യു എന്നിവയുടെ പേരുകള്‍ പോലും ഇന്ന് പ്രാദേശിക ഗാനങ്ങളിലും പഞ്ചാബി ഗാനങ്ങളിലും ഉപയോഗിക്കുന്നു. അതോടെ അത്തരം വാഹനങ്ങള്‍ സ്വന്തമാക്കാനും ഓടിക്കാനും യുവാക്കളെ കൂടുതല്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, August 10, 2019, 15:48 [IST]
English summary
Angry haryana youth pushes luxury BMW in river after father denies his new jaguar car request. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X