റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. മോട്ടോര്‍സൈക്കിളുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് പുലര്‍ത്തുന്ന ഇതേ പഴമയും പാരമ്പര്യവുമാണ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നതും.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

റോയല്‍ എന്‍ഫീല്‍ഡിന് ലഭിക്കുന്നത് അമിത പ്രചാരമാണെന്ന വാദവും ഇന്ന് ശക്തമാണ്. എന്തായാലും റോയല്‍ എന്‍ഫീല്‍ഡുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒട്ടേറെ അഭ്യൂഹങ്ങളും ആശയക്കുഴപ്പങ്ങളും നിലകൊള്ളുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ ഇങ്ങനെ —

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ഏറ്റവും മികച്ച ടൂറര്‍

ദീര്‍ഘദൂര റോഡ് യാത്രകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ഏറെ സുപ്രസിദ്ധമാണ്. എന്നാല്‍ വൈബ്രേഷന്റെ പശ്ചാത്തലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരു മികച്ച ടൂററാണെന്ന് പറയാന്‍ സാധിക്കില്ല.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

90 കിലോമീറ്റര്‍ വേഗത പിന്നിടുമ്പോള്‍ തന്നെ ബുള്ളറ്റില്‍ വിറയല്‍ അനുഭവപ്പെടും. വിപണിയില്‍ ഇതേ വിലയ്ക്ക് റോയല്‍ എന്‍ഫീല്‍ഡിനെക്കാളും മികച്ച ടൂറര്‍ മോട്ടോര്‍സൈക്കിളുകള്‍ ലഭിക്കുമെന്നതും ഒരു യാഥാര്‍ത്ഥ്യം.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

വിശ്വസിക്കാന്‍ കൊള്ളില്ല

മെയിന്റനന്‍സിന്റെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് മുന്തിയ പരിഗണന നല്‍കണമെന്നത് ഏവരും സമ്മതിക്കും. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ഇതിന് അര്‍ത്ഥമില്ല.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

മുടക്കം വരാത്ത സര്‍വീസും മെയിന്റനന്‍സും നടത്തിയാല്‍ റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു കുഴപ്പവും സംഭവിക്കില്ല. മറ്റ് മോട്ടോര്‍സൈക്കിളുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡിന്റെ മെയിന്റനന്‍സ് ചെലവുകള്‍ ഒരല്‍പം കൂടുതലാണ്.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

പുതിയ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് അധുനിക മുഖമാണ്

നിരയില്‍ അവസാനമായി എത്തിയ ഹിമാലയന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആധുനിക മുഖത്തിനുള്ള തെളിവാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ഡിസൈനില്‍ കമ്പനി പിന്തുടര്‍ന്നിരിക്കുന്ന പരിഷ്‌കാരമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നതും. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലോ? മുന്‍തലമുറകളിലെ ടെക്‌നോളജിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്നും ഒരുങ്ങുന്നത്.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

വിലയുടെ കാര്യത്തില്‍ മുമ്പിലാണെങ്കിലും സാങ്കേതികതയുടെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോർസൈക്കിളുകൾ ഇന്നും പിന്നിലാണ്.

Trending On DriveSpark Malayalam:

ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

Recommended Video

Bangalore City Police Use A Road Roller To Crush Loud Exhausts
റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

മോഡലുകളില്‍ ഓപ്ഷനലായി പോലും എബിഎസിനെ കമ്പനി നല്‍കുന്നില്ല. ഫ്യൂവല്‍ ഇഞ്ചക്ഷനെ കമ്പനി അവതരിപ്പിച്ചെങ്കിലും ഓക്‌സിജന്‍ സെന്‍സറിന്റെ അഭാവം സംവിധാനത്തെ അപൂര്‍ണ്ണമാക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

സ്റ്റാര്‍ട്ട് ചെയ്യുക ഒരല്‍പം ശ്രമകരമാണ്

പഴയ റോയല്‍ എന്‍ഫീല്‍ഡിന്റെ കാര്യത്തില്‍ ഇത് ശരിയാണ്. എന്നാല്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡുകളില്‍ ചിത്രം വ്യത്യസ്തമാണ്. അനായാസം സ്റ്റാര്‍ട്ട് ചെയ്‌തെടുക്കാവുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍ സംവിധാനത്തിലാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ഒരുങ്ങുന്നത്.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ഇനി ബാറ്ററി തീര്‍ന്നാലും ഏറെ ബുദ്ധിമുട്ടില്ലാതെ കിക്കര്‍ ഉപയോഗിച്ചും മോട്ടോര്‍സൈക്കിളിനെ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കാം. ഓട്ടോമാറ്റിക് ഡികമ്പ്രസറിനൊപ്പമാണ് പുതുതലമുറ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനുകള്‍ ഒരുങ്ങുന്നത്.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

റോയല്‍ എന്‍ഫീല്‍ഡ് 'അതിര്‍ത്തി' രേഖപ്പെടുത്തും

ഓയില്‍ ചോര്‍ച്ചയ്ക്ക് റോയല്‍ എന്‍ഫീല്‍ഡിനോളം കുപ്രസിദ്ധിയാര്‍ജ്ജിച്ച മറ്റൊരു മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ഇല്ല. നിന്ന നില്‍പില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും ഓയില്‍ ചോരുമായിരുന്നു. എന്നാല്‍ പുതിയ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഈ പേരുദോഷമില്ല.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

കൈപ്പണിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങിയത്

കൈകൊണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോർസൈക്കിളുകൾ നിര്‍മ്മിക്കപ്പെടുന്നതെന്ന വാദവും പ്രചാരത്തിലുണ്ട്. എന്നാല്‍ ഇതും തെറ്റാണ്!

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ആധുനിക മെഷീനുകളും റോബോട്ടുകളും മുഖേനയാണ് ഓരോ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളും നിര്‍മ്മിക്കപ്പെടുന്നത്. അതേസമയം സ്റ്റാന്‍ഡേര്‍ഡ് 350, 500 മോട്ടോര്‍സൈക്കിളുകളുടെ ഫ്യൂവല്‍ ടാങ്ക് വരകള്‍ കൈപ്പണിയാലാണ് ഒരുങ്ങുന്നത്.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

റോയൽ എൻഫീൽഡിന് ഇന്ധനക്ഷമതയില്ല

ഇന്ധനക്ഷമതയില്‍ റോയല്‍ എന്‍ഫീല്‍ഡ് പിന്നോക്കമാണെന്നാണ് പൊതുവായ ധാരണ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ധനക്ഷമത അത്ര പരിതാപകരമല്ല.

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

35 കിലോമീറ്ററാണ് ക്ലാസിക് 350 കാഴ്ചവെക്കുന്ന ശരാശരി ഇന്ധനക്ഷമത.

Trending On DriveSpark Malayalam:

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat #royal enfield
English summary
Biggest Myths About Royal Enfields. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X