കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

2018 ഒക്ടോബര്‍ മാസത്തിലാണ് ടാറ്റ മോട്ടോര്‍സ് ടിയാഗൊയുടെയും, ടിഗോറിന്റെയും കരുത്തുകൂടിയ JTP മോഡലുമായി വിപണിയില്‍ എത്തുന്നത്. നിരത്തില്‍ ഏറെ ശ്രദ്ധനേടിയ ടാറ്റയുടെ രണ്ടു മോഡല്‍ കൂടിയാണ് ഹാച്ച്ബാക്ക് വാഹനമായ ടിയാഗൊയും, സെഡാന്‍ വാഹനമായ ടിഗോറും.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയം ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് JTP മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് മോഡലുകളില്‍ കുറച്ച് ഫീച്ചറുകള്‍ കൂടി ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ടാറ്റ.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

ഇരു മോഡലുകളിലും 7.0 ഇഞ്ച്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട് ചെയ്യുന്ന വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്റ് സിസ്റ്റം ഉള്‍പ്പെടുത്തും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലുകളില്‍ 5.0 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്റ് സിസ്റ്റമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

അതിനൊപ്പം തന്നെ ഇരു മോഡലുകളിലും ഇലക്ട്രിക്ക് സഹായത്തോടെ ക്രമീകരിക്കാവുന്ന വിങ് മിററുകളും ലഭിക്കും. ടിഗോര്‍ JTP -യില്‍ ലഭിച്ചിരുന്ന ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഫീച്ചര്‍ ടിഗായെ JTP പുതിയ പതിപ്പിലും ഉള്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

ഈ ഫീച്ചറുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ ഇരു മോഡലിലും ഉള്‍പ്പെടുത്തിയേക്കില്ല. കൂടുതല്‍ പെര്‍ഫോമെന്‍സ് ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് ടിഗോര്‍, ടിയാഗോ JTP മോഡലുകള്‍ കമ്പനി നിത്തിലെത്തിച്ചിരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

നിലവില്‍ വിപണിയിലുള്ള ടിയാഗോ, ടിഗോര്‍ മോഡലിന്റെ സഹോദരങ്ങളാണ് ഈ പെര്‍ഫോമെന്‍സ് കാറുകള്‍. പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, സ്‌മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, JTP ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍, സൈഡ് സ്‌കേര്‍ട്ട്‌സ് എന്നിവയും മോഡലിലെ സവിശേഷതകളാണ്.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

15 ഇഞ്ച് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്‌ട്രെ എന്നിവയാണ് JTP പതിപ്പിലെ മറ്റ് പ്രത്യേകതകള്‍.

Most Read: ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

കറുപ്പില്‍ മുങ്ങിയ ഇന്റീരിയറാണ് JTP പതിപ്പിലുള്ളത്. ചുവന്ന വളയങ്ങളുള്ള എസി വെന്റുകള്‍, ലതര്‍ ആവരണമുള്ള സ്റ്റീയറിങ് വീല്‍, സ്‌പോര്‍ട്ടി അലുമിനിയം പെഡലുകള്‍, അഞ്ച് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (പഴയ പതിപ്പില്‍) എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.

Most Read: കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

സുരക്ഷയുടെ ഭാഗമായി ഇരു മോഡലുകളിലും ഡ്യുവല്‍ എയര്‍ബാഗുകള്‍, ABD-EBD സംവിധാനം, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍ തുടങ്ങിയ സംവിധാനങ്ങളും കമ്പനി ഉള്‍പ്പെടുത്തും. ടാറ്റ കാറുകളില്‍ കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ ലഭിക്കുന്ന ആദ്യ കാറുകള്‍ കൂടിയാണ് JTP എഡിഷന്‍.

Most Read: അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് രണ്ട് മോഡലുകള്‍ക്കും കരുത്തേകുക. 5000 rpm -ല്‍ 112.4 bhp പവറും 2000-4000 rpm -ല്‍ 150Nm torque -ഉം നല്‍കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് രണ്ടിലെയും ട്രാന്‍സ്മിഷന്‍.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

9.95 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടിയാഗോ JTP -യ്ക്ക് സാധിക്കും. 10.38 സെക്കന്‍ഡില്‍ ടിഗോര്‍ JTP ഈ വേഗം കൈവരിക്കും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് JTP മോഡലുകളുടെ വേഗത. സ്‌പോര്‍ട്ട്, സിറ്റി എന്നീ രണ്ട് ഡ്രൈവിങ് മോഡ് JTP പതിപ്പിനുണ്ടാകും.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

രണ്ട് കാറുകളുടെയും ടോപ്പ് എന്‍ഡ് വേരിയന്റാണ് JTP ആകുന്നത്. ടിയാഗോ JTP-ക്ക് 6.39 ലക്ഷവും ടിഗോര്‍ JTP-ക്ക് 7.49 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതോടെ മോഡലുകള്‍ക്ക് വിപണിയില്‍ വില ഉയരാം. മാരുതി ബലേനോ RS, ഫോക്‌സ് വാഗണ്‍ പോളോ JT എന്നിവയാണ് ടിയാഗോ JTP-യുടെ പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Friday, August 9, 2019, 11:32 [IST]
English summary
Tata Tiago JTP and Tigor JTP will be getting some new features. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X