അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

പോലീസ് വാഹനങ്ങൾ എന്നും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നവയാണ്. കള്ളന്മാരെയും മറ്റ് കുറ്റവാളികളെയും പിടികൂടാൻ വേണ്ടി അവ നിരത്തുകളിലൂടെ ചീറിപ്പായുന്നത് സ്ഥിരം കാഴ്ചകളാണ്.

അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

ഇതാ പോലീസ് വാഹനങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത വന്നിരിക്കുന്നത് ആന്ധ്രപ്രദേശിൽ നിന്നാണ്. ഈയാഴ്ചയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിജയവാഡയിലെ IGM സ്റ്റേഡിയത്തിൽ നിന്നും മഹീന്ദ്ര TUV300 വാഹനസേന ഫ്ലാഗ് ഓഫ് ചെയ്തത്.

അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

ഇത് സാധാരണ വാഹനസേനയൊന്നുമല്ല കോട്ടോ, ആന്ധ്ര പോലീസ് സേനയിലേക്ക് പുതുതായി എത്തിയവരാണിവർ. എണ്ണത്തിലും ഒട്ടും കുറവല്ല ഇവർ. 242 TUV300 വാഹനങ്ങളാണ് അടുത്തിടെ ആന്ധ്ര പോലീസ് സേനയിലെത്തിയത്.

Most Read: ഇതൊക്കെയെന്ത്, മഹീന്ദ്ര ഥാര്‍ രക്ഷകനാവുമ്പോള്‍ - വീഡിയോ

അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

ആന്ധ്രയെ കൂടാതെ മുംബൈ, രാജസ്ഥാൻ, കേരളം, അരുണാചൽ പ്രദേശ് എന്നിവങ്ങളിലെ പോലീസ് സേനയിലേക്കും മഹീന്ദ്ര TUV300 കമ്മിഷൻ ചെയ്തിട്ടുണ്ട്. 2018 മദ്ധ്യത്തോടെ മുംബൈ പോലീസ് 195 സ്ട്രോങ്ങ് TUV300 തങ്ങളുടെ സേനയിലെത്തിച്ചിരുന്നു.

അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

തങ്ങളുടെ നിരയിലെത്തിയ പുത്തൻ പോലീസ് വാഹനം ആളുകൾക്ക് തിരിച്ചറിയുന്നതിന് വേണ്ടി മഞ്ഞയും നീലയും നിറത്തിലാണ് TUV300-ൽ ആന്ധ്ര പോലീസ് ചിഹ്നം രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഇരുവശത്തും പിന്നെ ബോണറ്റിലുമുണ്ട്.

അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

വാഹനത്തിന്റെ മുകൾ ഭാഗത്ത് എൽഇഡി ലൈറ്റുകളോട് കൂടിയ സൈറൺ ഉണ്ട്.

mHAWK100 എഞ്ചിനാണ് ഈ കോമ്പാക്റ്റ് ഏഴ് സീറ്ററിനുള്ളത്. ഇത് 3750 rpm ൽ 100 PS പരമാവധി ശക്തിയും 1600-2000 rpm ൽ 240 Nm torque ഉം നൽകുന്നു.

അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് TUV300 -ന് ഉള്ളത്. സിറ്റി ലിമിറ്റിൽ മണിക്കൂറിൽ 11.4 കിലോമീറ്ററും ഹൈവേകളിൽ മണിക്കൂറിൽ 15.5 കിലോമീറ്ററുമാണ് TUV300 T4+ വകഭേദത്തിന്റെ ഇന്ധനശേഷി.

അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

മറാസോ, ആള്‍ട്യുറാസ് G4 എന്നിവ വിപണിയിൽ പരീക്ഷിക്കുന്നതിന്റെയും 2018 ൽ വാർത്താ താരമായ കോമ്പാക്റ്റ് എസ്‌യുവി XUV300 -യുടെ നിർമ്മാണത്തിന്റെയും തിരക്കുകളിലായിരുന്നു മഹീന്ദ്ര ഇതുവരെ.

Most Read: നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

അതുകൊണ്ട് തന്നെ 2019 TUV300 വരുന്നത് കൂടുതൽ സ്പോർടി, അഗ്രസ്സിവ് ലുക്കുകളിലാവാനാണ് സാധ്യത.

എൽഇഡി DRL -കളോട് കൂടിയ ഹെഡ് ലൈറ്റുകൾ, മുമ്പിലെ പുത്തൻ ഗ്രില്ലുകൾ, പുത്തൻ അലോയ് എന്നിവയാണ് സവിശേഷതകൾ. പിൻഭാഗത്തെ സ്പെയർ വീൽ മൗണ്ട്‌ പുതുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, January 5, 2019, 15:36 [IST]
English summary
andhra police ready to use mahindra tuv300 with their force: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X