യുകെയില്‍ ഓട്ടോറിക്ഷകള്‍ അണിനിരത്തി ഓല
ഇന്ത്യന്‍ നിരത്തുകളിലെ സ്ഥിരം സാന്നിധ്യമാണ് ഓട്ടോറിക്ഷകള്‍. ബജാജിന്റെയും പിയാജിയോയുടെയും ഓട്ടോറിക്ഷകള്‍ നമ്മുടെ നിരത്തുകളിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായുന്നത് നമ്മള്‍ കാണുന്നതാണ്. എന്നാലിപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല അങ്ങ് യുകെയില്‍ പോയാലും കാണാന്‍ സാധിക്കും ഈ ഓട്ടോറിക്ഷകളെ. പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഓല ക്യാബിന്റെ ഭാഗമായാണിപ്പോള്‍ ബജാജ്, പിയാജിയോ ഓട്ടോറിക്ഷകള്‍ യുകെയിലെത്തിയിരിക്കുന്നത്.

യുകെയിലെ ലിവര്‍പൂള്‍ നഗരത്തിലാണ് ടാക്‌സി സേവനങ്ങളുടെ ഭാഗമായി ഓല ഓട്ടോറിക്ഷകളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കര്‍ണാടക സംസ്ഥാനത്ത് നേരിടുന്ന പ്രതിസന്ധിയ്ക്കിടയിലാണ് കമ്പനി ലിവര്‍പൂളില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

അനധികൃതമായി ബൈക്ക് ടാക്‌സി സേവനം ആരംഭിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആറുമാസത്തേക്ക് ഓല ടാക്‌സി സേവനങ്ങള്‍ വിലക്കിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Most Read:2019 ബജാജ് ഡോമിനാറിന്റെ വിലവിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഈ വിലക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ലിവര്‍പൂളില്‍ ഓട്ടോറോക്ഷ സേവനം കമ്പനി ആരഭിക്കുകയായിരുന്നു. നിയോണ്‍ ഗ്രീന്‍ നിറമാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്.

സേവനം ആരംഭിച്ച ആദ്യ ദിവസത്തില്‍ ഇവയുടെ പ്രചരാണാര്‍ഥം നഗരത്തിലെ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര കമ്പനി നല്‍കിയിരുന്നു. ഓല ടാക്‌സി സേവനങ്ങള്‍ തുടങ്ങുന്ന യുകെയിലെ അഞ്ചാമത്തെ നഗരമാണ് ലിവര്‍പൂള്‍.
ഓല ടാകസി സേവനങ്ങള്‍ ആരംഭിച്ച യുകെയിലെ ആദ്യ നഗരം കാര്‍ഡിഫാണ്. 2018 ഓഗസ്റ്റ് മുതല്‍ തന്നെ കാര്‍ഡിഫില്‍ ഓല ടാക്‌സി സേവനങ്ങള്‍ ലഭ്യമാണ്. വെറും ഏഴ് മാസങ്ങള്‍ കൊണ്ട് അഞ്ച് നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചത് വന്‍ നേട്ടമായാണ് കമ്പനി കാണുന്നത്.

മുഖ്യ എതിരാളിയായ യൂബറിനോട് മത്സരിക്കാന്‍ ഈ വളര്‍ച്ച സഹായകമായവുമെന്നാണ് കമ്പനി കരുതുന്നത്. ടാക്‌സി സേവനങ്ങളില്‍ ആഗോള തലത്തില്‍ത്തന്നെ മുന്‍പന്തിയാണ് യൂബര്‍.

യുകെയില്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 10 ശതമാനം കമ്മീഷന്‍ നല്‍കുകയെന്ന പദ്ധതിയും ഓല നടപ്പാക്കുന്നുണ്ട്. മറുഭാഗത്ത് മുഖ്യ എതിരാളികളാവട്ടെ 25 ശതമാനമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നല്‍കി വരുന്ന കമ്മീഷന്‍. നിലവില്‍ യുകെയില്‍ ബ്ലാക്ക് ടാക്‌സി, പ്രൈവറ്റ് ഹൈയര്‍ സേവനങ്ങള്‍ ലഭ്യമാവുന്ന ഏക ആപ്ലിക്കഷനാണ് ഓല.
Most Read:വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി


Click it and Unblock the Notifications








